പറവൂര്‍
ചെറുകാവ് പഞ്ചായത്തിന്റെ കിഴക്കേ അതിര്‍ത്തി ഗ്രാമമാണ് പറവൂര്‍.വടക്ക് നാട്ട്കുന്നു (വടക്കന്‍ മല) തെക്ക് മംഗളാരി ക്കുന്നു,കിഴക്ക് കീരിക്കുന്നും പടിഞ്ഞാറ് കോല്വള്ളിത്തോടും അതിരിട്ടു കിടക്കുന്ന പറവൂര്‍ വശ്യ സുന്ദരമായ ഗ്രാമമാണ്.വയലുകളും കുന്നുകളും തോടുകളും നാടിനു പ്രകൃതിയാലെ ഉള്ള പ്രത്യേകതകളാണ്.ചേവായൂര്‍,പുത്തൂപാടം,ചെറുകാവ്,ആന്തിയൂര്‍ കുന്നു ദേശങ്ങളാണ് നാലതിരുകളില്‍ സ്ഥിതി ചെയ്യുന്നത്.പെരിയമ്പലമാണ് ദേശത്ത്തുകാരുടെ അങ്ങാടി.1978 ല്‍ പൂര്ത്തീ്കരിച്ച പെരിയമ്പലം - പറവൂര്‍ -കെ.വി.കാവ് റോഡാണ് പറവൂരിലേക്ക് പുറം നാടുകളില്‍ നിന്നുള്ള പ്രധാന യാത്രാ മാര്‍ഗ്ഗം .കൂടാതെ അടുത്ത കാലത്തായി നിര്മിംക്കപ്പെട്ട പറവൂര്‍-പുത്തൂപാടം,ചക്കുപാറ,സ്വഫാനഗര്‍-കൊല്ലത്തടായി,മേലെപറവൂര്- കൊല്ലത്തടായി റോഡുകളും ഉള്‍ഗ്രാമമായ പറവൂരിനെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.
പറവൂര്‍ മഹല്ല്
വിശാല പുളിക്കല്‍ മഹല്ലിന്റെ ഭാഗമായിരുന്നു പറവൂര്‍,പറവൂരിന്റെ ചരിത്രം പൂര്‍ത്തി യവണമെങ്കില് പുളിക്കല്‍ മഹല്ല് ചരിത്രം സ്പര്ശിയക്കേണ്ടിയിരിക്കുന്നു.പറവൂരിലെ പൂര്വീളകര് ആരാധനകള്‍ക്കു ആശ്രയിച്ചി രുന്നതും അന്ത്യ വിശ്രമം കൊള്ളൂന്നതും പുളിക്കല്‍ പള്ളിയിലും പരിസരത്തുമാണ്.ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്ന്നവരിലധികവും പുളിക്കല്‍ പള്ളിയില്‍ ജുമുഅ ക്കു പോയവരാണ്. ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഇന്ന് മുജാഹിദുകളുടെ കൈവശമിരിക്കുന്ന പുളിക്കല്‍ ജുമുഅത് പള്ളിക്ക്.ആരാധനകള്ക്കാ യി ദൂര സ്ഥലങ്ങളില്‍ പോയിരുന്ന പൂര്വീകരില് പുളിക്കലില്‍ ഒരു പള്ളി നിര്‍മിക്കണമെന്ന ആവശ്യമുയര് ന്നപ്പോള് അനുമതി തേടി പൊന്നാനി മഖ്ദൂമിനെ (ശൈഖ് സൈനുദ്ധീന്‍ അഖീര്‍)സന്ദര്‍ശി ക്കുകയും അത് പ്രകാരം മര്ഹുംി പെവുംകാട്ടില് കോയകുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലാണ് പുളിക്കല്‍ പള്ളി നിര്മിക്കപെട്ടത്.ആഗോള പ്രശസ്തനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആദ്യ കാല മുശാവറ മെമ്പര്മാിരില് അഗ്രേസരനയിരുന്ന കൊല്ലോളി അഹമ്മദ് കുട്ടി മുസ്ലിയാരന് പള്ളിയുടെ ശില്പികളില് പ്രധാനി.1929 ള്‍ ആണ് അദ്ദേഹം വിട പറഞ്ഞത്.
മുപ്പതുകളുടെ തുടക്കത്തില്‍ പുളിക്കല്‍ പ്രദേശത്ത് വഹാബിസം ചേക്കേറുകയും നാട്ടില്‍ നില നിന്ന് പോന്നിരുന്ന ഇസ്ലാമിക വിശ്വാസ –ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കൈ കടത്തുകയും മാറ്റി മറിക്കുകയും ചെയ്തു. അറബിയില്‍ നടത്തിപോന്നിരുന്ന ഖുതുബ ഒരു വെള്ളിയാഴ്ച മലയാളത്തിലാവുകയും തുടര്‍ന്ന് നാട്ടുകാര്ക്കി്ടയിലുണ്ടായ അങ്കലാപ്പും പലരും ഇന്നും അയവിറക്കുന്നു.ക്രമേണ പുളിക്കല്‍ പള്ളി മുജാഹിദു വല്ക്കരിക്കുകയായിരുന്നു.ദര്സ്ണ നടത്താനും മറ്റും ഒട്ടേറെ വഖ്ഫുകള്‍ പുളിക്കല്‍ പള്ളിക്കുണ്ടായിരുന്നു.ചെറുത് നില്പ് പ്രയാസമായതിനാല്‍ ബദല്‍ സംവിധാനത്തിലേക്ക് മുസ്ലിംകള് ചിന്തിച്ചു തുടങ്ങി .
