ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Thursday, August 19, 2010

പറവൂര്‍ മഹല്ല്

പറവൂര്‍

ചെറുകാവ് പഞ്ചായത്തിന്റെ കിഴക്കേ അതിര്ത്തി ഗ്രാമമാണ്‌ പറവൂര്‍.വടക്ക് നാട്ട്കുന്നു (വടക്കന്‍ മല) തെക്ക് മംഗളാരി ക്കുന്നു,കിഴക്ക് കീരിക്കുന്നും പടിഞ്ഞാറ് കോല്വള്ളിത്തോടും അതിരിട്ടു കിടക്കുന്ന പറവൂര്‍ വശ്യ സുന്ദരമായ ഗ്രാമമാണ്.വയലുകളും കുന്നുകളും തോടുകളും നാടിനു പ്രകൃതിയാലെ ഉള്ള പ്രത്യേകതകളാണ്.ചേവായൂര്‍,പുത്തൂപാടം,ചെറുകാവ്,ആന്തിയൂര്‍ കുന്നു ദേശങ്ങളാണ് നാലതിരുകളില്‍ സ്ഥിതി ചെയ്യുന്നത്.പെരിയമ്പലമാണ് ദേശത്ത്തുകാരുടെ അങ്ങാടി.1978 ല് പൂര്ത്തീ്കരിച്ച പെരിയമ്പലം - പറവൂര്‍ -കെ.വി.കാവ്‌ റോഡാണ് പറവൂരിലേക്ക് പുറം നാടുകളില്‍ നിന്നുള്ള പ്രധാന യാത്രാ മാര്ഗ്ഗം .കൂടാതെ അടുത്ത കാലത്തായി നിര്മിംക്കപ്പെട്ട പറവൂര്‍-പുത്തൂപാടം,ചക്കുപാറ,സ്വഫാനഗര്‍-കൊല്ലത്തടായി,മേലെപറവൂര്‍- കൊല്ലത്തടായി റോഡുകളും ഉള്ഗ്രാമമായ പറവൂരിനെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

