ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Saturday, November 12, 2011

പഞ്ചായത്ത് എസ് .വൈ .എസ് സാന്ത്വനം


ഐക്കരപ്പടി :ചെറുകാവ്‌ പഞ്ചായത്ത് എസ് .വൈ .എസ് സാന്ത്വനം

മെഡിക്കല്‍ ക്യാമ്പ്‌ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ. ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് എസ്.വൈ .എസ് പ്രസിഡന്റ് പി.വീരാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ പറവൂര്‍ , മേഖല പ്രസിഡന്റ് ഇ.കെ .മുഹമ്മദ്‌ കോയ സഖാഫി , പി.വി .അബ്ദുല്‍ ജലീല്‍ , പി.പി. ഉസ്മാന്‍ മാസ്റ്റര്‍ , ഡോ.ഷബീര്‍ , എ. കമ്മദു ,പി.സിദ്ധീഖ്‌ സഖാഫി , ടി.പി എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു .
ജനറല്‍, ഡന്റല്‍ വിഭാഗങ്ങളിലായി മുന്നൂറോളം പേര്‍ രോഗ നിര്‍ണയം നടത്തി മരുന്നുകള്‍ നല്‍കി.അനുബന്ധമായി രക്ത ഗ്രൂപ്‌ നിര്‍ണയവും സംഘടിപ്പിച്ചു .

SYS Sunni Voice Campaign
എസ് .വൈ. എസ് . മുഖപത്രം സുന്നിവോയ്സിന്റെ പഞ്ചായത്ത് തല പ്രചാരണ കാമ്പയിന്‍ ഉത്ഘാടനം , ബഹു .മുഹമ്മദുണ്ണി ഹാജി എം. എല്‍ എ. പുത്തൂപാടം മഹല്ല് സെക്രട്ടറി പി. ലതീഫ്‌ മാസ്റ്റര്‍ക്ക് സുന്നിവോയ്സ്‌ കോപ്പി നല്‍കി നിര്‍വഹിക്കുന്നു

Monday, September 5, 2011

നിര്യാതനായി / പി.കെ ഹസ്സന്‍ - 40 -

ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊന്‍ _
കുറിയോടം : പി.കെ ഹസ്സന്‍ - 40 - (ജസ്ന ജാസ്മിന്‍ ) എന്നവര്‍ ഇന്നലെ രാത്രി മരണപെട്ട വിവരം എല്ലാവരെയും അറിയിക്കുന്നു ഇന്ന് ( 5-9-2011 തിങ്കള്‍ ) ഉച്ചക്ക് രണ്ടു മണിക്ക് , ജനാസ നിസ്കാരം പുത്തൂപാടം ജുമാ മസ്ജിദില്‍ നടക്കുന്നതാണ് .. അള്ളാഹു അദ്ദേഹത്തിന്റെ പരലോക ജീവിതം സന്തോഷകരമാക്കട്ടെ ..അമീന്‍.

Wednesday, August 31, 2011
Friday, August 19, 2011

ബദര്‍ ദിനം ആഘോഷിച്ചു .


കുറിയോടം : യൂണിറ്റ് എസ് വൈസ്‌ ,എസ്.എസ് .എഫ് , ഹസനിയ്യ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബദര്‍ ദിനം വിപുല മായി ആഘോഷിച്ചു. നാട്ടിലെ ഇരുന്നൂറിലേറെ വീടുകളിലേക്ക് മാംസ വിതരണം നടത്തി. ഉച്ചക്ക് ശേഷം പള്ളിയില്‍ നടന്ന പരിപാടിയില്‍ മുഹമ്മദു നജീബ് അംജദി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി . അസര്‍ നമസ്കാരാനന്തരം ബദര്‍ മൌലീദ് പാരായണവും പ്രാര്‍ഥനയും നടന്നു. തുടര്‍ന്നു നടന്ന ഇഫതാര്‍ സംഗമത്തില്‍ മുന്നൂറിലേറെ പേര്‍ പങ്കു കൊണ്ടു.

Monday, August 15, 2011

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

കുറിയോടം : അറുപത്തഞ്ചാമത് സ്വാതന്ത്ര്യദിനത്തോടനുംബന്ധിച്ചു എസ് എസ് എഫു യൂണിറ്റി ന്റെ കീഴില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.കാലത്ത് എട്ടു മണിക്ക് ചെറുകാവ്‌ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.കെ . അബ്ദുള്ളക്കോയ പതാക ഉയര്‍ത്തി .പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാകള്‍ ആയ എന്‍.കുട്ടിയാലി , എം .അഭിലാഷ്‌,കൂടാതെ സ്ഥലം ഖത്വീബ് നജീബ് അംജദി ,മുസ്തഫ കുറിയോടം എന്നിവര്‍ സംബന്ധിച്ചു.ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ ദേശ സ്നേഹികള്‍ ഒന്നിക്കണമെന്ന പ്രതിഞ്ജയോടെ പരിപാടി സമാപിച്ചു. ജാബിര്‍ പി.കെ കുറിയോടം സ്വാഗതവും നബീല്‍ റഹ് മാന്‍ പി.കെ നന്ദിയും പറഞ്ഞു.


