Wednesday, August 31, 2011
Friday, August 19, 2011
ബദര്‍ ദിനം ആഘോഷിച്ചു .
കുറിയോടം : യൂണിറ്റ് എസ് വൈസ് ,എസ്.എസ് .എഫ് , ഹസനിയ്യ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബദര്‍ ദിനം വിപുല മായി ആഘോഷിച്ചു. നാട്ടിലെ ഇരുന്നൂറിലേറെ വീടുകളിലേക്ക് മാംസ വിതരണം നടത്തി. ഉച്ചക്ക് ശേഷം പള്ളിയില്‍ നടന്ന പരിപാടിയില്‍ മുഹമ്മദു നജീബ് അംജദി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി . അസര്‍ നമസ്കാരാനന്തരം ബദര്‍ മൌലീദ് പാരായണവും പ്രാര്‍ഥനയും നടന്നു. തുടര്‍ന്നു നടന്ന ഇഫതാര്‍ സംഗമത്തില്‍ മുന്നൂറിലേറെ പേര്‍ പങ്കു കൊണ്ടു.
Monday, August 15, 2011
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
കുറിയോടം : അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുംബന്ധിച്ചു എസ് എസ് എഫു യൂണിറ്റി ന്റെ കീഴില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.കാലത്ത് എട്ടു മണിക്ക് ചെറുകാവ് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ . അബ്ദുള്ളക്കോയ പതാക ഉയര്‍ത്തി .പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാകള്‍ ആയ എന്‍.കുട്ടിയാലി , എം .അഭിലാഷ്,കൂടാതെ സ്ഥലം ഖത്വീബ് നജീബ് അംജദി ,മുസ്തഫ കുറിയോടം എന്നിവര്‍ സംബന്ധിച്ചു.ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ ദേശ സ്നേഹികള്‍ ഒന്നിക്കണമെന്ന പ്രതിഞ്ജയോടെ പരിപാടി സമാപിച്ചു. ജാബിര്‍ പി.കെ കുറിയോടം സ്വാഗതവും നബീല്‍ റഹ് മാന്‍ പി.കെ നന്ദിയും പറഞ്ഞു.
SSF Kuriyodam Indipendence day celebration, Cherukav Panjayath, N.Kuttiyali, P.K. Abullah Koya ,M.Abhilash
Saturday, August 6, 2011
എസ്. വൈ.എസ്. റമളാന്‍ റിലീഫ് വിതരണം ചെയ്തു
കുറിയോടം : എസ്.വൈ .എസ്. കുറിയോടം യുനിറ്റിന്റെ കീഴില്‍ നടന്ന റമളാന്‍ റിലീഫ് വിതരണം ബഹു. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ നിര്‍വഹിച്ചു . മുഹമ്മദ് നജീബ് അംജദി അധ്യക്ഷം വഹിച്ച പൊതുയോഗം പുളിക്കല്‍ മേഖല എസ്.വൈ എസ്. ഇ.കെ മുഹമ്മദ് കോയ സഖാഫി ഉത്ഘാടനം ചെയ്തു . കുറിയോടം ഹസനിയ്യ കമ്മിറ്റി പ്രസിഡന്‍റ് പി.കെ. സൈനുദ്ധീന്‍ ഹാജി , പുത്തൂപാടം മഹല്ല് സെക്രട്ടറി പി.ലതീഫ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി. മുസ്തഫ കുരിയോടം സ്വാഗതവും സി.കബീര്‍ നന്ദിയും പറഞ്ഞു.
SYS Ramadan Relief Photos , SYS Kuriyodam, SYS Cherukavu,
Tuesday, August 2, 2011
റമളാന്‍ ലഘു ലേഖകള്‍ PDF
റമളാന്‍ ലഘുലേഖകള്‍ : തറാവീഹ’ [PDF] ഇവിടെ ക്ലിക്ക് ചെയ്യുക
റമളാന്‍ ലഘുലേഖകള്‍ : ലൈലതുല്‍ ഖദ്ര്‍ ഇവിടെ ക്ലിക്ക് ചെയ്യുക
റമളാന്‍ ലഘുലേഖകള്‍ : വിശുദ്ധ റമളാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
റമളാന്‍ ലഘുലേഖകള്‍: സകാത്ത് ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to:
Posts (Atom)
Featured Post
കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA
സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...