പുത്തൂപാടം: മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്ഷംതോറും പുത്തൂപാടത്ത് വെച്ച് നടത്തിവരുന്ന മര്ഹുംം : ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്ടുനേര്ച്ച യും സ്വലാത്ത് വാര്ഷികവും ,ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ വിപുലമായ രൂപത്തില്‍ നടത്താന്‍ മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു.മൂന്നു നാലു തിയതികളില്‍ യഥാക്രമം ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര , എ. പി. മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം മഹല്ല് ഖാളി:ബഹു കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹു : പി. എച്ച്. ബാപ്പുട്ടി ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും, സ്വലാത്തിനും പ്രാര്ത്ഥാനക്കും ബഹു;സയ്യിദ് ഇബ്രഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ നേത്രത്വം നല്കും .
ആണ്ട് നേര്ച്ച യോടനുബന്ധിച്ചു അന്നദാനം , മഹല്ലിലെ വിവിധ ഭാഗങ്ങളില്‍ കുടുംബക്ളാസുകള്‍ നടത്താനും എന്നിവ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിടന്റ്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി ആധ്യക്ഷ്യം വഹിച്ചു. ലതീഫ് മാസ്റ്റര്‍ , ബഷീര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.
Paripaadikk ellaavidha aashamsakalum nerunnu
ReplyDeleteBasheer puthupadam
Qatar