ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Wednesday, September 22, 2010

ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്ടുനേര്ച്ച യും സ്വലാത്ത് വാര്ഷികവും

പുത്തൂപാടം: മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്ഷംതോറും പുത്തൂപാടത്ത് വെച്ച് നടത്തിവരുന്ന മര്ഹുംം : ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്ടുനേര്ച്ച യും സ്വലാത്ത് വാര്ഷികവും ,ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ വിപുലമായ രൂപത്തില്‍ നടത്താന്‍ മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു.മൂന്നു നാലു തിയതികളില്‍ യഥാക്രമം ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര , എ. പി. മുഹമ്മദ്‌ മുസ്ലിയാര്‍ കാന്തപുരം എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം മഹല്ല് ഖാളി:ബഹു കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹു : പി. എച്ച്. ബാപ്പുട്ടി ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും, സ്വലാത്തിനും പ്രാര്ത്ഥാനക്കും ബഹു;സയ്യിദ്‌ ഇബ്രഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ നേത്രത്വം നല്കും .
ആണ്ട് നേര്ച്ച യോടനുബന്ധിച്ചു അന്നദാനം , മഹല്ലിലെ വിവിധ ഭാഗങ്ങളില്‍ കുടുംബക്ളാസുകള്‍ നടത്താനും എന്നിവ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിടന്റ്റ്‌ ഇ.കെ മുഹമ്മദ്‌ കോയ സഖാഫി ആധ്യക്ഷ്യം വഹിച്ചു. ലതീഫ്‌ മാസ്റ്റര്‍ , ബഷീര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

SYS ചെറുകാവ്‌ റിലീഫ്‌ ഫണ്ട് സമാഹരണം ഉദ്ഘാടനം

ചെറുകാവ്‌ പഞ്ചായത്ത് എസ്. വൈ .എസ് റിലീഫ്‌ പ്രവര്ത്ത്ങ്ങള്‍ വിപുല പ്പെടുതുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മെമ്പര്മാചരില്‍ നിന്നുമായി ഒന്നര ലക്ഷം രൂപയുടെ ഫണ്ട് രൂപീകരണത്തിന്റെ സമാഹരണ ഉദ്ഘാടനം സെപ്തംബര്‍ 26 ഞായറാഴ്ച 7 pm നു കുറിയോടം സുന്നി മസ്ജിദില്‍ വെച്ച് നടക്കും.എസ്.വൈ.എസ്. സംസ്ഥാന സെക്രടറി മുഹമ്മദ്‌ മാസ്റര്‍ പറവൂര്‍ , പുളിക്കല്‍ മേഖലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ്‌ കോയ സഖാഫി എന്നിവര്‍ സംബന്ധിക്കും.

Saturday, September 18, 2010

വലിയുല്ലാഹി സി. എം. മടവൂര്‍ അനുസ്മരണം നടത്തി.

കുറിയോടം : ശൈഖുനാ വലിയുല്ലാഹി സി. എം. മടവൂര്‍ അനുസ്മരണവും മൌലിദ് പാരായണവും സെപ്തംബര്‍ 17 (വെള്ളി) നു കുറിയോടം ഹസനിയ്യ മസ്ജിദില്‍ വെച്ച് നടന്നു.ജുമുഅക്ക് സെസഷം നടന്ന പരിപാടിയില്‍ ബഹു.മുഹമ്മദ്‌ നജീബ് അംജദി അനുസ്മരണ പ്രഭാഷണം നടത്തി. മൗലിദ്‌ പാരായണത്തിനു ഇര്ഷാദദ്‌ സഖാഫി , മീരാന്‍ കോയ സഖാഫി എന്നിവര്‍ നേതൃത്വം നല്കി്. ബഹു.മുഹമ്മദ്‌ നജീബ് അംജദി പ്രാര്ത്ഥീന നടത്തി.പായസം വിതരണവും നടന്നു.