ഒരു വെള്ളിയാഴ്ച ജുമുഅക്ക് പുളിക്കല്‍ പള്ളിയില്‍ ഇസ്ലാമിക പാരമ്പര്യത്തെയും അതിന്റെ വക്തക്കളെയും അസഹ്യമാംവിധം അധിക്ഷേപിച്ചപ്പോള്‍ സുന്നികള്‍ ഒന്നടങ്കം ഇറങ്ങി നേരെ കൊട്ടപുറത്തു ജുമുഅക്ക് പോയി. വൈകിയാണ് എത്തിയത്, അവിടെ സംസാരമായി.പോയവര്‍ കൊട്ടപുറം പള്ളി കാരണവന്മാരെ (കാട്ടിപരുത്തി കുടുംബം ) കാര്യം ധരിപ്പിക്കുകയും തൊട്ടടുത്ത് പള്ളി നിര്മിാക്കാന്‍ സ്ഥലം ആവശ്യപെടുകയും ചെയ്തു. അതനുസരിച്ച് കുറിയോടത്തിന്റെയും സിയാംകണ്ടത്തിന്റെയും മധ്യ ഭാഗത്ത് ഏകദേശം അഞ്ചു ഏക്കര്‍ സ്ഥലം (ഇപ്പോള്‍ തൊട്ടിയന്പാറ -പുത്തലം പള്ളി നില നില്ക്കു ന്ന സ്ഥലം )പള്ളിക്ക് വേണ്ടി ലഭ്യമായതു.പുളിയാലി പോക്കര് ഹാജിയുടെ പേരില്‍ ജന്മമായി രജി; ചെയ്ത സ്ഥലം പിന്നീട് അബ്ദുല്കാപദര് മുസ്ലിയരുഇടെ പേരില്‍ വഖഫ് ചെയ്തു നല്കു കയായിരുന്നു.മര്ഹുംപ കൊല്ലോളി അഹമദു കുട്ടി മുസ്ലിയാരുടെ മകന് അബ്ദുല്ഖാംദര മുസ്ലിയാരും,കൊല്ലോളി അഹമ്മദ് ഹാജി, ബിച്ചുട്ടി ഹാജി,അത്യോളി സീതി ഹാജി തുടങ്ങിയ കാരണവന്മാരും ചേര്‍ന്ന് നാട്ടുകാരുടെ സഹകരണത്തോടെ പള്ളി നിര്‍മിക്കുകയും ജുമുഅ തുടങ്ങുകയും ചെയ്തു.ഇപ്പോഴത്തെ പറവൂര്‍ ,ചാമപറമ്പു മഹല്ലുകള്‍ കൂടി ഉള്‍പ്പെ ട്ട മഹല്ലായിരുന്നു 1937 ല്‍ രൂപീകരിക്കപെട്ട പുത്തലം മഹല്ല്.
1954 - ല്‍ കൊല്ലോളി അഹമ്മദ് ഹാജി, ബിച്ചുട്ടി ഹാജി,അത്യോളി സീതി ഹാജി എന്നിവര്‍ പള്ളിയുടെ നടത്തിപ്പ് നേത്രത്വം അബ്ദുള്ഖാ്ദര്‍ മുസ്ലിയാരെ ഏല്പ്പിിച്ചു ,ഹജ്ജിനു പോവുകയും ചെയ്തു. ഹജ്ജു യാത്രയില്‍ ബിച്ചുട്ടി ഹാജി മരണപ്പെടുകയും ചെയ്തു. ഇതോടെ പള്ളിയുടെ മുതവല്ലിയും ഖാസിയും തുടങ്ങി സമ്പൂര്ണി നിയന്ത്രണം മുസ്ലിയാരുടെ കൈകളിലെത്തി.അവരുടെ സുതാര്യമല്ലാത്ത ഏകപക്ഷീയ ഭരണം നാട്ടില്‍ മുറുമുറുപ്പുണ്ടാവുകയും നാട്ടുകാര്‍ ചേര്‍ന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.കമ്മിറ്റിയുടെ നിയന്ത്രണവും പ്രതികരണവും ആരംഭിച്ചതോടെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര് ഒറ്റപ്പെട്ടു പള്ളിയുമായി അകന്നു.
ഈ അവസരം മുജാഹിദുകള്‍ നന്നായി ചൂഷണം ചെയ്തു.അബ്ദുല്‍ കാദര്‍ മുസ്ലിയാരുടെ പിന്നില്‍ കൂടി ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞു.മുതവല്ലിയായ അബ്ദുള്ഖാ ദര് മുസ്ലിയാരെ സ്വാധീനിച്ചു പള്ളിയടക്കമുള്ള വഖഫ് സ്വത്തുക്കള്‍ മുജാഹിദുകള്‍ അവരുടെ വരുതിയിലാക്കി.
1967-ല്‍ ഒരു വെള്ളിയാഴ്ച മുജാഹിദുകള്‍ മുതവല്ലിയുടെ പക്ഷം ചേര്ന്ള്ഖ പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സുന്നികളുടെ പ്രധിരോധം കാരണം പദ്ധതി പൊളിഞ്ഞു.എന്നാല്‍ പിന്നീട ഭരണ സ്വാധീനം ഉപയോഗിച്ച് മുജാഹിദുകള്‍ പള്ളി കയ്യേറ്റ ശ്രമം നടത്തി. നേരത്തെ തയ്യാറായി വന്ന പോലീസ് പള്ളി പൂട്ടി സീല്‍ വെക്കുകയും ചെയ്തു.എന്നാല്‍ കമ്മിറ്റിയും മുതവല്ലി യുമായുള്ള അവകാശ തര്‍ക്കം യാണ് കേസ് നടന്നത്.പാവപ്പെട്ട സുന്നികള്‍ ചില്ലിക്കശുകള് സ്വരൂപിച്ചു കേസ് നടത്തുകയും അതോടൊപ്പം തന്നെ ആരാധനകള്ക്കാളയി ഇപ്പോള്‍ സുന്നി പള്ളി നില നില്ക്കുോന്ന സ്ഥലത് ഓല ഷെഡ് നിര്‍മി ച്ചു.അവിടെ ജുമുഅ ആരംഭിക്കാന്‍ ചിന്തിച്ചു തുടങ്ങിയെങ്കിലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ആ ശ്രമം ഒഴിവാക്കി.