പറവൂര്‍ മഹല്ല്

വിശാല പുളിക്കല്‍ മഹല്ലിന്റെ ഭാഗമായിരുന്നു പറവൂര്‍,പറവൂരിന്റെ ചരിത്രം പൂര്ത്തി യവണമെങ്കില്‍ പുളിക്കല്‍ മഹല്ല് ചരിത്രം സ്പര്ശിയക്കേണ്ടിയിരിക്കുന്നു.പറവൂരിലെ പൂര്വീളകര്‍ ആരാധനകള്ക്കു ആശ്രയിച്ചി രുന്നതും അന്ത്യ വിശ്രമം കൊള്ളൂന്നതും പുളിക്കല്‍ പള്ളിയിലും പരിസരത്തുമാണ്.ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരിലധികവും പുളിക്കല്‍ പള്ളിയില്‍ ജുമുഅ ക്കു പോയവരാണ്. ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഇന്ന് മുജാഹിദുകളുടെ കൈവശമിരിക്കുന്ന പുളിക്കല്‍ ജുമുഅത് പള്ളിക്ക്.ആരാധനകള്ക്കാ യി ദൂര സ്ഥലങ്ങളില്‍ പോയിരുന്ന പൂര്വീ‍കരില്‍ പുളിക്കലില്‍ ഒരു പള്ളി നിര്‍മിക്കണമെന്ന ആവശ്യമുയര്‍ ന്നപ്പോള്‍ അനുമതി തേടി പൊന്നാനി മഖ്ദൂമിനെ (ശൈഖ് സൈനുദ്ധീന്‍ അഖീര്‍)സന്ദര്ശി ക്കുകയും അത് പ്രകാരം മര്ഹുംി പെവുംകാട്ടില്‍ കോയകുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലാണ് പുളിക്കല്‍ പള്ളി നിര്‍മിക്കപെട്ടത്‌.ആഗോള പ്രശസ്തനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആദ്യ കാല മുശാവറ മെമ്പര്മാിരില്‍ അഗ്രേസരനയിരുന്ന കൊല്ലോളി അഹമ്മദ്‌ കുട്ടി മുസ്ലിയാരന് പള്ളിയുടെ ശില്പികളില്‍ പ്രധാനി.1929 ള്‍ ആണ് അദ്ദേഹം വിട പറഞ്ഞത്.
മുപ്പതുകളുടെ തുടക്കത്തില്‍ പുളിക്കല്‍ പ്രദേശത്ത് വഹാബിസം ചേക്കേറുകയും നാട്ടില്‍ നില നിന്ന് പോന്നിരുന്ന ഇസ്ലാമിക വിശ്വാസ –ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കൈ കടത്തുകയും മാറ്റി മറിക്കുകയും ചെയ്തു. അറബിയില്‍ നടത്തിപോന്നിരുന്ന ഖുതുബ ഒരു വെള്ളിയാഴ്ച മലയാളത്തിലാവുകയും തുടര്ന്ന് നാട്ടുകാര്ക്കി്ടയിലുണ്ടായ അങ്കലാപ്പും പലരും ഇന്നും അയവിറക്കുന്നു.ക്രമേണ പുളിക്കല്‍ പള്ളി മുജാഹിദു വല്ക്കരിക്കുകയായിരുന്നു.ദര്സ്ണ‌ നടത്താനും മറ്റും ഒട്ടേറെ വഖ്ഫുകള്‍ പുളിക്കല്‍ പള്ളിക്കുണ്ടായിരുന്നു.ചെറുത്‌ നില്പ് പ്രയാസമായതിനാല്‍ ബദല്‍ സംവിധാനത്തിലേക്ക് മുസ്ലിംകള്‍ ചിന്തിച്ചു തുടങ്ങി .