Sunday, September 12, 2010

ചോലക്കോട് മഹല്ല്

ചെറുകാവ്‌ പഞ്ചായത്തിലെ ഒരു ഉള്‍ഗ്രാമ മാണ് ചോലക്കോട് മഹല്ല്. വിശാലമായ പാട ശേഖരങ്ങള്ക്കും ക്വാറികള്‍ നിറഞ്ഞ കുന്നുകള്‍ ക്കുമിടയിലെ പ്രദേശം .കണ്ണംവെട്ടിക്കാവ് , ചോലക്കോട്, അമ്പലകണ്ടി , മേലെപറവൂരിന്റെ ചില ഭാഗങ്ങള്‍ ,കളരിയില്‍ എന്നിവ മഹല്ലില്‍ ഉള്പ്പെ്ടുന്നു.നാഷണല്‍ ഹൈവയില്‍ ഐക്കരപ്പടി യില്നിെന്നും അരൂര്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ ചോലക്കോട് മഹല്ലിലേക്ക് പ്രവേശിക്കാം. ഐക്കരപ്പടി യില്നിിന്നും പുത്തൂപാടം വഴിയുള്ള റോഡും പെരിയമ്പലത്ത് നിന്നും പറവൂര്‍ വഴിയുള്ള റോഡും മഹല്ലിലെ അങ്ങടിയായ കണ്ണംവെട്ടിക്കാവിലാണ് ചെന്നെത്തുക.
നിത്യ വരുമാനത്തിന് അന്നെ ദിവസത്തെ അധ്വാനം മാത്രം വഴിയാക്കിയ സാധാരണക്കാരായ ജനങ്ങളാണ് ഭൂരിഭാഗവും.കൃഷിയും മറ്റു സാധാരണ തൊഴിലുകളിലുംഏര്പ്പൊടുന്നവരാണ് ഭൂരിഭാഗവും .ഗള്ഫി ലേക്കുള്ള പ്രവേശമാണ് നാട്ടുകാരില്‍ ഒരുവിഭാഗത്തിന്റെയെന്കിലും സാമ്പത്തിക ഉന്നമനത്തിനു കാരണം.
നാട്ടിലെ വിദ്യാഭ്യാസ പ്രവര്ത്ത്നങ്ങള്‍ വളരെ നേരത്തെ തന്നെ ഇവിടെ ഉണ്ടായിടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്പ്് കാലത്ത് തന്നെ ഓത്തുപള്ളി യായി തുടങ്ങിയ ഇന്നത്തെ ചെറുകാവ് എ.എം.യു.പി. സ്കൂള്‍ കണ്ണംവെട്ടിക്കാവ് ,തന്നെയാണ് പ്രധാനമായും മുന്നില്‍ നില്ക്കു ന്നത്. ”വള്ളുവനാട് ഗേള്സ്്‌ റെയ്ഞ്ച്” എന്നാ പേരില്‍ 1944 ല്‍ ഈ വിദ്യാലയത്തിനു അംഗീകാരം ലഭിക്കുകയും 1958 ല്‍ എല്‍.പി. സ്ക്കൂള്‍ ആവുകയും 1982 ല്‍ യു.പി സ്കൂള്‍ ആയി ഉയരുകയും ചെയ്തു. ഭൌതിക വിദ്യാഭ്യാസ രംഗത്തെ മഹല്ലിലെ ഏക പ്രധാന സ്ഥാപനം ഈ സ്കൂള്‍ ആണ്.
ചോലക്കോട് മഹല്ല് നിലവില്‍ വരുന്നതിനു മുന്പ്വ‌ പ്രദേശം പെരിങ്ങാവ് മഹല്ലിന്റെ ഭാഗമായിരുന്നു. രണ്ടു നിസ്കാര പള്ളികള്‍ മാത്രമായിരുന്നു പ്രദേശത്തുണ്ടയിരുന്നത്.വളരെ കുറച്ചു പേര്‍ മാത്രമേ പഴയ കാലത്ത് മൂന്നു കിലോമീറ്ററുകള്‍ ക്കപ്പുറത്തു ള്ള പെരിങ്ങാവി ലേക്ക് ജുമുഅ ക്കായി പോവറുണ്ടായിരുന്നുള്ളൂ. മതപരമായി വിദ്യാഭ്യാസം വളരെ കുറഞ്ഞതിനാല്‍ നിസ്കാര പള്ളിയിലും വിരലിലെണ്ണാവുന്നവര്‍ മാത്രം.
പ്രദേശ വാസികളുടെ ഈ അവസ്ഥ കണ്ടറിഞ്ഞ പൌരപ്രധാനികളായ എ.പി. കുട്ടിയാലി സാഹിബ്, നക്കോട്ടില്‍ മരക്കാരുട്ടി സാഹിബ് ,എ.കെ മമ്മദ്‌ കുട്ടി സാഹിബ് എന്നിവരാണ് നാട്ടില്‍ ഒരു ജുമുഅത് പള്ളിക്കുള്ള ശ്രമങ്ങള്‍ ക്കു തുടക്കമിട്ടത്. നക്കോട്ടില്‍ മരക്കാരുട്ടി സാഹിബ് തന്റെ അധീനതയിലുള്ള കാവുള്ളകണ്ടി എന്ന സ്ഥലം പള്ളിക്കായ്‌ വഖഫ്‌ നല്കുുകയും അതില്‍ ,1951-ല്‍ ആണ് ചോലക്കോട് ജുമുഅത് പള്ളി സ്ഥാപിതമാകുന്നത്. യാത്ര-വാഹന സൌകര്യമില്ലാത്ത അക്കാലത്തു നാട്ടുകാര്‍ കിലോമീറ്ററുകളോളം തല ച്ചുമടായാണ് പള്ളി നിര്മാ്ണത്തിനുള്ള സാധനങ്ങള്‍ അവിടെ എത്തിച്ചത്. നിര്മാറണം പൂര്‍ ത്തി യായപ്പോള്‍ പ്രഗല്ഭത പണ്ഡിതനായ ബഹു മമ്മാലി കുട്ടി ഹാജി എന്നവരാണ് 1951 ജൂണ്‍ മാസത്തില്‍ പള്ളി ഉത്ഘാടനം ചെയ്തത്.
മഹല്ലിലെ മറ്റു നിസ്കാര പള്ളികള് -- മസ്ജിദു നൂര്‍ . കണ്ണം വെട്ടിക്കാവ്, കളരിയില്‍ നിസ്കാരപ്പള്ളി, മസ്ജിദുല്‍ ഹുദ – അമ്പലകണ്ടി , മസ്ജിദുല്‍ മുഹമ്മദിയ്യ. കണ്ണം വെട്ടിക്കാവ്, ചോലക്കോട് മദ്രസക്ക് സമീപമുള്ള നിസ്കാരപ്പള്ളി.
ബുസ്തനുല്‍ ഉലൂം മദ്രസ , ബഖിയാത് സ്വാലിഹ മദ്രസ, ഹസനിയ്യ സുന്നി മദ്രസ എന്നിവയാണ് മഹല്ലിലെ പ്രധാന മത വിജ്ഞാന കേന്ദ്രങ്ങള്‍.
സൂഫീ വര്യന്മാരും പണ്ഡിതന്മാരുമായ പ്രമുഖരായ വ്യക്തികള്‍ ചോലക്കോട് ജുമാ മസ്ജിദില്‍ ഖതീബ്, മുദരിസ് എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവര്‍