SSF Kuriyodam Indipendence day celebration, Cherukav Panjayath, N.Kuttiyali, P.K. Abullah Koya ,M.Abhilash
Saturday, August 6, 2011

എസ്. വൈ.എസ്. റമളാന്‍ റിലീഫ്‌ വിതരണം ചെയ്തുകുറിയോടം : എസ്.വൈ .എസ്. കുറിയോടം യുനിറ്റിന്റെ കീഴില്‍ നടന്ന റമളാന്‍ റിലീഫ്‌ വിതരണം ബഹു. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ നിര്‍വഹിച്ചു . മുഹമ്മദ്‌ നജീബ് അംജദി അധ്യക്ഷം വഹിച്ച പൊതുയോഗം പുളിക്കല്‍ മേഖല എസ്.വൈ എസ്. ഇ.കെ മുഹമ്മദ്‌ കോയ സഖാഫി ഉത്ഘാടനം ചെയ്തു . കുറിയോടം ഹസനിയ്യ കമ്മിറ്റി പ്രസിഡന്‍റ് പി.കെ. സൈനുദ്ധീന്‍ ഹാജി , പുത്തൂപാടം മഹല്ല് സെക്രട്ടറി പി.ലതീഫ്‌ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍.പി. മുസ്തഫ കുരിയോടം സ്വാഗതവും സി.കബീര്‍ നന്ദിയും പറഞ്ഞു.
SYS Ramadan Relief Photos , SYS Kuriyodam, SYS Cherukavu,

Tuesday, August 2, 2011

റമളാന്‍ ലഘു ലേഖകള്‍ PDF

റമളാന്‍ ലഘുലേഖകള്‍ : തറാവീഹ’ [PDF] ഇവിടെ ക്ലിക്ക് ചെയ്യുക

റമളാന്‍ ലഘുലേഖകള്‍ : ലൈലതുല്‍ ഖദ്ര്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റമളാന്‍ ലഘുലേഖകള്‍ : വിശുദ്ധ റമളാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റമളാന്‍ ലഘുലേഖകള്‍: സകാത്ത്‌ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, July 26, 2011

SYS റമളാന്‍ മുന്നൊരുക്കവും മാസാന്ത സ്വലാത്തും

കുറിയോടം യുണിറ്റ്‌ എസ്. വൈ. എസ് ന്റെ ആഭിമുഖ്യത്തില്‍ ജൂലായ്‌ 28 വ്യാഴം 7പി എം നു ഹസനിയ്യ മദ്രസ അങ്കണത്തില്‍ റമളാന്‍ മുന്നൊരുക്കം പ്രഭാഷണം നടക്കുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച രാവില്‍ നടക്കുന്ന സ്വലാത്ത് ദിഖ്ര്‍ ഹല്‍ഖ പ്രഭാഷണത്തിനു ശേഷം നടക്കും . മുഹമ്മദു നജീബ് അംജദി പരിപാടികള്‍ക്ക് നേത്രത്വം നല്‍കും.

Tuesday, February 15, 2011

നബിദിന റാലി നടത്തി
കുറിയോടം : ഹസനിയ്യ മദ്രസ യുടെ കീഴില്‍ നബി ദിനത്തില്‍ മീലാദ്‌ റാലി നടത്തി. കുറിയോടം മദ്രസയില്‍ രാവിലെ നടന്ന ചടങ്ങില്‍ മദ്രസ സദര്‍ മുഅല്ലിം ബഷീര്‍ സഖാഫി പൂച്ചാല്‍ പതാക ഉയര്‍ത്തി . നജീബ് അമ്ജദി പ്രാര്‍ത്ഥന നടത്തി . ശേഷം നടന്ന ദഫ്ഫ്‌ അകമ്പടിയോടെ നടന്ന നബിദിന റാലിക്ക് ബഷീര്‍ സഖാഫി, നജീബ് അംജദി , വീരാന്‍ കോയ, ടി.പി. ബീരാന്‍ , ശിഹാബുദ്ധീന്‍ എം.കെ , ജാബിര്‍ പി.കെ മന്‍സൂര്‍ പി.കെ എന്നിവര്‍ നേത്രത്വം നല്‍കി.
Friday, February 4, 2011