1982-ല്‍ അനുകൂലമായി കേസ് വിധിയാവുമ്പോള് അന്നൊരു ചെറിയ പെരുന്നാള്‍ ദിനമായിരുന്നു.കമ്മിറ്റി ഭാഗത്ത് നിന്നാരും വിധി കേള്ക്കാ നുണ്ടയിരുന്നില്ല. ഗൂഡ തന്ത്രം കൂടെപ്പിറപ്പായ മുജാഹിദുകള്‍ ഈ അവസരവും മുതലാക്കി. അവര്‍ പള്ളിയുടെ തക്കോല് സൂക്ഷിച്ചിരുന്ന വില്ലേജ് ഓഫീസറെ സമീപിച്ചു തങ്ങള്‍ കമ്മിറ്റി വിഭാഗമാണെന്ന് തെറ്റി ധരിപ്പിച്ചു തക്കോല് സ്വന്തമാക്കി പള്ളി കയ്യേറുകയായിരുന്നു.
ഒന്നര പതിറ്റാണ്ട് കാലത്തോളം പൂട്ടികിടന്ന പള്ളി വീണ്ടും ആ അവസ്ഥയിലേക്ക് വരാതിരിക്കാന്‍ പിന്നീട് നാട്ടു മധ്യസ്തന്മാര് ഇടപെട്ടു പള്ളിക്ക് പകരം 50,000 രൂപ സുന്നി പക്ഷത്തിന് വാങ്ങികൊടുക്കുകയും ചെയ്തു.പള്ളി പറമ്പ് ഇരു വിഭാഗതിനുംമുള്ളതാണെന്നും മറ്റുമുള്ള തീരുമാനങ്ങളെടുത്തു പ്രശ്നം ഒത്തു തീര്ക്കു കയും ചെയ്യുകയായിരുന്നു.ഫലത്തില്‍ പുളിക്കലില്‍ നിന്നും പിരിഞ്ഞു പോന്നു സുന്നികള്‍ക്ക് ആരാധിക്കാനായി നിര്‍മി.ച്ച പള്ളിയും മുജാഹിദുകളുടെ അധീനതയിലായി.തുടര്ന്ി 1984-ല്‍ നിര്മിെക്കപെട്ടതാണ് ഇപ്പോഴത്തെ സിയാംകണ്ടം മസ്ജിദു സുന്നിയ്യീന്.പുത്തലം പള്ളി യുടെ യഥാര്ത്ഥല അവകാശികള്‍ സുന്നികളാണെന്ന് സ്വകാര്യമായെങ്കിലും സമ്മതിക്കുന്ന മുജാഹിദുകള്‍ കുറിയോടത്തും പരിസരത്തും ഉണ്ടെന്നതാണ് രസകരം.
പറവൂര്‍ മഹല്ല് രൂപപ്പെടുന്നു.
കേസും ഷെഡിലെ ജുമുഅയും തുടരവേ പറവൂരുകാര് നാട്ടില്‍ ജുമുഅയെ കുറിച്ചും പള്ളിയെ കുറിച്ചും ചിന്തിച്ചു.കൂടിയാലോചനകള്‍ പലതവണ നടന്നു. ഇ.സതുട്ടി ഹാജി ,കെ.അലി ഹസ്സന് മുസ്ലിയാര് എന്നിവര്‍ സാദാ സമയവും ഇരു മദ്രസകളും (മുഹമ്മദിയ്യ ,ചക്കുപാറ ഇലാഹിയ്യ മദ്രസ ) ഒരുമിപ്പിച്ചു ജുമുആയും പള്ളിയും തുടങ്ങാനുള്ള ചിന്തയിലും ചര്ച്ചചയിലും മുഴുകി. പല്ത്തവന് ഇ.കെ ഹസന് മുസ്ലിയാരെ സമീപിച്ചു.ഇതിനെ തുടര്ന്നാുണ് ജുമുഅ ക്കു അനുകൂല നീക്കങ്ങളുണ്ടായത്.1978-ല്‍ ചക്കു പാറ മദ്രസയില്‍ പരിപാടി നടത്തി ആധിപത്യ മുറപ്പിക്കാന്‍ മുജാഹിദുകള്‍ നടത്തിയ നിക്കമാണ് പറവൂരില്‍ ജുമുഅ തുടങ്ങാനുള്ള ചര്ച്ച്കള്ക്ക്വ ആക്കം പകര്‍ന്ന ത്.
പള്ളി നിര്മിനച്ചു പിരിഞ്ഞു പോരുന്നത് (പുത്തലം മഹല്ലില്‍ നിന്നും,)കേസിനെ ബാധിക്കുമെന്നതിനാല്‍ മദ്രസയില്‍ വെച്ചായിരുന്നു ആദ്യത്തെ ജുമുഅ.1980-ല്‍ കെ.കെ അബ്ദുറഹ്മാന് മുസ്ലിയരയിരുന്നു ആദ്യ ജുമുഅ ക്കു നേത്രത്വം നല്കിുയത്.