ഒരു വെള്ളിയാഴ്ച ജുമുഅക്ക് പുളിക്കല്‍ പള്ളിയില്‍ ഇസ്ലാമിക പാരമ്പര്യത്തെയും അതിന്റെ വക്തക്കളെയും അസഹ്യമാംവിധം അധിക്ഷേപിച്ചപ്പോള്‍ സുന്നികള്‍ ഒന്നടങ്കം ഇറങ്ങി നേരെ കൊട്ടപുറത്തു ജുമുഅക്ക് പോയി. വൈകിയാണ് എത്തിയത്, അവിടെ സംസാരമായി.പോയവര്‍ കൊട്ടപുറം പള്ളി കാരണവന്മാരെ (കാട്ടിപരുത്തി കുടുംബം ) കാര്യം ധരിപ്പിക്കുകയും തൊട്ടടുത്ത്‌ പള്ളി നിര്മിാക്കാന്‍ സ്ഥലം ആവശ്യപെടുകയും ചെയ്തു. അതനുസരിച്ച് കുറിയോടത്തിന്റെയും സിയാംകണ്ടത്തിന്റെയും മധ്യ ഭാഗത്ത് ഏകദേശം അഞ്ചു ഏക്കര്‍ സ്ഥലം (ഇപ്പോള്‍ തൊട്ടിയന്പാറ -പുത്തലം പള്ളി നില നില്ക്കു ന്ന സ്ഥലം )പള്ളിക്ക് വേണ്ടി ലഭ്യമായതു.പുളിയാലി പോക്കര്‍ ഹാജിയുടെ പേരില്‍ ജന്മമായി രജി; ചെയ്ത സ്ഥലം പിന്നീട് അബ്ദുല്കാപദര്‍ മുസ്ലിയരുഇടെ പേരില്‍ വഖഫ്‌ ചെയ്തു നല്കു കയായിരുന്നു.മര്ഹുംപ കൊല്ലോളി അഹമദു കുട്ടി മുസ്ലിയാരുടെ മകന്‍ അബ്ദുല്ഖാംദര മുസ്ലിയാരും,കൊല്ലോളി അഹമ്മദ്‌ ഹാജി, ബിച്ചുട്ടി ഹാജി,അത്യോളി സീതി ഹാജി തുടങ്ങിയ കാരണവന്മാരും ചേര്ന്ന് നാട്ടുകാരുടെ സഹകരണത്തോടെ പള്ളി നിര്‍മിക്കുകയും ജുമുഅ തുടങ്ങുകയും ചെയ്തു.ഇപ്പോഴത്തെ പറവൂര്‍ ,ചാമപറമ്പു മഹല്ലുകള്‍ കൂടി ഉള്പ്പെ ട്ട മഹല്ലായിരുന്നു 1937 ല്‍ രൂപീകരിക്കപെട്ട പുത്തലം മഹല്ല്.
1954 - ല്‍ കൊല്ലോളി അഹമ്മദ്‌ ഹാജി, ബിച്ചുട്ടി ഹാജി,അത്യോളി സീതി ഹാജി എന്നിവര്‍ പള്ളിയുടെ നടത്തിപ്പ് നേത്രത്വം അബ്ദുള്ഖാ്ദര്‍ മുസ്ലിയാരെ ഏല്പ്പിിച്ചു ,ഹജ്ജിനു പോവുകയും ചെയ്തു. ഹജ്ജു യാത്രയില്‍ ബിച്ചുട്ടി ഹാജി മരണപ്പെടുകയും ചെയ്തു. ഇതോടെ പള്ളിയുടെ മുതവല്ലിയും ഖാസിയും തുടങ്ങി സമ്പൂര്ണി നിയന്ത്രണം മുസ്ലിയാരുടെ കൈകളിലെത്തി.അവരുടെ സുതാര്യമല്ലാത്ത ഏകപക്ഷീയ ഭരണം നാട്ടില്‍ മുറുമുറുപ്പുണ്ടാവുകയും നാട്ടുകാര്‍ ചേര്ന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.കമ്മിറ്റിയുടെ നിയന്ത്രണവും പ്രതികരണവും ആരംഭിച്ചതോടെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഒറ്റപ്പെട്ടു പള്ളിയുമായി അകന്നു.
ഈ അവസരം മുജാഹിദുകള്‍ നന്നായി ചൂഷണം ചെയ്തു.അബ്ദുല്‍ കാദര്‍ മുസ്ലിയാരുടെ പിന്നില്‍ കൂടി ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞു.മുതവല്ലിയായ അബ്ദുള്ഖാ ദര്‍ മുസ്ലിയാരെ സ്വാധീനിച്ചു പള്ളിയടക്കമുള്ള വഖഫ്‌ സ്വത്തുക്കള്‍ മുജാഹിദുകള്‍ അവരുടെ വരുതിയിലാക്കി.