പുത്തലത്ത് അഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ - ചെറുവാടി
കുണ്ടേരി യൂസഫ്‌ മുസ്ലിയാര്‍ - ചക്കുപാറ
കുണ്ടേരി മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ - ചക്കുപാറ
ഹാജി കെ. വി ആലികുട്ടി മുസ്ലിയാര്‍ -എടപ്പാള്‍
ചെറുശ്ശോല മൊയ്തുട്ടി മുസ്ലിയാര്‍ - കോട്ടക്കല്‍
മുസ്ലിയാരകത്തു അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍ - കോഴിപ്പുറം
വി.ടി. കോമു മുസ്ല്യാര്‍ - കുറ്റൂര്‍
അബൂബക്കര്‍ മുസ്ലിയ്യര്‍ - അരിമ്പ്ര
കീടക്കാടന്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍
കിടങ്ങഴി അബ്ദുള്ള മുസ്ലിയാര്‍
കുമ്മാളി മുഹമ്മദ്‌ മുസ്ലിയാര്‍
എം.പി. മൂസ മുസ്ലിയാര്‍ - പേങ്ങാട്
കിഴക്കാടന്‍ സൈതലവി മുസ്ലിയാര്‍
ടി.പി. മുഹമ്മദ്‌ മുസ്ലിയാര്‍ -പെരുമുഖം
പാണാളി സൈതലവി മുസ്ലിയാര്‍ - മുണ്ടാക്കുളം
മുഹമ്മദു ദാരിമി മഞ്ചേരി
വടശ്ശേരി മുഹമ്മദു കുട്ടി ഫൈസി
ഉമര്‍ ദാരിമി ചെങ്ങര
അലവികുട്ടി മുസ്ലിയാര്‍ - പുല്പരറ്റ
അബ്ദുസ്സലാം ബാഖവി
ഹഖീം ബാഖവി – തിരൂര്‍
ബഷീര്‍ ദാരിമി - പന്തല്ലൂര്‍
ശിഹാബുദ്ധീന്‍ ഫൈസി - മണ്ണാര്ക്കാറട്‌
സക്കരിയ്യ ഫൈസി – പാണ്ടിക്കാട്
മായിന്‍ കുട്ടി ഫൈസി – കിഴിശ്ശേരി