ഇപ്പോള്‍ ബദരിയ്യ ജുമുഅത് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പൂര്വീംക കാലത്തെ ഓലമേഞ്ഞ നിസ്കാരപള്ളിയുണ്ടായിരുന്നു.1963-64 കാലങ്ങളില്‍ ഇത് പുതുക്കി പണിതിരുന്നു. 80-ല്‍ ജുമുഅ തുടങ്ങിയതോടെ നിസ്കാരപള്ളി വിപുലീകരിച്ചു ജുമുഅത് പള്ളി സ്ഥാപിക്കാനുള്ള പ്രവര്ത്ത ങ്ങള് നടന്നു.ഹസ്സന് മുസ്ലിയാരും കടലുണ്ടി തങ്ങള്പാപ്പയും ചേര്‍ന്ന് കുറ്റിയടിക്കല്‍ ,കാട്ടില വെക്കല്‍ കര്‍മങ്ങള്‍ നടത്തി.ഹസന് മുസ്ലിയരാണ് –ബദരിയ്യ- എന്ന് പേര് നല്കിസയത്.1982 ഏപ്രില്‍ 22 നു പള്ളിയുടെ ഉത്ഘാടനത്തിനു ബഹു പാണക്കാട് സയ്യിദു മുഹമ്മദലി ശിഹാബു തങ്ങള്‍ നേത്രത്വം നല്കിട.
തുടര്‍ന്ന് വന്ന ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ ക്കു നേതൃത്വം നല്കിനയത് കല്ലൂര്‍ മൊയ്തീന് കുട്ടി മുസ്ലിയാരാന്.ശേഷം നിയമിക്കപ്പെട്ട എ.കെ .വീരന് കുട്ടി മുസ്ലിയാര് ചോലക്കോട് ആണ് 1985-ല്‍ ദര്സ്ച ആരംഭിക്കുന്നത് വരെ പള്ളിയിലെ ഖത്വീബ്.
മഹല്ല് ഖാസി കെ.കെ അബ്ദുറഹ്മാന് മുസ്ലിയാരാണ്.എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ആയ മുഹമ്മദ് മാസ്റ്റര്‍ , എസ്.വൈ. എസ്. സംസ്ഥാന ഓഫീസ് സെക്രട്ടറി അബൂബക്കര്‍ സഖാഫി എന്നിവര്‍ പറവൂരില്‍ നിന്നുള്ളവരാണ്.
പള്ളിയിലെ മുദരിസുമാര്‍.
ടി. മുഹമ്മദ് ദാരിമി അരിമ്പ്ര.
മൂസക്കോയ അഹ്സനി പരപ്പങ്ങാടി
സയ്യിദു ഹുസൈന് കോയ സഖാഫി കടലുണ്ടി
അബ്ദുള്ള സഖാഫി കൊല്ലംചിന
ഹൈദര്‍ അഹ്സനി പടിക്കല്‍
അലി ഹസന് അഹ്സനി മാണൂര്‍
ഷാജഹാന് സഖാഫി പന്തല്ലൂര്‍
മുഹമ്മദ് കുട്ടി സഖാഫി പാലോട്
മുഹമ്മദ് കോയ അഹ്സനി വി.കെ.പടി.
--------------------------------------------------
--------------------------------------------------
Muhammad Master Paraoor,Aboobacker Saqafi Paravoor, SYS ,SSF Paravoor, PUlikkal Juma Masjid, EK Hasan Musliyar,KK Abdu rahiman Musliyara, Cherukavu Panjayathu, Pulikkal Periyambalam,Badariyya Masjid Paravoor,SYS state Secretary,
Thursday, August 19, 2010
Wednesday, August 18, 2010
വിയോഗ വാര്‍ത്ത
പറവൂര്‍: പറവൂരിലെ പരേതനായ അത്യോളി പുല്കണ്ടിയില് കുഞ്ഞിമരക്കാരുടെ ഭാര്യ ബീ ഫാത്വിമ (65) മരണപ്പെട്ടു. സജീവ സുന്നി പ്രവര്‍ത്തകരായ ഉണ്ണിമോയിന് ,സീതി, അസൈനാര്‍ ,മുഹമ്മദ്, അഷ്റഫ്, അബ്ദുല്‍ മുനീര്‍, മുജീബു റഹ്മാന് (എല്ലാവരും സൌദി അറേബ്യ )എന്നിവര്‍ മക്കളാണ്. മയ്യിത്തു നിസ്കാരം പറവൂര്‍ ബദരിയ്യ മസ്ജിദില്‍ വെച്ച് നടന്നു.
റിലീഫ് വിതരണം നടത്തി.
കുറിയോടം : എസ്.വൈ.എസ് റംസാന് കാമ്പയിന്റെ ഭാഗമായി കുറിയോടം യൂണിറ്റ് എസ്.വൈ. എസ്. പതിനാറായിരം രൂപയുടെ റിലീഫ് വിതരണം നടത്തി ,അഗസ്റ്റ് 1 6 തിങ്കള്‍ ,കുറിയോടത് വെച്ച് നടന്ന പരിപാടി നജീബു അംജദി ഉത്ഘാടനം ചെയ്തു.ചടങ്ങില്‍ പി കെ.സൈനുദ്ധീന്‍ ഹാജി ,പി .പോക്കരുട്ടി ഹാജി .സി.കബീര്‍ , വെള്ളരതൊടി മുഹമ്മദ് കോയ എന്നിവര്‍ പങ്കെടുത്തു.
Monday, August 16, 2010
പുത്തൂപാടം മഹല്ല് .
ചെറുകാവ് പഞ്ചായത്തിലെ പ്രധാന മഹല്ലാണ് പുത്തൂപാടം.പഞ്ചായത്തിന്റെ ഏതാണ്ടു മധ്യഭാഗത്ത് ആയി രാമനാട്ടുകരപഞ്ചായത്തിനോട് ചേര്ന്ന്ത സ്ഥിതി ചെയ്യുന്നു.നാഷണല്‍ ഹൈവേയിലെ കുറിയോടം, ഐക്കരപ്പടി ,കൈതകുണ്ട പതിനൊന്നാംമയില്‍ , എന്നിവ മഹല്ലില്‍ ഉള്പ്പെരടുന്നു. കല്ലറ കുന്നിന്റെ കിഴക്ക് ഭാഗത്ത് കോഴിക്കാട്ടു കുന്നിനു അഭിമുഖമായി മഹല്ല് മസ്ജിദും ഖബര്സ്ഥാനൂം മദ്രസയും നിലകൊള്ളുന്നു. പരിസരത്ത് തന്നെയാണ് എ.എം എല്‍. പി . സ്കൂളും സ്ഥിതി ചെയ്യുന്നത്.
