ചെറുകാവിലെ കുറിയെടം വാദീബദറില്‍ നടന്ന ദ്വിദ്വിന (ഏപ്രില്‍ 15,16)ആദര്ശ സമ്മേളനം ഉജ്ജല പ്രകടനത്തോടെ സമാപിച്ചു .ഇ.കെ മുഹമ്മദ് കോയ സഖാഫി യുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.കെ .സൈനുദ്ധീന്‍ ഹാജി പതാക ഉയര്ത്തിഞ .ഇബ്രാഹിം ബാഖവി മേല്‍മുറി,നജ് മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍ , എം .അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിവിധ സെഷനുകള്ക്ക്മ നേതൃത്വം നല്കിപ .ആദര്ശി പവലിയനും പുസ്തക മേളയും എന്‍.കുട്ട്യാലി ഉദ്ഘാടനം ചെയ്തു.
പുളിക്കല്‍ ടൌണില്‍ നിന്നാരംഭിച്ചു ഐക്കരപ്പടി ചുറ്റി കുറിയോടത്ത് സമാപിച്ച പ്രകടനത്തിന് പി.വീരാന്‍ മുസ്ലിയാര്‍ ,എ.പി. അലി അഫ്സല്‍ ,പി.എ. ലതീഫ് മാസ്റ്റര്‍ ,എ.അബൂബക്കര്‍ സഖാഫി,കെ.എം .ബഷീര്‍ സഖാഫി ,പി.സിദ്ധീഖ് സഖാഫി ,കെ .അഷ്‌റഫ് നേത്രത്വം നല്കിം.പതാക വാഹകരായ എസ്.വൈ.എസ്. കര്‍മ സിമിതി അംഗങ്ങളും എസ്.എസ്.എഫ്. അല ഇസ്വാബ അംഗങ്ങളും അകമ്പടിയേകി.
സമാപന സമ്മേളനം സമസ്ത ഉപാധ്യക്ഷന് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.പി.വീരാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റുകള്‍ കേന്ദ്രീകരിച്ചു നടന്ന ആദര്ശു ക്വിസ് വിജയികള്ക്കു ള്ള അവാര്ഡു്കള്‍ കേന്ദ്ര ഹജ്ജു കമ്മിറ്റി അംഗം പ്രൊഫസര്‍ :എ.കെ അബ്ദുല്‍ ഹമീദ് വിതരണം ചെയ്തു.നൌഷാദ് അഹ്സനി ഒതുക്കുങ്ങല്‍ പ്രമേയ പ്രഭാഷണം നടത്തി. .ഇ.കെ മുഹമ്മദ് കോയ സഖാഫി,സി.കെ.യു. മൌലവി. ഇ.ഉമറലി സഖാഫി ,എം.മൊയ്തീന്‍ കോയ സഖാഫി ,കെ.എം അഷ്‌റഫ് മുസ്ലിയാര്‍ ,ഇ.കോയ ഹാജി, കെ മൊയ്തീന്‍ കുട്ടി പ്രസംഗിച്ചു.എ.പി അലി അഫ്സല്‍ സ്വാഗതവും കെ. മുസ്തഫ നന്ദിയും പറഞ്ഞു.
ആദര്ശ സമ്മേളനം ഫോട്ടോ കള്ക്ക്വ ഇവിടെ ക്ളിക്ക് ചെയ്യുക
No comments:
Post a Comment