ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Monday, August 16, 2010

പുത്തൂപാടം മഹല്ല് .

ചെറുകാവ്‌ പഞ്ചായത്തിലെ പ്രധാന മഹല്ലാണ് പുത്തൂപാടം.പഞ്ചായത്തിന്റെ ഏതാണ്ടു മധ്യഭാഗത്ത് ആയി രാമനാട്ടുകരപഞ്ചായത്തിനോട് ചേര്ന്ന്ത സ്ഥിതി ചെയ്യുന്നു.നാഷണല്‍ ഹൈവേയിലെ കുറിയോടം, ഐക്കരപ്പടി ,കൈതകുണ്ട പതിനൊന്നാംമയില്‍ , എന്നിവ മഹല്ലില്‍ ഉള്പ്പെരടുന്നു. കല്ലറ കുന്നിന്റെ കിഴക്ക് ഭാഗത്ത് കോഴിക്കാട്ടു കുന്നിനു അഭിമുഖമായി മഹല്ല് മസ്ജിദും ഖബര്സ്ഥാനൂം മദ്രസയും നിലകൊള്ളുന്നു. പരിസരത്ത് തന്നെയാണ് എ.എം എല്‍. പി . സ്കൂളും സ്ഥിതി ചെയ്യുന്നത്.
പൂച്ചാല്‍ ,ചെറാപാടം,കളരി, നെച്ചി,കണ്ണം വെട്ടിക്കവിന്റെ ചില ഭാഗങ്ങള്‍ -- പുല്കണ്ടി, അനക്കോട്, കോട്ടംതെരു,പരവൂരിന്റെ കുറച്ചു ഭാഗം – കുണ്ടെരിയാല്‍,വാളന്നിമൂല,പുത്തൂപാടം ,പത്തായകുന്നിനിരുവശം ,ചെറകൊട്ടയുടെ ഇരുവശം,കല്ലറ കുന്നിന്റെ ഇരുവശം,തൊട്ടിയന്‍ പാറ ,കുറിയോടം,മുളിയോളില്‍ ,ഒട്ടുപാറ,വെണ്ണായൂര്‍, ഐക്കരപ്പടി ,ചക്കംമാട്ടു കുന്നു,പടിഞ്ഞാറ്റും പൈ,കൈതകുണ്ട്, നീലങ്ങോത്ത്,പതിനൊന്നാംമയില്‍ ,പട്ടായ്‌കുളം,വൈദ്യാരങ്ങാടിയുടെ ചിലഭാഗങ്ങള്‍ , എന്നിവയാണ് മഹല്ലിലെ പ്രധാന സ്ഥലങ്ങള്‍.
ചരിത്രം
പത്തൊമ്പാതാം നൂററാണ്ടിന്റെ അവസാനത്തില്‍ തന്നെ മഹല്ലില്‍ വിദ്യാഭ്യാസ പ്രവര്ത്ത ങ്ങള്‍ ആരംഭിച്ചതായി കാണുന്നുണ്ട്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ ചുവടു പിടിച്ചു എഴുത്താണി ഉപയോഗിച്ചും,മണലിലെഴുതിയും മത ഭൌതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുള്ള ഓത്തുപള്ളിക്കൂടങ്ങളില്ലോടെയുള്ള വിദ്യാഭ്യാസവും തുടക്കമായിരുന്നു, ആക്കോട്ടു നിന്നും കുടിയേറി വന്ന കൊന്നക്കോടന്‍ അഹ്മദ്‌ മൊല്ലാക്ക എന്നവര്‍ സ്വന്തം വീടിനു മുകളില്‍ വെച്ചു നടത്തിയിരുന്ന എഴുത്തു പള്ളികൂടത്തില്‍ പോയവരില്‍ ചിലര്‍ ഇപ്പോഴും നാട്ടിലുണ്ട്. പ്രസ്തുത സ്ഥാപനത്തില്‍ ഒരേ സമയം എണ്പതിലധികംവിദ്യാര്ഥിയകളുണ്ടായിരുന്നു.