Thursday, September 9, 2010

ഖത്തര്‍ കമ്മിറ്റിയുടെ റിലീഫ്‌ വിതരണം ചെയ്തു.



കുറിയോടം: പുത്തൂപാടം മഹല്ലിലെ യൂണിറ്റു കളിലേക്കായി SYS പുത്തൂപാടം മഹല്ല് - ഖത്തര്‍ കമ്മിറ്റിയുടെ സഹായത്തോടെയുള്ള റിലീഫ്‌ സെപ്ത: 9 , വെള്ളി പള്ളിയില്‍ വെച്ച് വിതരണം ചെയ്തു. അസര്‍ നിസ്കരാനന്തരം നടന്ന പരിപാടി SYS സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ പറവൂര്‍ ഉത്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുലതീഫ്‌ മാസ്റ്റര്‍, കുറിയോടം പള്ളി ഖത്തീബ്‌ മുഹമ്മദ്‌ നജീബ് അംജദി ,SYS കുറിയോടം പ്രസിഡണ്ട് പി. പോക്കരുട്ടി ഹാജി, സെക്രട്ടറി സി. കബീര്‍ എന്നിവര്‍ പങ്കെടുത്തു.


തഫ്സീര്‍ അല്‍ കബീര്‍ വഖഫ് ചെയ്തു.

അബ്ദുറഹ്മാന്‍ പുത്തൂര്‍ പള്ളിക്കല്‍ എന്ന പ്രവാസി സുന്നി പ്രവര്ത്ത കന്‍ കുറിയോടം സുന്നി മസ്ജിദിലേക്ക് നല്കിറയ ബഹു ഇമാം റാസി(റ) വിന്റെ വിശുദ്ധ ഖുര്‍-ആന്റെ വ്യാഖ്യാനമായ പതിനാല് വാല്യങ്ങളിലുള്ള തഫ്സീര്‍ റാസി റമളാന്‍ ഇരുപത്തേഴാം രാവില്‍ പള്ളിയില്‍ വെച്ച് ബഹു ഉസ്താദ്‌ :മുഹമ്മദ്‌ നജീബ് അംജദി വഖഫ്‌ ചെയ്ത.പള്ളിയില്‍ വെച്ച് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രത്യേക പ്രാര്ത്ഥ്നയും നടത്തി.