പുത്തൂപാടം റഹ്മാനിയ്യ മദ്രസ പുതിയ ബ്ളോക്കിന് തറക്കല്ലിടല്‍ കര്മം

Kanthapuram AP Aboobacker Musliyar


പുത്തൂപാടം റഹ്മാനിയ മദ്രസക്ക് വേണ്ടിയുള്ള പുതിയ ബില്ഡിംഗിന്റെ തറക്കല്ലിടല്‍ കര്മംൂ ഫെബ്രുവരി 3 വ്യാഴം വൈകീട്ട് ശൈഖുന കാന്തപുരം എ.പി . അബൂബക്കര്‍ മുസ്ലിയാര്‍ നിര്വുഹിച്ചു. മഹല്ല് ഖാളി കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷനായിരുന്നു. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ , ഇ.കെ മുഹമ്മദു കോയ സഖാഫി എന്നിവര്‍ പ്രസംഗിച്ചു. ലതീഫ്‌ മാസ്റ്റര്‍ സ്വാഗതവും ബഷീര്‍ സഖാഫി പൂച്ചാല്‍ നന്ദിയും പറഞ്ഞു.
K.K Abdu Rahman Musliyar


കൂടുതല്‍ ഫോട്ടോകള്‍ കാണാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

പുത്തൂപാടം റഹ്മാനിയ മദ്രസ തറക്കല്ലിടല്‍ കര്‍മം ഫോട്ടോസ്
Sunday, January 30, 2011

വിയോഗ വാര്‍ത്ത

പുളിക്കല്‍: കണ്ണംവെട്ടി ക്കാവ് സ്വദേശി നക്കോട്ടില്‍ മുഹമ്മദു കുട്ടി (70) എന്നവര്‍ നിര്യാതനായി. ഭാര്യ ഖദീജ മഞ്ചേരി മക്കള്‍ അബൂബക്കര്‍ സിദ്ധീഖ്‌ , കുഞ്ഞിമരക്കാര്‍ ,ആയിഷ . മയ്യിത്ത് നിസ്കാരത്തിനു സയ്യിദ്‌ . ശരഫുദ്ധീന്‍ ജലുല്ലൈലി നേത്രത്വം നല്‍കി.

പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാര്‍ത്ഥിക്കാനും വേണ്ടി കെ.വി. കാവ്‌ യൂനിറ്റ് എസ്. വൈ. എസ് സെക്രട്ടറി അലി അഫ്സല്‍ അഭ്യര്‍ഥിച്ചു

SBS സ്നേഹ വിചാരംഐക്കരപ്പടി സെക്ടര്‍ എസ്.എസ്. എഫ് കമ്മിറ്റിയുടെ കീഴില്‍ സുന്നി ബാല സംഘം പ്രവര്ത്തകര്‍ക്കായ്‌ കെ.വി. കാവില്‍ ജനുവരി 26 നു സ്നേഹ വിചാരം സന്ഘ്ടിപ്പിച്ചു. സെക്ടര്‍ പ്രസിഡന്റ് മന്‍സൂര്‍ സഖാഫി പൂച്ചാല്‍ അധ്യക്ഷനായ സംഗമത്തിന്റെ ഉത്ഘാടനം എന്‍. അബ്ദുല്‍ സലാം സഖാഫി നിര്‍വഹിച്ചു. റഫീഖ്‌ ബുഖാരി , ഫഹദ്‌ പുത്തൂപടം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷഹൂദ്‌ ഐക്കര്പ്പടി ,സ്വാഗതവും നുഫൈല്‍ പറവൂര്‍ നന്ദിയും പറഞ്ഞു.