ഇന്നത്തെ പതിനൊന്നാം മയിലില്‍ കുഞ്ഞാലന്‍ മൊല്ലാക്ക കരോത്ത് സ്കൂള്‍ എന്നപേരില്‍ ഒരു സ്ഥാപനവും ഇതേ കാലയളവില്‍ നടത്തിയിരുന്നു.അന്നത്തെ ജീവിത ചുറ്റുപാടില്‍ (ദാരിദ്ര്യം മൂലം ) പഠിക്കാന്‍ കുട്ടികളെ കിട്ടാതെ കാരോത്ത് സ്കൂള്‍ പൂച്ചാലിലേക്ക് മാറ്റുകയും പിന്നീട് അവിടെ നിന്നും കോലാട വഴിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ അഹമദ്‌ മൊല്ലാക്കയുടെ സ്ഥാപനത്തില്‍ നിന്നും കുട്ടികളെ ഇവിടേക്ക് മാറ്റി സ്കൂള്‍ പൂട്ടി പോകുന്ന അവസ്ഥയില്‍ നില ഭദ്രമാക്കിയിരുന്നു.പിന്നീട് മുടങ്ങി പോയ ഈ സ്കൂളിന്റെ പിന്ബലത്തിലാണ് ഇന്നത്തെ പേങ്ങാട്ടെ സ്കൂള്‍ കെട്ടി പടുത്തത്.
മറ്റൊരു ഭാഗത്ത് മങ്കടയില്‍ നിന്നും വന്ന അയ്യപ്പനെഴുത്തച്ഛന്‍ വെണ്ണായൂര്‍ നടുത്തൊടിക യില്‍ തുടങ്ങിയ എഴുത്ത് പള്ളിക്കൂടം വളരെ പ്രസിദ്ധമായി.അതിന്റെ തുടര്ച്ച പിന്നീട് ഐക്കരപ്പടി വാക്കയില്‍ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു, ഇത് എല്ലാ സൌകര്യങ്ങളോടും കൂടിയ യു .പി. സ്കൂള്‍ ആണ് ഇന്ന്. അത് പോലെ തന്നെ വാരിയന്‍ തൊടി പള്ളിയാലിലും അടുമാറി മമ്മദ്‌ മുസ്ലിയാരുടെ കീഴില്‍ കിഴക്കുങ്ങര പൊറ്റയിലും മദ്രസകള്‍ നടന്നിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാന്‍ ഈ നാട്ടുകാര്ക്ക് ‌ കഴിഞ്ഞിട്ടുണ്ട്.ബ്രിട്ടീഷുകാരുടെ വെടിയേറ്റ്‌ മരിച്ച ആറ് രക്ത സാക്ഷികളുടെ മഖ് ബറകള്‍ പുത്തൂപാടതുണ്ട്.ഭര്ത്താ്വിനെ വെടിവെച്ച പട്ടാളക്കരനോട് തന്റെ നെഞ്ചിലേക്ക് വെടിവെക്കാന്‍ ആക്രോശിച്ച ഉമ്മാച്ചുമ്മ എന്നധീര വനിതയുടെ സ്മരണകള്‍ പലരിലും ഇന്നും കാണാം.