പെരിഞ്ചീരിമ്മല്‍ യൂനിറ്റ് റമളാന്‍ കാമ്പയിന്‍ സമാപിച്ചു.

പെരിഞ്ചീരിമ്മല്‍: വിശുദ്ധ റമളാന്നോടനുബന്ധിച്ചു യൂണിറ്റില്‍ വിവിധ പരിപാടികള്‍ നടത്തി. റമളാന്‍ ആരംഭത്തില്‍ യൂണിറ്റിലെ പാവപ്പെട്ടവ്ര്ക്കാ യ്‌ പതിനായിരത്തോളം രൂപയുടെ റിലീഫ്‌ നടത്തി, അരി, പഞ്ചസാര , ചായ, പാല്പ്പൊ ടി , ഈത്തപ്പഴം, റവ ,നെയ്യ്‌ എന്നിവ അടങ്ങുന്ന കിറ്റ് ആയിരുന്നു നല്കിായിരുന്നത്. വിതരണ ഉത്ഘാടനം അബ്ദുനാസര്‍ അഹ്സനി നടത്തി.
റമളാന്‍ 17നു പത്തായകണ്ടി, പെരിഞ്ചീരിമ്മല്‍ എന്നിവിടങ്ങളില്‍ വെച്ച് ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി. റഫീഖ്‌ മുസ്ലിയാര്‍, സി.കെ. മുഹമ്മദാലി സഖാഫി എന്നിവര്‍ യഥാക്രമം ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ റിലീഫ്‌ സെല്ലില്‍ നിന്നും ലഭിച്ച സഹായവും യൂണിറ്റില്‍ വിതരണം ചെയ്തു.
യൂണിറ്റില്‍ നടന്ന പതിനൊന്നു ദിവസത്തെ കുടുംബ ക്ളാസിനു അലി അബ്ദുന്നൂര്‍ മുസ്ലിയാര്‍ പൂക്കോട്ടൂര്‍ നേത്രത്വം നല്കി .
പുത്തൂപാടം മഹല്ല് SYS - ഖത്തര്‍ കമ്മിറ്റി യുടെ സഹായത്തോടെ 15,000രൂപയുടെ റിലീഫ്‌ റമളാന്‍ അവസാനത്തില്‍ നടത്തി. സെപ്ത;3 നു ( വെള്ളി) എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റിലീഫ്‌ ഡേ യില്‍ ധന സമാഹരണം നടത്തി, മേഖലാ കമ്മിറ്റിയെ തുക ഏല്പ്പി ച്ചു.
SSFഐക്കരപ്പടി സെക്ടര്‍ കമ്മിറ്റിയുടെ ഇഅ്തികാഫ്‌ ജല്സമ, നോമ്പുതുറ, പഠന ക്ളാസ്സ് എന്നിവയ്ക്ക് വേണ്ട സജ്ജീകരണങ്ങളും യൂണിറ്റില്‍ ചെയ്തു കൊടുത്തു. പഞ്ചായത്ത് SYS തസ്കിയതു ക്യാമ്പിലേക്ക് പ്രവര്ത്ത കരെ പങ്കെടുപ്പിച്ചു.

Wednesday, September 8, 2010

SYS ഖത്തര്‍ കമ്മിറ്റിയുടെ റിലീഫ്‌ വിതരണം ഉത്ഘാടനം ചെയ്തു.