പൂച്ചാല്‍ ,ചെറാപാടം,കളരി, നെച്ചി,കണ്ണം വെട്ടിക്കവിന്റെ ചില ഭാഗങ്ങള്‍ -- പുല്കണ്ടി, അനക്കോട്, കോട്ടംതെരു,പരവൂരിന്റെ കുറച്ചു ഭാഗം – കുണ്ടെരിയാല്,വാളന്നിമൂല,പുത്തൂപാടം ,പത്തായകുന്നിനിരുവശം ,ചെറകൊട്ടയുടെ ഇരുവശം,കല്ലറ കുന്നിന്റെ ഇരുവശം,തൊട്ടിയന് പാറ ,കുറിയോടം,മുളിയോളില് ,ഒട്ടുപാറ,വെണ്ണായൂര്‍, ഐക്കരപ്പടി ,ചക്കംമാട്ടു കുന്നു,പടിഞ്ഞാറ്റും പൈ,കൈതകുണ്ട്, നീലങ്ങോത്ത്,പതിനൊന്നാംമയില്‍ ,പട്ടായ്കുളം,വൈദ്യാരങ്ങാടിയുടെ ചിലഭാഗങ്ങള്‍ , എന്നിവയാണ് മഹല്ലിലെ പ്രധാന സ്ഥലങ്ങള്‍.
ചരിത്രം
പത്തൊമ്പാതാം നൂററാണ്ടിന്റെ അവസാനത്തില്‍ തന്നെ മഹല്ലില്‍ വിദ്യാഭ്യാസ പ്രവര്ത്ത ങ്ങള് ആരംഭിച്ചതായി കാണുന്നുണ്ട്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ ചുവടു പിടിച്ചു എഴുത്താണി ഉപയോഗിച്ചും,മണലിലെഴുതിയും മത ഭൌതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുള്ള ഓത്തുപള്ളിക്കൂടങ്ങളില്ലോടെയുള്ള വിദ്യാഭ്യാസവും തുടക്കമായിരുന്നു, ആക്കോട്ടു നിന്നും കുടിയേറി വന്ന കൊന്നക്കോടന്‍ അഹ്മദ് മൊല്ലാക്ക എന്നവര്‍ സ്വന്തം വീടിനു മുകളില്‍ വെച്ചു നടത്തിയിരുന്ന എഴുത്തു പള്ളികൂടത്തില്‍ പോയവരില്‍ ചിലര്‍ ഇപ്പോഴും നാട്ടിലുണ്ട്. പ്രസ്തുത സ്ഥാപനത്തില്‍ ഒരേ സമയം എണ്പതിലധികംവിദ്യാര്ഥിയകളുണ്ടായിരുന്നു.ഇന്നത്തെ പതിനൊന്നാം മയിലില്‍ കുഞ്ഞാലന്‍ മൊല്ലാക്ക കരോത്ത് സ്കൂള്‍ എന്നപേരില്‍ ഒരു സ്ഥാപനവും ഇതേ കാലയളവില്‍ നടത്തിയിരുന്നു.അന്നത്തെ ജീവിത ചുറ്റുപാടില്‍ (ദാരിദ്ര്യം മൂലം ) പഠിക്കാന്‍ കുട്ടികളെ കിട്ടാതെ കാരോത്ത് സ്കൂള്‍ പൂച്ചാലിലേക്ക് മാറ്റുകയും പിന്നീട് അവിടെ നിന്നും കോലാട വഴിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ അഹമദ് മൊല്ലാക്കയുടെ സ്ഥാപനത്തില്‍ നിന്നും കുട്ടികളെ ഇവിടേക്ക് മാറ്റി സ്കൂള്‍ പൂട്ടി പോകുന്ന അവസ്ഥയില്‍ നില ഭദ്രമാക്കിയിരുന്നു.പിന്നീട് മുടങ്ങി പോയ ഈ സ്കൂളിന്റെ പിന്‍ബലത്തിലാണ് ഇന്നത്തെ പേങ്ങാട്ടെ സ്കൂള്‍ കെട്ടി പടുത്തത്.
മറ്റൊരു ഭാഗത്ത് മങ്കടയില്‍ നിന്നും വന്ന അയ്യപ്പനെഴുത്തച്ഛന് വെണ്ണായൂര്‍ നടുത്തൊടിക യില്‍ തുടങ്ങിയ എഴുത്ത് പള്ളിക്കൂടം വളരെ പ്രസിദ്ധമായി.അതിന്റെ തുടര്‍ച്ച പിന്നീട് ഐക്കരപ്പടി വാക്കയില്‍ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു, ഇത് എല്ലാ സൌകര്യങ്ങളോടും കൂടിയ യു .പി. സ്കൂള്‍ ആണ് ഇന്ന്. അത് പോലെ തന്നെ വാരിയന്‍ തൊടി പള്ളിയാലിലും അടുമാറി മമ്മദ് മുസ്ലിയാരുടെ കീഴില്‍ കിഴക്കുങ്ങര പൊറ്റയിലും മദ്രസകള്‍ നടന്നിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാന്‍ ഈ നാട്ടുകാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ച ആറ് രക്ത സാക്ഷികളുടെ മഖ് ബറകള്‍ പുത്തൂപാടതുണ്ട്.ഭര്ത്താ്വിനെ വെടിവെച്ച പട്ടാളക്കരനോട് തന്റെ നെഞ്ചിലേക്ക് വെടിവെക്കാന്‍ ആക്രോശിച്ച ഉമ്മാച്ചുമ്മ എന്നധീര വനിതയുടെ സ്മരണകള്‍ പലരിലും ഇന്നും കാണാം.
