ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Sunday, September 12, 2010

ചോലക്കോട് മഹല്ല്

ചെറുകാവ്‌ പഞ്ചായത്തിലെ ഒരു ഉള്‍ഗ്രാമ മാണ് ചോലക്കോട് മഹല്ല്. വിശാലമായ പാട ശേഖരങ്ങള്ക്കും ക്വാറികള്‍ നിറഞ്ഞ കുന്നുകള്‍ ക്കുമിടയിലെ പ്രദേശം .കണ്ണംവെട്ടിക്കാവ് , ചോലക്കോട്, അമ്പലകണ്ടി , മേലെപറവൂരിന്റെ ചില ഭാഗങ്ങള്‍ ,കളരിയില്‍ എന്നിവ മഹല്ലില്‍ ഉള്പ്പെ്ടുന്നു.നാഷണല്‍ ഹൈവയില്‍ ഐക്കരപ്പടി യില്നിെന്നും അരൂര്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ ചോലക്കോട് മഹല്ലിലേക്ക് പ്രവേശിക്കാം. ഐക്കരപ്പടി യില്നിിന്നും പുത്തൂപാടം വഴിയുള്ള റോഡും പെരിയമ്പലത്ത് നിന്നും പറവൂര്‍ വഴിയുള്ള റോഡും മഹല്ലിലെ അങ്ങടിയായ കണ്ണംവെട്ടിക്കാവിലാണ് ചെന്നെത്തുക.
നിത്യ വരുമാനത്തിന് അന്നെ ദിവസത്തെ അധ്വാനം മാത്രം വഴിയാക്കിയ സാധാരണക്കാരായ ജനങ്ങളാണ് ഭൂരിഭാഗവും.കൃഷിയും മറ്റു സാധാരണ തൊഴിലുകളിലുംഏര്പ്പൊടുന്നവരാണ് ഭൂരിഭാഗവും .ഗള്ഫി ലേക്കുള്ള പ്രവേശമാണ് നാട്ടുകാരില്‍ ഒരുവിഭാഗത്തിന്റെയെന്കിലും സാമ്പത്തിക ഉന്നമനത്തിനു കാരണം.
നാട്ടിലെ വിദ്യാഭ്യാസ പ്രവര്ത്ത്നങ്ങള്‍ വളരെ നേരത്തെ തന്നെ ഇവിടെ ഉണ്ടായിടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്പ്് കാലത്ത് തന്നെ ഓത്തുപള്ളി യായി തുടങ്ങിയ ഇന്നത്തെ ചെറുകാവ് എ.എം.യു.പി. സ്കൂള്‍ കണ്ണംവെട്ടിക്കാവ് ,തന്നെയാണ് പ്രധാനമായും മുന്നില്‍ നില്ക്കു ന്നത്. ”വള്ളുവനാട് ഗേള്സ്്‌ റെയ്ഞ്ച്” എന്നാ പേരില്‍ 1944 ല്‍ ഈ വിദ്യാലയത്തിനു അംഗീകാരം ലഭിക്കുകയും 1958 ല്‍ എല്‍.പി. സ്ക്കൂള്‍ ആവുകയും 1982 ല്‍ യു.പി സ്കൂള്‍ ആയി ഉയരുകയും ചെയ്തു. ഭൌതിക വിദ്യാഭ്യാസ രംഗത്തെ മഹല്ലിലെ ഏക പ്രധാന സ്ഥാപനം ഈ സ്കൂള്‍ ആണ്.
ചോലക്കോട് മഹല്ല് നിലവില്‍ വരുന്നതിനു മുന്പ്വ‌ പ്രദേശം പെരിങ്ങാവ് മഹല്ലിന്റെ ഭാഗമായിരുന്നു. രണ്ടു നിസ്കാര പള്ളികള്‍ മാത്രമായിരുന്നു പ്രദേശത്തുണ്ടയിരുന്നത്.വളരെ കുറച്ചു പേര്‍ മാത്രമേ പഴയ കാലത്ത് മൂന്നു കിലോമീറ്ററുകള്‍ ക്കപ്പുറത്തു ള്ള പെരിങ്ങാവി ലേക്ക് ജുമുഅ ക്കായി പോവറുണ്ടായിരുന്നുള്ളൂ. മതപരമായി വിദ്യാഭ്യാസം വളരെ കുറഞ്ഞതിനാല്‍ നിസ്കാര പള്ളിയിലും വിരലിലെണ്ണാവുന്നവര്‍ മാത്രം.
പ്രദേശ വാസികളുടെ ഈ അവസ്ഥ കണ്ടറിഞ്ഞ പൌരപ്രധാനികളായ എ.പി. കുട്ടിയാലി സാഹിബ്, നക്കോട്ടില്‍ മരക്കാരുട്ടി സാഹിബ് ,എ.കെ മമ്മദ്‌ കുട്ടി സാഹിബ് എന്നിവരാണ് നാട്ടില്‍ ഒരു ജുമുഅത് പള്ളിക്കുള്ള ശ്രമങ്ങള്‍ ക്കു തുടക്കമിട്ടത്. നക്കോട്ടില്‍ മരക്കാരുട്ടി സാഹിബ് തന്റെ അധീനതയിലുള്ള കാവുള്ളകണ്ടി എന്ന സ്ഥലം പള്ളിക്കായ്‌ വഖഫ്‌ നല്കുുകയും അതില്‍ ,1951-ല്‍ ആണ് ചോലക്കോട് ജുമുഅത് പള്ളി സ്ഥാപിതമാകുന്നത്. യാത്ര-വാഹന സൌകര്യമില്ലാത്ത അക്കാലത്തു നാട്ടുകാര്‍ കിലോമീറ്ററുകളോളം തല ച്ചുമടായാണ് പള്ളി നിര്മാ്ണത്തിനുള്ള സാധനങ്ങള്‍ അവിടെ എത്തിച്ചത്. നിര്മാറണം പൂര്‍ ത്തി യായപ്പോള്‍ പ്രഗല്ഭത പണ്ഡിതനായ ബഹു മമ്മാലി കുട്ടി ഹാജി എന്നവരാണ് 1951 ജൂണ്‍ മാസത്തില്‍ പള്ളി ഉത്ഘാടനം ചെയ്തത്.
മഹല്ലിലെ മറ്റു നിസ്കാര പള്ളികള് -- മസ്ജിദു നൂര്‍ . കണ്ണം വെട്ടിക്കാവ്, കളരിയില്‍ നിസ്കാരപ്പള്ളി, മസ്ജിദുല്‍ ഹുദ – അമ്പലകണ്ടി , മസ്ജിദുല്‍ മുഹമ്മദിയ്യ. കണ്ണം വെട്ടിക്കാവ്, ചോലക്കോട് മദ്രസക്ക് സമീപമുള്ള നിസ്കാരപ്പള്ളി.
ബുസ്തനുല്‍ ഉലൂം മദ്രസ , ബഖിയാത് സ്വാലിഹ മദ്രസ, ഹസനിയ്യ സുന്നി മദ്രസ എന്നിവയാണ് മഹല്ലിലെ പ്രധാന മത വിജ്ഞാന കേന്ദ്രങ്ങള്‍.
സൂഫീ വര്യന്മാരും പണ്ഡിതന്മാരുമായ പ്രമുഖരായ വ്യക്തികള്‍ ചോലക്കോട് ജുമാ മസ്ജിദില്‍ ഖതീബ്, മുദരിസ് എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവര്‍