1967-ല്‍ ഒരു വെള്ളിയാഴ്ച മുജാഹിദുകള്‍ മുതവല്ലിയുടെ പക്ഷം ചേര്ന്ള്ഖ പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സുന്നികളുടെ പ്രധിരോധം കാരണം പദ്ധതി പൊളിഞ്ഞു.എന്നാല്‍ പിന്നീട ഭരണ സ്വാധീനം ഉപയോഗിച്ച് മുജാഹിദുകള്‍ പള്ളി കയ്യേറ്റ ശ്രമം നടത്തി. നേരത്തെ തയ്യാറായി വന്ന പോലീസ് പള്ളി പൂട്ടി സീല്‍ വെക്കുകയും ചെയ്തു.എന്നാല്‍ കമ്മിറ്റിയും മുതവല്ലി യുമായുള്ള അവകാശ തര്ക്കം യാണ് കേസ് നടന്നത്.പാവപ്പെട്ട സുന്നികള്‍ ചില്ലിക്കശുകള്‍ സ്വരൂപിച്ചു കേസ് നടത്തുകയും അതോടൊപ്പം തന്നെ ആരാധനകള്ക്കാളയി ഇപ്പോള്‍ സുന്നി പള്ളി നില നില്ക്കുോന്ന സ്ഥലത് ഓല ഷെഡ് നിര്മി ച്ചു.അവിടെ ജുമുഅ ആരംഭിക്കാന്‍ ചിന്തിച്ചു തുടങ്ങിയെങ്കിലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ആ ശ്രമം ഒഴിവാക്കി.
1982-ല്‍ അനുകൂലമായി കേസ് വിധിയാവുമ്പോള്‍ അന്നൊരു ചെറിയ പെരുന്നാള്‍ ദിനമായിരുന്നു.കമ്മിറ്റി ഭാഗത്ത് നിന്നാരും വിധി കേള്ക്കാ നുണ്ടയിരുന്നില്ല. ഗൂഡ തന്ത്രം കൂടെപ്പിറപ്പായ മുജാഹിദുകള്‍ ഈ അവസരവും മുതലാക്കി. അവര്‍ പള്ളിയുടെ തക്കോല്‍ സൂക്ഷിച്ചിരുന്ന വില്ലേജ് ഓഫീസറെ സമീപിച്ചു തങ്ങള്‍ കമ്മിറ്റി വിഭാഗമാണെന്ന് തെറ്റി ധരിപ്പിച്ചു തക്കോല്‍ സ്വന്തമാക്കി പള്ളി കയ്യേറുകയായിരുന്നു.
ഒന്നര പതിറ്റാണ്ട് കാലത്തോളം പൂട്ടികിടന്ന പള്ളി വീണ്ടും ആ അവസ്ഥയിലേക്ക് വരാതിരിക്കാന്‍ പിന്നീട് നാട്ടു മധ്യസ്തന്മാര്‍ ഇടപെട്ടു പള്ളിക്ക് പകരം 50,000 രൂപ സുന്നി പക്ഷത്തിന് വാങ്ങികൊടുക്കുകയും ചെയ്തു.പള്ളി പറമ്പ് ഇരു വിഭാഗതിനുംമുള്ളതാണെന്നും മറ്റുമുള്ള തീരുമാനങ്ങളെടുത്തു പ്രശ്നം ഒത്തു തീര്ക്കു കയും ചെയ്യുകയായിരുന്നു.ഫലത്തില്‍ പുളിക്കലില്‍ നിന്നും പിരിഞ്ഞു പോന്നു സുന്നികള്ക്ക് ആരാധിക്കാനായി നിര്മി.ച്ച പള്ളിയും മുജാഹിദുകളുടെ അധീനതയിലായി.തുടര്ന്ി 1984-ല്‍ നിര്മിെക്കപെട്ടതാണ് ഇപ്പോഴത്തെ സിയാംകണ്ടം മസ്ജിദു സുന്നിയ്യീന്‍.പുത്തലം പള്ളി യുടെ യഥാര്ത്ഥല അവകാശികള്‍ സുന്നികളാണെന്ന് സ്വകാര്യമായെങ്കിലും സമ്മതിക്കുന്ന മുജാഹിദുകള്‍ കുറിയോടത്തും പരിസരത്തും ഉണ്ടെന്നതാണ് രസകരം.