മഹല്ല് നിലവില്‍ വരുന്നതിനു മുന്പേറ ജുമുഅ, പെരുന്നാള്‍ നിസ്കാരം, മയ്യിത്ത് സംസ്കരണം എന്നിവക്കായ കിലോമീറ്ററുകള്‍ താണ്ടി പനയ്പ്പുറം ,ആക്കോട് ,കൊണ്ടോട്ടി പഴയങ്ങാടി ,രാമനാട്ടുകര ചെമ്മല്‍ എന്നീ മഹല്ലുകളായിരുന്നു ആശ്രയിക്കപെട്ടിരുന്നത് .പിന്നീട് നിലവില്‍ വന്ന പുളിക്കല്‍ പള്ളിയിലും ഇവിടത്തെ പൂര്വീുകര് ആരാധനാ കര്മ്മനങ്ങള്ക്കാ യി പോയിട്ടുണ്ട്. പുത്തൂപാടം കേന്ദ്രീകരിച്ചു മഹല്ലും പള്ളിയും ഖബര്‍ സ്ഥാനും രൂപ പ്പെടുന്നത് ബഹു കുറ്റിത്തൊടി കുഞ്ഞിമുട്ടി മുസ്ലിയാരുടെ നേതൃത്വ ത്തിലാണ് . 1903 - ല്‍ പുഴുത്തിനിപ്പറ കുഞ്ഞാച്ചു എന്നവര്‍ വഖഫ് ചെയ്ത ഭൂമിയില്‍ പള്ളിയും ഖബര്സ്താനും സ്ഥാപിക്കപെടുകയും ചെയ്തു. സമീപത്ത് നിര്മി്ക്കപ്പെട്ട മദ്രസയിലാരംഭിച്ച സ്കൂള്‍ 1926 ല്‍ ബ്രിട്ടീഷ് സര്ക്കാിര് മാപ്പിള സ്കൂള്‍ ആയി അംഗീകാരം നല്കിക.
പള്ളിയില്‍ തുടക്കത്തില്‍ കാര്യങ്ങള്ക്കെ ല്ലാം നേത്രത്വം ന്ല്കിയത് ബഹു കുഞ്ഞിമുട്ടി മുസ്ല്യാര്‍ ആയിരുന്നു. പണ്ഡിതനും സൂഫീ വര്യ്നുമാ യിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ഖത്തീബിന്റെ ചുമതലകള്‍ മകനായ മുഹമ്മദ് മുസ്ലിയാരും, പി.കെ മൂസ മൌലവിയും(ഇദ്ദേഹം പിന്നീട ഐക്യ സംഘത്തിന്റെ ആളായി മാറി )നിര്വഅഹിച്ചു പോന്നു. ഖതീബ് സ്ഥാനത്തേക്ക് സേവനടിസ്ഥാനത്തില് പലരെയും ഇക്കാലയളവില്‍ കൊണ്ട് വന്നിരുന്നു.അവരില്‍ ചിലര്‍ ഖുതുബ പരിഭാഷക്ക് ശ്രമിച്ചെങ്കിലും സുന്നികളായ നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം അതില്ലാതവുകയായിരുന്നു. ഇങ്ങിനെയുള്ള ആളുകളെ പള്ളി ഖതീബ് സ്ഥാനത്തേക്ക് കൊണ്ട് വരാനായി പള്ളി കമ്മിറ്റിയിലെ പുരോഗമന ചിന്താഗതിക്കാര്‍ ശ്രമിച്ചിരുന്നു.മുഹമ്മദ് മുസ്ലിയാര് ഇവരുടെ വലയില്‍ പെടുകയും ചെയ്തു.അനിവാര്യമായ സാഹചര്യത്തില്‍ മുഹമ്മദു മുസ്ല്യാര്‍ സ്ഥാനം ഒഴിയുകയും പകരം പണ്ടികശാല യൂസുഫ് മുസ്ലിയാര് ഖുതുബ നിര്വുഹിക്കയും ചെയ്തു.
പിന്നീട് വര്‍ഷ ങ്ങള്ക്കുു ശേഷം 1954 - ല്‍ പള്ളിയുടെ അത് വരെയുണ്ടായിരുന്ന കാരണവ ഭരണം മാറുകയും പകരം ജനകീയ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു.ആ കാലയളവില്‍ മറ്റു പല സ്ഥലങ്ങളിലും മുജാഹിദ് -ജമാഅത്ത് വിഭാഗങ്ങള്‍ മഹല്ലും പള്ളിയും കൈവശപെടുത്തിയ പോലെ പുത്തൂപാടം മഹല്ലും കൈവശപെടുത്താന്‍ കുതന്ത്രങ്ങള്‍ നടത്തിയിരുന്നു.പരിസരത്തുള്ള പുളിക്കല്‍ മഹല്ല് , പുത്തലം പള്ളി എന്നിവ സുന്നികളില്‍ നിന്നും ഗൂഡ ശ്രമത്തിലൂടെ മുജാഹിദുകള്‍ അവരുടേതാക്കി മാറ്റിയിരുന്നു.പുത്തൂപാടത്ത് ഈ കുതന്ത്രങ്ങള്‍ ശക്തിയായ അവസരത്തിലായിരുന്നു 1960 –ല്‍ പുത്തൂപാടത്ത് ഇ.കെ ഹസന് മുസ്ല്യാര്‍ നിയമിതനാകുന്നത്. ഹസന് മുസ്ലിയാരുടെ വരവോടെ പുത്തൂപാടം മാത്രമല്ല നവീന വാദികളുടെ കരങ്ങളില്‍ നിന്നും രക്ഷപെട്ടത്. പുളിക്കല്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന ബിദഈ വല്കരനത്ത്തിനു ശക്തമായ തടയിട്ടത് ഹസ്സന് മുസ്ലിയാര് ആയിരുന്നു.