സെപ്ത: 3 , വെള്ളി -- പുത്തൂപാടം മഹല്ല് –ഖത്തര്‍ SYS കമ്മിറ്റിയുടെ റമദാന്‍ റിലീഫ്‌ പുത്തൂപാടം മഹല്ല് പള്ളിയില്‍ വെച്ച് ഖാളി .കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു.മഹല്ലിലെ അഞ്ചു യൂനിറ്റുകളായ പുത്തൂപാടം, പെരിഞ്ചീരിമ്മല്‍ , കുറിയോടം, ഐക്കരപ്പടി , പൂച്ചാല്‍ എന്നിവിടങ്ങളിലെ പാവപ്പെട്ടവര്ക്കാരണ് അന്പ‍തിനായിരം രൂപയുടെ റിലീഫ്‌ ഖത്തര്‍ കമ്മിറ്റിയുടെ സഹായമായി നല്കുപന്നത്. ഉത്ഘാടന സംഗമത്തില്‍ SYS പുളിക്കല്‍ മേഖലാ പ്രസിഡന്റ് ഇ.കെ. മുഹമ്മദു കോയ സഖാഫി അധ്യക്ഷനായിരുന്നു. മഹല്ല് സെക്രടറി പി. ലതീഫ്‌ മാസ്റ്റര്‍ , SYS ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് വീരാന്‍ മുസ്ലിയാര്‍, സിദ്ധീഖ് സഖാഫി എന്നിവര്‍ സംസാരിച്ചു.

Thursday, September 2, 2010

വിയോഗ വാര്‍ത്ത

പുത്തൂപാടം –ഇല്ലത്ത്പടി : സെപ്ത; 2 വ്യാഴം ;ഇല്ലത്തുപടിയില്‍ താമസിക്കുന്ന നീരുട്ടിക്കല്‍ മരക്കാര്‍ (50) എന്നവര്‍ മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് മൂന്നു മണിക്ക് (സെപ്ത; 2 വ്യാഴം ) പുത്തൂപടം ജുമാ മസ്ജിദില്‍ ,പരേതനായ ഇല്ലത്ത് പടിയിലെ നീരുട്ടിക്കല്‍ ഇണ്ണീന്‍ കുട്ടിയുടെ മകനാണ് മരക്കാര്‍. സഹോദരങ്ങള്‍ ,കോയ ,മുഹമ്മദ്‌ (ബഹ്‌റൈന്‍)സൈതലവി , സലിം .

Wednesday, September 1, 2010

സാഹിത്യോത്സവ്‌ ‘ 2010 കൊടപ്പുറത്ത്

SSF ഐക്കരപ്പടി സെക്ടര്‍ : സാഹിത്യോത്സവ്‌ ‘ 2010 കൊടപ്പുറത്ത് വെച്ച് ഒക്ടോബര്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ചു. റമളാന്‍ പരിപാടികളുടെ ഭാഗമായി നടത്തുന്ന ‘ഇഅ്തികാഫ്‌ ജല്സ’പത്തായ കണ്ടി സുന്നി മസ്ജിദില്‍ സെപ്തംബര്‍ നാലിന് നടക്കും.സെക്ടരിലെ ‘അല്‍- ഇസ്വാബ’ മീറ്റും അന്നേദിവസം നടക്കുന്നതാണ്.
ഐക്കരപ്പടി സെക്ടര്‍ ഓഫീസില്‍ ചേര്ന്നത യോഗത്തില്‍ ഉമറലി സഖാഫി പറവൂര്‍, മന്സൂുര്‍ സഖാഫി പൂച്ചാല്‍, അന്വവര്‍ കെ. വി. കാവ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് തസ്കിയത് ക്യാമ്പും ഇഫ്താര്‍ മീറ്റും

SYS റമളാന്‍ കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി തസ്കിയത് ക്യാമ്പും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു .ആഗസ്റ്റ് 29 ഞായര്‍ കുറിയോടം സുന്നി മസ്ജിദില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ യൂനിറ്റുകളില്‍ നിന്നും പ്രധിനിധികളായെത്തിയവര്‍ പങ്കെടുത്തു. പഠന ക്ലാസ്സിനു കെ . അബ്ദുനാസ്വിര്‍ അഹ്സനി നേതൃത്വം നല്കിു. അബ്ദുലതീഫ്‌ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. അലി അഫ്സല്‍ സ്വാഗതവും സിദ്ദീക്ക് സഖാഫി നന്ദി യും പറഞ്ഞു. വിപുലമായ നോമ്പ് തുറയോടെ ക്യാമ്പ് സമാപിച്ചു.