മഹല്ല് നിലവില്‍ വരുന്നതിനു മുന്പേറ ജുമുഅ, പെരുന്നാള്‍ നിസ്കാരം, മയ്യിത്ത് സംസ്കരണം എന്നിവക്കായ കിലോമീറ്ററുകള്‍ താണ്ടി പനയ്പ്പുറം ,ആക്കോട് ,കൊണ്ടോട്ടി പഴയങ്ങാടി ,രാമനാട്ടുകര ചെമ്മല്‍ എന്നീ മഹല്ലുകളായിരുന്നു ആശ്രയിക്കപെട്ടിരുന്നത് .പിന്നീട് നിലവില്‍ വന്ന പുളിക്കല്‍ പള്ളിയിലും ഇവിടത്തെ പൂര്വീുകര്‍ ആരാധനാ കര്മ്മനങ്ങള്ക്കാ യി പോയിട്ടുണ്ട്. പുത്തൂപാടം കേന്ദ്രീകരിച്ചു മഹല്ലും പള്ളിയും ഖബര്‍ സ്ഥാനും രൂപ പ്പെടുന്നത് ബഹു കുറ്റിത്തൊടി കുഞ്ഞിമുട്ടി മുസ്ലിയാരുടെ നേതൃത്വ ത്തിലാണ് . 1903 - ല്‍ പുഴുത്തിനിപ്പറ കുഞ്ഞാച്ചു എന്നവര്‍ വഖഫ്‌ ചെയ്ത ഭൂമിയില്‍ പള്ളിയും ഖബര്സ്താനും സ്ഥാപിക്കപെടുകയും ചെയ്തു. സമീപത്ത് നിര്മി്ക്കപ്പെട്ട മദ്രസയിലാരംഭിച്ച സ്കൂള്‍ 1926 ല്‍ ബ്രിട്ടീഷ്‌ സര്ക്കാിര്‍ മാപ്പിള സ്കൂള്‍ ആയി അംഗീകാരം നല്കിക.
പള്ളിയില്‍ തുടക്കത്തില്‍ കാര്യങ്ങള്ക്കെ ല്ലാം നേത്രത്വം ന്ല്കിയത് ബഹു കുഞ്ഞിമുട്ടി മുസ്ല്യാര്‍ ആയിരുന്നു. പണ്ഡിതനും സൂഫീ വര്യ്നുമാ യിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ഖത്തീബിന്റെ ചുമതലകള്‍ മകനായ മുഹമ്മദ്‌ മുസ്ലിയാരും, പി.കെ മൂസ മൌലവിയും(ഇദ്ദേഹം പിന്നീട ഐക്യ സംഘത്തിന്റെ ആളായി മാറി )നിര്വഅഹിച്ചു പോന്നു. ഖതീബ് സ്ഥാനത്തേക്ക് സേവനടിസ്ഥാനത്തില്‍ പലരെയും ഇക്കാലയളവില്‍ കൊണ്ട് വന്നിരുന്നു.അവരില്‍ ചിലര്‍ ഖുതുബ പരിഭാഷക്ക് ശ്രമിച്ചെങ്കിലും സുന്നികളായ നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം അതില്ലാതവുകയായിരുന്നു. ഇങ്ങിനെയുള്ള ആളുകളെ പള്ളി ഖതീബ്‌ സ്ഥാനത്തേക്ക് കൊണ്ട് വരാനായി പള്ളി കമ്മിറ്റിയിലെ പുരോഗമന ചിന്താഗതിക്കാര്‍ ശ്രമിച്ചിരുന്നു.മുഹമ്മദ്‌ മുസ്ലിയാര്‍ ഇവരുടെ വലയില്‍ പെടുകയും ചെയ്തു.അനിവാര്യമായ സാഹചര്യത്തില്‍ മുഹമ്മദു മുസ്ല്യാര്‍ സ്ഥാനം ഒഴിയുകയും പകരം പണ്ടികശാല യൂസുഫ്‌ മുസ്ലിയാര്‍ ഖുതുബ നിര്വുഹിക്കയും ചെയ്തു.
പിന്നീട് വര്ഷ ങ്ങള്ക്കുു ശേഷം 1954 - ല്‍ പള്ളിയുടെ അത് വരെയുണ്ടായിരുന്ന കാരണവ ഭരണം മാറുകയും പകരം ജനകീയ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു.ആ കാലയളവില്‍ മറ്റു പല സ്ഥലങ്ങളിലും മുജാഹിദ്‌ -ജമാഅത്ത് വിഭാഗങ്ങള്‍ മഹല്ലും പള്ളിയും കൈവശപെടുത്തിയ പോലെ പുത്തൂപാടം മഹല്ലും കൈവശപെടുത്താന്‍ കുതന്ത്രങ്ങള്‍ നടത്തിയിരുന്നു.പരിസരത്തുള്ള പുളിക്കല്‍ മഹല്ല് , പുത്തലം പള്ളി എന്നിവ സുന്നികളില്‍ നിന്നും ഗൂഡ ശ്രമത്തിലൂടെ മുജാഹിദുകള്‍ അവരുടേതാക്കി മാറ്റിയിരുന്നു.പുത്തൂപാടത്ത് ഈ കുതന്ത്രങ്ങള്‍ ശക്തിയായ അവസരത്തിലായിരുന്നു 1960 –ല്‍ പുത്തൂപാടത്ത് ഇ.കെ ഹസന്‍ മുസ്ല്യാര്‍ നിയമിതനാകുന്നത്. ഹസന്‍ മുസ്ലിയാരുടെ വരവോടെ പുത്തൂപാടം മാത്രമല്ല നവീന വാദികളുടെ കരങ്ങളില്‍ നിന്നും രക്ഷപെട്ടത്. പുളിക്കല്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന ബിദഈ വല്കരനത്ത്തിനു ശക്തമായ തടയിട്ടത് ഹസ്സന്‍ മുസ്ലിയാര്‍ ആയിരുന്നു.