പുത്തലത്ത് അഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ - ചെറുവാടി
കുണ്ടേരി യൂസഫ്‌ മുസ്ലിയാര്‍ - ചക്കുപാറ
കുണ്ടേരി മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ - ചക്കുപാറ
ഹാജി കെ. വി ആലികുട്ടി മുസ്ലിയാര്‍ -എടപ്പാള്‍
ചെറുശ്ശോല മൊയ്തുട്ടി മുസ്ലിയാര്‍ - കോട്ടക്കല്‍
മുസ്ലിയാരകത്തു അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍ - കോഴിപ്പുറം
വി.ടി. കോമു മുസ്ല്യാര്‍ - കുറ്റൂര്‍
അബൂബക്കര്‍ മുസ്ലിയ്യര്‍ - അരിമ്പ്ര
കീടക്കാടന്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍
കിടങ്ങഴി അബ്ദുള്ള മുസ്ലിയാര്‍
കുമ്മാളി മുഹമ്മദ്‌ മുസ്ലിയാര്‍
എം.പി. മൂസ മുസ്ലിയാര്‍ - പേങ്ങാട്
കിഴക്കാടന്‍ സൈതലവി മുസ്ലിയാര്‍
ടി.പി. മുഹമ്മദ്‌ മുസ്ലിയാര്‍ -പെരുമുഖം
പാണാളി സൈതലവി മുസ്ലിയാര്‍ - മുണ്ടാക്കുളം
മുഹമ്മദു ദാരിമി മഞ്ചേരി
വടശ്ശേരി മുഹമ്മദു കുട്ടി ഫൈസി
ഉമര്‍ ദാരിമി ചെങ്ങര
അലവികുട്ടി മുസ്ലിയാര്‍ - പുല്പരറ്റ
അബ്ദുസ്സലാം ബാഖവി
ഹഖീം ബാഖവി – തിരൂര്‍
ബഷീര്‍ ദാരിമി - പന്തല്ലൂര്‍
ശിഹാബുദ്ധീന്‍ ഫൈസി - മണ്ണാര്ക്കാറട്‌
സക്കരിയ്യ ഫൈസി – പാണ്ടിക്കാട്
മായിന്‍ കുട്ടി ഫൈസി – കിഴിശ്ശേരി

No comments:

Post a Comment

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...