ഹസ്സന് മുസ്ലിയാര് ദര്സ്ച നടത്തിയിരുന്ന കാലം പുത്തൂപാടതിന്റെ സുവര്ന്ന കാലമായിരുന്നു. ജോലി ആവശ്യാര്ത്ഥ വും സംഘടനാ പ്രവര്‍ത്തനങ്ങളാലും മറ്റു സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും അദ്ദേഹം പുത്തൂപാടത് താമസമാക്കുകയും മരണം വരെ മഹല്ലിലെ ഖാളി സ്ഥാനത് തുടരുകയും ചെയ്തു.അദ്ദേഹത്തിന്റെ വിയോഗ ശേഷം ശംസുല്‍ ഉലമ അബൂബക്കര്‍ മുസ്ലിയാര ഖാളി യവുകയും അതിനു ശേഷം നിയമിതനായ ഹസ്സന് മുസ്ലിയാരുടെ മരുമകന് കൂടിയായ കെ.കെ അബ്ദുറഹിമാന് മുസ്ലിയാര് ഇന്നും തുടരുന്നു.ഹസ്സന് മുസ്ലിയാര്ടെ മകനും ബഹു കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മരുമകനും കൂടിയായ ഇ.കെ മുഹമ്മദ് കോയ സഖാഫി ആണ് ഇപ്പോള്‍ മഹല്ല് പ്രസിഡന്ട് .
മഹല്ല് പള്ളിയിലെ മുദരിസുമാര്‍
മുഹമ്മദിശ്ശ മുസ്ലിയാര് .
തേനുട്ടിക്കല് മുഹമ്മദ് മുസ്ലിയാര്
മുഹമ്മദ് മുസ്ലിയാര് ചെറുവാടി
അലവികുട്ടി മുസ്ലിയാര് മോങ്ങം.
മുഹ് യുദ്ദീന്‍ മുസ്ലിയാര് കോട്ടക്കല്‍
മുഹ് യുദ്ദീന്‍ മുസ്ലിയാര് കരിഞ്ചാപാടി
ഇ.കെ ഹസ്സന് മുസ്ലിയാര്.
ടി.സി. മുഹമ്മദ് മുസ്ലിയാര് ചാവക്കാട്.
മര്ഹൂംു ഇമ്പിച്ചാലി മുസ്ലിയാര് കുറ്റിക്കാട്ടൂര്‍
കുഞ്ഞിക്കോയ മുസ്ലിയാര് പൂനൂര്
മുഹമ്മദ് മുസ്ലിയാര് പാറന്നൂര്‍
എ.കെ അബ്ദുറഹ്മാന് മുസ്ലിയാര അണ്ടി ക്കാടന്‍ കുഴി
മുഹമ്മദ് കുട്ടി മുസ്ലിയാര് മുതുവല്ലൂര്‍
മുഹ് യുദ്ദീന്‍ കുട്ടി മുസ്ലിയാര് നല്ലളം
എം.കെ മുഹമ്മദ് ദാരിമി.
മിഖ് ദാദ് ബാഖവി
സൈതലവി ഫൈസി കിഴിശ്ശേരി

Monday, August 2, 2010
എസ്.വൈ.എസ് ചെറുകാവ് പഞ്ചായത്ത് ചര്‍ച്ചാ സമ്മേളനം
ആഗസ്റ്റ് ഒന്ന് ഞായര്‍
പേങ്ങാട്:
സ്നേഹ സമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എസ്.വൈ.എസ്. സംസ്ഥാന വ്യാപകമായി നടത്തുന്ന സൌഹൃദ ഗ്രാമം കര്‍മ് പദ്ധതി കളുടെ ഭാഗമായി ചെറുകാവ് പഞ്ചായത്ത് എസ്.വൈ.എസ്. പേങ്ങാട്ടു ചര്‍ച്ചാ സമ്മേളനം സംഘടിപ്പിച്ചു.ജില്ലാ നിര്വാ്ഹക സിമിതി അംഗം കരുവള്ളി അബ്ദുറഹീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ചര്‍ച്ച നിയന്ത്രിച്ചു.
പി.വി.ജലീല്‍ (മുസ്ലിം ലീഗ്)കെ.അപ്പുട്ടി (സി.പി.ഐ.എം)എന്‍. കുട്ട്യാലി (കോണ്‍.ഐ)കെ .രാമചന്ദ്രന് (ബി.ജെ.പി.) ചര്ച്ച്യില് പങ്കെടുത്തു.അഷ്റഫ് ഒളവട്ടൂര്‍,കെ.ടി.മൊയ്തീന് ഹാജി,കെ.ടി.സൈനുദ്ധീന്‍ ഹാജി,കെ.ടി. ഗഫൂര്‍ പ്രസംഗിച്ചു.എ .പി. അലി അഫ്സല് സ്വാഗതവും പി.സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.
Cherukavu Panjayath,Pengadu, SYS,SSF,Muhammad Paravoor,Raheem Master Karuvally

പൂച്ചാല്‍ സുന്നി മസ്ജിദ് ഉദ്ഘാടനം കഴിഞ്ഞു.