ഹസ്സന്‍ മുസ്ലിയാര്‍ ദര്സ്ച‌ നടത്തിയിരുന്ന കാലം പുത്തൂപാടതിന്റെ സുവര്ന്ന കാലമായിരുന്നു. ജോലി ആവശ്യാര്ത്ഥ വും സംഘടനാ പ്രവര്ത്തനങ്ങളാലും മറ്റു സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും അദ്ദേഹം പുത്തൂപാടത് താമസമാക്കുകയും മരണം വരെ മഹല്ലിലെ ഖാളി സ്ഥാനത് തുടരുകയും ചെയ്തു.അദ്ദേഹത്തിന്റെ വിയോഗ ശേഷം ശംസുല്‍ ഉലമ അബൂബക്കര്‍ മുസ്ലിയാര ഖാളി യവുകയും അതിനു ശേഷം നിയമിതനായ ഹസ്സന്‍ മുസ്ലിയാരുടെ മരുമകന്‍ കൂടിയായ കെ.കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഇന്നും തുടരുന്നു.ഹസ്സന്‍ മുസ്ലിയാര്ടെ മകനും ബഹു കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മരുമകനും കൂടിയായ ഇ.കെ മുഹമ്മദ്‌ കോയ സഖാഫി ആണ് ഇപ്പോള്‍ മഹല്ല് പ്രസിഡന്ട് .
മഹല്ല് പള്ളിയിലെ മുദരിസുമാര്‍
മുഹമ്മദിശ്ശ മുസ്ലിയാര്‍ .
തേനുട്ടിക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍
മുഹമ്മദ്‌ മുസ്ലിയാര്‍ ചെറുവാടി
അലവികുട്ടി മുസ്ലിയാര്‍ മോങ്ങം.
മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ കോട്ടക്കല്‍
മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ കരിഞ്ചാപാടി
ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍.
ടി.സി. മുഹമ്മദ്‌ മുസ്ലിയാര്‍ ചാവക്കാട്.
മര്ഹൂംു ഇമ്പിച്ചാലി മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍
കുഞ്ഞിക്കോയ മുസ്ലിയാര്‍ പൂനൂര്‍
മുഹമ്മദ്‌ മുസ്ലിയാര്‍ പാറന്നൂര്‍
എ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര അണ്ടി ക്കാടന്‍ കുഴി
മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ മുതുവല്ലൂര്‍
മുഹ് യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ നല്ലളം
എം.കെ മുഹമ്മദ്‌ ദാരിമി.
മിഖ് ദാദ്‌ ബാഖവി
സൈതലവി ഫൈസി കിഴിശ്ശേരി

1 comment:

  1. പുതുപടം മഹല്ല് പള്ളിയിലെ മുദരിസുമാരുടെ കൂട്ടത്തില്‍ പറഞ്ഞ മുഹയിദ്ധീന്‍ മുസ്ലിയാര്‍ കരിന്ച്ചപാടി എന്റെ വലിയുപ്പയാണ് എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്
    ........കരുവള്ളി റഹീം മാസ്റ്റര്‍ ....
    ........കരിന്ച്ചപാടി .

    ReplyDelete

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...