ബദര്‍ ദിനം ആഘോഷിച്ചു

പുത്തൂപാടം: തഅലീമുല്‍ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബദര് ദിനം ആഘോഷിച്ചു. തബര്രൂിക് വിതരണവും മൌലിദ് പാരായണവും നടന്നു.. ഇ കെ . മുഹമ്മദ്‌ കോയ സഖാഫി, ലതീഫ്‌ മാസ്റര്‍ എനിവര്‍ നേത്രത്വം നല്കി .


കുറിയോടം: SYS കുറിയോടം യൂണിറ്റിന്റെയും ഹസനിയ്യ മസ്ജിദ്‌ കമ്മിറ്റി യുടെയും കീഴില്‍ റമളാന്‍ പതിനേഴിന് ബദര് ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ ഇരുന്നൂറോളം വീടുക്ളിലേക്ക് മാംസ വിതരണവും ,വൈകീട്ട് ബഹു അഷ്‌റഫ്‌ പെരുമുഖതിന്റെ നേത്രത്വത്തില്‍ മൗലിദ്‌ പാരായണവും നടന്നു. പ്രാര്ത്ഥഴനക്ക് ബഹു ഉസ്താദ്‌ നജീബ് അംജദി ചാലിയം നേത്രത്വം നല്കിറ. ശേഷം നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധിയാളുകള്‍ സംബന്ധിച്ചു.


കെ.വി.കാവ് : റമളാന്‍ കാമ്പയിന്റെ ഭാഗമായി SYS യൂനിറ്റ് കമ്മിറ്റി യുടെ കീഴില്‍ ഇഫ്താര്‍ സംഗമവും പഠന ക്ളാസും നടന്നു. സ്ത്രീകള്ക്കാ യ്‌ പ്രത്യേക പഠന ക്ളാസും നടന്നു.യൂണിറ്റില്‍ ബദര്‍ ദിനം സമുചിതമായി ആഘോഷിച്ചു.പാവപ്പെട്ടവര്ക്കു ള്ള റിലീഫ്‌ വിതരണം അലി അഫസ്ലിന്റെ നേത്രത്വത്തില്‍ നടന്നു.







K.V.KAVU , PUTHOOPADAM, AYIKKARAPPDY, KURIYODAM, POOCHAL, PULIKKAL, PARAVOOR, PERINCHEERIMMAL, SYS CHERUKAVU, SYS AYIKKARAPPDY, SSF AYIKKARAPPDY SECTOR, SIYAMKANDAM, PARAVOOR MAHALLU, PUTHOOPADAM MAHALLU, E.K.HASANMUSLIYAR, E.K. MUHAMMAD KOYA SAQAFI, K.K ABDURAHMAN MUSLIYAR, ABOOBACKER SAQAFI PARAVOOR, MUHAMMD MASTER PARAVOOR,

സ്ത്രീകള്‍ ക്കുള്ള പഠന ക്ലാസ്സ്

SYS ഐക്കരപ്പടി യൂനിറ്റ് : റമളാന്‍ കാമ്പയിന്റെ ഭാഗമായി സ്ത്രീകള്ക്ക് പഠന കളാസ്സുകള്‍ നടത്തി. ബഷീര്‍ സഖാഫി പൂച്ചാല്‍ ,നജീബ് അംജദി ചാലിയം, മൂസ സഖാഫി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു .

കുറിയോടം : SYS റമളാന്‍ കാമ്പയിന്റെ ഭാഗമായി യൂനിറ്റ് എസ്. വൈ. എസ്. സ്ത്രീകള്ക്കാ യി അഗസ്റ്റു 16 മുതല്‍ 26 വരെ ,പത്ത് ദിവസത്തെ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിലായി ബഹു; ഉസ്താദ്‌ നജീബ് അംജദി ചാലിയം ക്ലാസ്സെടുത്തു. സമാപന ദിവസം പ്രാര്ത്ഥപനക്ക് ബഹു സയ്യിദു ഹബീബു തുറാബു തങ്ങള്‍ നേത്രത്വം നല്കി .

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...