പറവൂര്‍ മഹല്ല് രൂപപ്പെടുന്നു.

കേസും ഷെഡിലെ ജുമുഅയും തുടരവേ പറവൂരുകാര്‍ നാട്ടില്‍ ജുമുഅയെ കുറിച്ചും പള്ളിയെ കുറിച്ചും ചിന്തിച്ചു.കൂടിയാലോചനകള്‍ പലതവണ നടന്നു. ഇ.സതുട്ടി ഹാജി ,കെ.അലി ഹസ്സന്‍ മുസ്ലിയാര്‍ എന്നിവര്‍ സാദാ സമയവും ഇരു മദ്രസകളും (മുഹമ്മദിയ്യ ,ചക്കുപാറ ഇലാഹിയ്യ മദ്രസ ) ഒരുമിപ്പിച്ചു ജുമുആയും പള്ളിയും തുടങ്ങാനുള്ള ചിന്തയിലും ചര്ച്ചചയിലും മുഴുകി. പല്ത്തവന്‍ ഇ.കെ ഹസന്‍ മുസ്ലിയാരെ സമീപിച്ചു.ഇതിനെ തുടര്ന്നാുണ് ജുമുഅ ക്കു അനുകൂല നീക്കങ്ങളുണ്ടായത്.1978-ല്‍ ചക്കു പാറ മദ്രസയില്‍ പരിപാടി നടത്തി ആധിപത്യ മുറപ്പിക്കാന്‍ മുജാഹിദുകള്‍ നടത്തിയ നിക്കമാണ് പറവൂരില്‍ ജുമുഅ തുടങ്ങാനുള്ള ചര്ച്ച്കള്ക്ക്വ ആക്കം പകര്ന്ന ത്.
പള്ളി നിര്മിനച്ചു പിരിഞ്ഞു പോരുന്നത് (പുത്തലം മഹല്ലില്‍ നിന്നും,)കേസിനെ ബാധിക്കുമെന്നതിനാല്‍ മദ്രസയില്‍ വെച്ചായിരുന്നു ആദ്യത്തെ ജുമുഅ.1980-ല്‍ കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയരയിരുന്നു ആദ്യ ജുമുഅ ക്കു നേത്രത്വം നല്കിുയത്.
ഇപ്പോള്‍ ബദരിയ്യ ജുമുഅത് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പൂര്വീംക കാലത്തെ ഓലമേഞ്ഞ നിസ്കാരപള്ളിയുണ്ടായിരുന്നു.1963-64 കാലങ്ങളില്‍ ഇത് പുതുക്കി പണിതിരുന്നു. 80-ല്‍ ജുമുഅ തുടങ്ങിയതോടെ നിസ്കാരപള്ളി വിപുലീകരിച്ചു ജുമുഅത് പള്ളി സ്ഥാപിക്കാനുള്ള പ്രവര്ത്ത ങ്ങള്‍ നടന്നു.ഹസ്സന്‍ മുസ്ലിയാരും കടലുണ്ടി തങ്ങള്പാപ്പയും ചേര്ന്ന് കുറ്റിയടിക്കല്‍ ,കാട്ടില വെക്കല്‍ കര്‍മങ്ങള്‍ നടത്തി.ഹസന്‍ മുസ്ലിയരാണ് –ബദരിയ്യ- എന്ന് പേര്‍ നല്കിസയത്.1982 ഏപ്രില്‍ 22 നു പള്ളിയുടെ ഉത്ഘാടനത്തിനു ബഹു പാണക്കാട് സയ്യിദു മുഹമ്മദലി ശിഹാബു തങ്ങള്‍ നേത്രത്വം നല്കിട.
തുടര്ന്ന് വന്ന ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ ക്കു നേതൃത്വം നല്കിനയത് കല്ലൂര്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാരാന്.ശേഷം നിയമിക്കപ്പെട്ട എ.കെ .വീരന്‍ കുട്ടി മുസ്ലിയാര്‍ ചോലക്കോട് ആണ് 1985-ല്‍ ദര്സ്ച ആരംഭിക്കുന്നത് വരെ പള്ളിയിലെ ഖത്വീബ്.
മഹല്ല് ഖാസി കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാരാണ്.എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ആയ മുഹമ്മദ്‌ മാസ്റ്റര്‍ , എസ്.വൈ. എസ്. സംസ്ഥാന ഓഫീസ്‌ സെക്രട്ടറി അബൂബക്കര്‍ സഖാഫി എന്നിവര്‍ പറവൂരില്‍ നിന്നുള്ളവരാണ്.

പള്ളിയിലെ മുദരിസുമാര്‍.

ടി. മുഹമ്മദ്‌ ദാരിമി അരിമ്പ്ര.
മൂസക്കോയ അഹ്സനി പരപ്പങ്ങാടി
സയ്യിദു ഹുസൈന്‍ കോയ സഖാഫി കടലുണ്ടി
അബ്ദുള്ള സഖാഫി കൊല്ലംചിന
ഹൈദര്‍ അഹ്സനി പടിക്കല്‍
അലി ഹസന്‍ അഹ്സനി മാണൂര്‍
ഷാജഹാന്‍ സഖാഫി പന്തല്ലൂര്‍
മുഹമ്മദ്‌ കുട്ടി സഖാഫി പാലോട്‌
മുഹമ്മദ്‌ കോയ അഹ്സനി വി.കെ.പടി.
--------------------------------------------------
--------------------------------------------------























Muhammad Master Paraoor,Aboobacker Saqafi Paravoor, SYS ,SSF Paravoor, PUlikkal Juma Masjid, EK Hasan Musliyar,KK Abdu rahiman Musliyara, Cherukavu Panjayathu, Pulikkal Periyambalam,Badariyya Masjid Paravoor,SYS state Secretary,

No comments:

Post a Comment

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...