ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Sunday, October 30, 2016

SYS പുളിക്കല്‍ സോണ്‍ റണ്‍ വേ റാലി | SYS Airport March November 3

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല , പുളിക്കല്‍ സോണ്‍ എസ് വൈ എസ് നടത്തിയ റണ്‍ വേ റാലി യും മനുഷ്യ വിമാനവും . മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ സംസാരിക്കുന്നു .

https://youtu.be/h-m5M2hoatQ

 

https://youtu.be/h7aoKQSY04o


 

Friday, October 28, 2016

എസ് വൈ എസ് ജനകീയ പ്രതിരോധം - ചര്‍ച്ചാ സംഗമം നടത്തി

ഐക്കരപ്പടി : കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന പ്രമേയമുയര്ത്തി പിടിച്ചു എസ് വൈ എസ് മലപ്പുറം ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത എയര്‍പോര്‍ട്ട് മാര്‍ച്ചിന്റെ ഭാഗമായി ചെറു കാവ് സര്‍ക്കിള്‍ എസ് വൈ എസ് വൈ എസ്      ജനകീയ പ്രതിരോധം - ചര്‍ച്ചാ സംഗമം നടത്തി . ഇ കെ മുഹമ്മദ്‌ കോയ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തൂ. ശമീര്‍ അഹ്സനി പപ്പിനിപ്പാറ .വിഷയാ വതരണം നടത്തി . മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബെര്‍ പി ആര്‍ രോഹത് നാഥ് , ചെറുകാവ് പഞ്ചായത്ത് മെമ്പര്‍ ഉണ്ണി മാസ്റ്റര്‍ , എയര്പോര്‍ട്ട്‌ കുടി ഒഴിപ്പിക്കല്‍ പ്രതിരോധ സമിതി കണ്‍വീനര്‍ ജാസിര്‍ കരിപ്പൂര്‍ , അലി അഫ്സല്‍ എ പി എന്നിവര്‍ സംസാരിച്ചു . അബൂബക്കര്‍ പി സ്വാഗതവും മൂസകുട്ടി സിയാംകണ്ടം നന്ദിയും പറഞ്ഞു .

സ്വഫ്വാ സംഗമം പത്തായ കണ്ടി സുനനുല്‍ ഹുദാ മദ്രസയില്‍ നടന്നു

ചെറുകാവ് സര്‍ക്കിള്‍ എസ് വൈ എസ് , സ്വഫ് വാ സംഗമം പത്തായ കണ്ടി സുനനുല്‍ ഹുദാ മദ്രസയില്‍ വെച്ച്  ഒക്റ്റോബര്‍  23 നു നടന്നു .  പുളിക്കല്‍ സോണ്‍ കാര്യ ദര്‍ശി ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് സംഗമം ഉദ്ഘാടനം ചെയ്തു .
  സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ദീഖ് സഖാഫി അധ്യക്ഷന്‍ വഹിച്ച സംഗമത്തില്‍ , ബഹു ഹാഫിള് അബ്ദുല്ക് മജീദ്‌  അഹ്സനി ക്ലാസെടുത്തു .
ചെറുകാവ് സര്‍ക്കിള്‍ സ്വഫ് വാ വിഭാഗ ത്തിന്റെ അമീറായി സ്വാലിഹ് ഇര്‍ഫാനി പുത്തൂപാട ത്തെയും , കെ സി അബ്ദുല്‍  ഹക്കീമിനെ അസിസ്റ്റണ്‍്റ്‌ അമീറുമായി തിരഞ്ഞെടുത്തു .

SYS പുളിക്കല്‍ സോണ്‍ സ്വഫ് വാ റാലിയും മനുഷ്യ വിമാനവും

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല , സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് നു മുന്നോടിയായി
പുളിക്കല്‍ സോണ്‍ എസ് വൈ എസ്   സോണില്‍ നിന്നുള്ള സ്വഫ് വാ അംഗങ്ങളുടെ    റണ്‍ വെ റാലി സംഘടിപ്പിച്ചു . ഐക്കരപ്പടി യില്‍ നിന്നാരംഭിച്ച റാലി ഇ കെ മുഹമ്മദ്‌ കോയ സഖാഫി ചെറുകാവ് സര്‍ക്കിള്‍ സ്വഫ് വാ അമീര്‍ സ്വാലിഹ് ഇര്ഫാനിക്ക് പതാക കൈമാറി .


  റണ്‍വേ റാലിക്ക് ശേഷം പുളിക്കലില്‍ , പ്രവര്‍ത്തകര്‍ മനുഷ്യ വിമാനം തീര്‍ത്തു . കരിപ്പൂര്‍ എയര്പോര്ട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തി യുക്തം എതിര്‍ക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഹമ്മദ്‌ പറവൂര്‍ പറഞ്ഞു .  ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് , അഷറഫ് മുസ്ലിയാര്‍ , അസീസ്‌ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു .Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...