ഐക്കരപ്പടി : പൂച്ചാല്‍ ഹസനിയ്യ ദര്‍സ് ആന്റ് അഗതി മന്ദിരത്തിന്റെ
കീഴില്‍ നിര്‍മിക്കപ്പെട്ട ഹസനിയ്യ മസ്ജിദ് ഉത്ഘാടനം ബഹു കാന്തപുരം AP
അബൂബക്കര്‍ മുസ്ലിയാര് ഇന്നലെ(ജൂലായ് 27 ചൊവ്വ) അസര്‍ നിസ്കാരത്തിനു നേതൃത്വം നല്കി
നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മഹല്ല് ഖാളി കെ കെ
അബ്ദുറഹിമാന് മുസ്ലിയാര് അധ്യക്ഷം വഹിച്ചു. സയ്യിദു തുറാബ് തങ്ങള്‍ ,ഇ
കെ മുഹമ്മദ് കോയ സഖാഫി , മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ , ബഷീര്‍ സഖാഫി
പൂച്ചാല്‍ ,അത്യോളി മുഹമ്മദ് മൂലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Sunday, August 1, 2010
ആദര്‍ശ സമ്മേളനം 2009
ചെറുകാവിലെ കുറിയെടം വാദീബദറില് നടന്ന ദ്വിദ്വിന (ഏപ്രില്‍ 15,16)ആദര്‍ശ സമ്മേളനം ഉജ്ജല പ്രകടനത്തോടെ സമാപിച്ചു .ഇ.കെ മുഹമ്മദ് കോയ സഖാഫി യുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.കെ .സൈനുദ്ധീന്‍ ഹാജി പതാക ഉയര്ത്തിഞ .ഇബ്രാഹിം ബാഖവി മേല്‍മുറി,നജ് മുദ്ധീന് സഖാഫി പൂക്കോട്ടൂര്‍ , എം .അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിവിധ സെഷനുകള്ക്ക്മ നേതൃത്വം നല്കിപ .ആദര്‍ശി പവലിയനും പുസ്തക മേളയും എന്‍.കുട്ട്യാലി ഉദ്ഘാടനം ചെയ്തു.
പുളിക്കല്‍ ടൌണില്‍ നിന്നാരംഭിച്ചു ഐക്കരപ്പടി ചുറ്റി കുറിയോടത്ത് സമാപിച്ച പ്രകടനത്തിന് പി.വീരാന്‍ മുസ്ലിയാര് ,എ.പി. അലി അഫ്സല് ,പി.എ. ലതീഫ് മാസ്റ്റര്‍ ,എ.അബൂബക്കര്‍ സഖാഫി,കെ.എം .ബഷീര്‍ സഖാഫി ,പി.സിദ്ധീഖ് സഖാഫി ,കെ .അഷ്റഫ് നേത്രത്വം നല്കിം.പതാക വാഹകരായ എസ്.വൈ.എസ്. കര്‍മ സിമിതി അംഗങ്ങളും എസ്.എസ്.എഫ്. അല ഇസ്വാബ അംഗങ്ങളും അകമ്പടിയേകി.
സമാപന സമ്മേളനം സമസ്ത ഉപാധ്യക്ഷന്‍ ഇ.സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.പി.വീരാന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു.യൂണിറ്റുകള്‍ കേന്ദ്രീകരിച്ചു നടന്ന ആദര്ശു ക്വിസ് വിജയികള്‍ക്കു ള്ള അവാര്ഡു്കള്‍ കേന്ദ്ര ഹജ്ജു കമ്മിറ്റി അംഗം പ്രൊഫസര്‍ :എ.കെ അബ്ദുല്‍ ഹമീദ് വിതരണം ചെയ്തു.നൌഷാദ് അഹ്സനി ഒതുക്കുങ്ങല്‍ പ്രമേയ പ്രഭാഷണം നടത്തി. .ഇ.കെ മുഹമ്മദ് കോയ സഖാഫി,സി.കെ.യു. മൌലവി. ഇ.ഉമറലി സഖാഫി ,എം.മൊയ്തീന് കോയ സഖാഫി ,കെ.എം അഷ്റഫ് മുസ്ലിയാര് ,ഇ.കോയ ഹാജി, കെ മൊയ്തീന് കുട്ടി പ്രസംഗിച്ചു.എ.പി അലി അഫ്സല് സ്വാഗതവും കെ. മുസ്തഫ നന്ദിയും പറഞ്ഞു.
ആദര്‍ശ സമ്മേളനം ഫോട്ടോ കള്ക്ക്വ ഇവിടെ ക്ളിക്ക് ചെയ്യുക

sys ആദര്‍ശ സമ്മേളനം’ 2009 ഫോട്ടോ ഗാലറി
കോണ്ടാക്റ്റ്
SYS CHERUKAVU PANJAYATHU COMMITTEE
AYIKKARAPPADY PO
67 36 37 PIN
MALAPPURAM
നിങ്ങള്‍ക്ക് പറയാനുള്ളത് ഇ മെയില്‍ അഡ്രെസ്സില്‍ അയക്കുക .
bavas4ads@gmail.com
ചെറുകാവില്‍ നിന്നുള്ള പ്രവാസികള്‍ ബന്ധപ്പെടുക .മരണവിവരങ്ങളും വാര്‍ത്തകളും അറിയിക്കുക .
AYIKKARAPPADY PO
67 36 37 PIN
MALAPPURAM
നിങ്ങള്‍ക്ക് പറയാനുള്ളത് ഇ മെയില്‍ അഡ്രെസ്സില്‍ അയക്കുക .
bavas4ads@gmail.com
ചെറുകാവില്‍ നിന്നുള്ള പ്രവാസികള്‍ ബന്ധപ്പെടുക .മരണവിവരങ്ങളും വാര്‍ത്തകളും അറിയിക്കുക .
Subscribe to:
Posts (Atom)
Featured Post
കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA
സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്കുന...