Saturday, January 29, 2011

SYS മദ്യ വിരുദ്ധ പ്രക്ഷോഭം : സായാഹ്ന ധര്‍ണയും റാലിയും.
ചെറുകാവ്: ഐക്കരപ്പടി , എസ്. വൈ .എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യ വിരുദ്ധ പ്രക്ഷോഭ പരിപാടികളോടനുബന്ധിച്ചു ചെറുകാവ് പഞ്ചായത്ത് എസ് .വൈ .എസ്. പെരിങ്ങാവ് അങ്ങാടിയില്‍ സായാഹ്ന ധര്‍ണയും റാലിയും നടത്തി . ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുല്‍ കരീം ഉത്ഘാടനം ചെയ്ത പരിപാടിയില്‍ എസ്. എസ് എഫു മലപ്പുറം ജില്ലാ സെക്രട്ടറി സകീര്‍ മാസ്റ്റര്‍ അരിമ്പ്ര വിഷയമവതരിപ്പിച്ചു. എ. അബൂബക്കര്‍ സഖാഫി പറവൂര്‍ അധ്യക്ഷനായിരുന്നു. ധര്‍ണ ക്ക് മോന്നോടിയായി നടന്ന റാലിക്ക് സിദ്ധീഖ്‌ സഖാഫി പുത്തൂപാടം ,എ.പി. അലി അഫ്സല്‍ , ബഷീര്‍ സഖാഫി പൂച്ചാല്‍ എന്നിവര്‍ നേത്രത്വം നല്‍കി. മദ്യ വിരുദ്ധ ഒപ്പ് ശേഖര മടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിടന്റിനു പി. വീരാന്‍ മുസ്ലിയാര്‍ സമര്‍പ്പിച്ചു.മുന്നറിയിപ്പായി ആദര്‍ശ സമ്മേളനം
കുറിയോടം: എസ് വൈ. എസ് , എസ് .എസ്. എഫ് യൂനിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജനുവരി 25 ചൊവ്വ വൈകീട്ട് കുറിയോടത്ത് വെച്ച് നടന്ന ആദര്‍ശ സമ്മേളനം ബിദഈ വിഭാഗങ്ങള്‍ ക്ക് ശക്തമായ താക്കീതായി. ഇസ്ലാമിക പാരമ്പര്യത്തെ ചോദ്യം ചെയ്യുകയും മുഹമ്മദ്‌ നബി (സ) തങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന വഹാബീ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖം എല്‍.സി. ഡി ക്ളിപിങ്ങുകളിലൂടെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചു കൊണ്ട് ബഹു അബ്ദുല്‍ റഷീദ്‌ സഖാഫി പത്തപ്പിരിയം മുഖ്യ പ്രഭാഷണം നടത്തി.എസ്. വൈ. എസ് മേഖലാ പ്രസിഡന്റ് ഇ. കെ മുഹമ്മദ്‌ കോയ സഖാഫി അധ്യക്ഷം വഹിച്ച സമ്മേളനത്തിന്റെ ഉത്ഘാടനം മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ നിര്‍വഹിച്ചു. കാരന്തൂര്‍ മര്‍കസില്‍ നിന്നും ഈ വര്ഷം ബിരുദം നേടിയ കുരിയോടത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. മുഹ്യുദ്ധീന്‍ കോയ സഖാഫി വാഴയൂര്‍, ബഷീര്‍ സഖാഫി പൂച്ചാല്‍ എ. പി അലി അഫ്സല്‍ എന്നിവര്‍ സംബന്ധിച്ചു. മീരാന്‍ കോയ സഖാഫി സ്വാഗതവും ഇര്‍ഷാദ്‌ സഖാഫി നന്ദിയും പറഞ്ഞു.


sys kuriyodam, Muhamamd Master Paravoor, Abdul Rasheed Saqafi Pathapiram, E.K Muhamamd Koya saqafi

Monday, January 24, 2011

എസ്. വൈ .എസ് മദ്യ വിരുദ്ധ പ്രക്ഷോഭം , സായാഹ്ന ധര്‍ണ

ഐക്കരപ്പടി : എസ്. വൈ .എസ് ധര്‍മ ബോധനം കര്‍മ പദ്ധതികളുടെ ഭാഗമായി ചെറുകാവ് പഞ്ചായത്ത് എസ്.വൈ. എസ് കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന സായാഹ്ന ധര്‍ണ ജനുവരി 28 വെള്ളി പെരിങ്ങാവില്‍ വെച്ച് നടക്കും. ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.അബ്ദുല്‍ കരീം ധര്‍ണ ഉത്ഘാടനം ചെയ്യും.എസ്. എസ് എഫ്. ജില്ല സെക്രട്ടറി സക്കീര്‍ മാസ്റര്‍ അരിമ്പ്ര പ്രസംഗിക്കും. പെരിങ്ങാവ് വാര്‍ഡ്‌ മെമ്പര്‍ സുശീല്‍ കുമാര്‍ , അബ്ദുലതീഫ്‌ മാസ്റര്‍ , ബഷീര്‍ സഖാഫി പൂച്ചാല്‍, വീരാന്‍ മുസ്ലിയാര്‍, എ.പി അലി അഫ്സല്‍ എന്നിവര്‍ സംബന്ധിക്കും

സുന്നി ആദര്‍ശ സമ്മേളനവും സഖാഫികള്‍ക്ക് സ്വീകരണവും

ചെറുകാവ്‌ : ഐക്കരപ്പടി , സുന്നി വിരുദ്ധ കുപ്രചര ണങ്ങള്‍ ക്കെതിരെ കുറിയോടം എസ്.വൈ .എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കുറിയോടത്തു വെച്ച് നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം മുഖ്യപ്രഭാഷണം നടത്തും. എസ് .വൈ.എസ്. സംസ്ഥാന സെക്രടറി മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ വൈകിട്ട് ആറു മണിക്ക് സമ്മേളനം ഉത്ഘാടനം ചെയ്യും.ഈ വര്ഷം മര്‍കസില്‍ നിന്നും ബിരുദം നേടിയ കുറിയോടത്തെ സഖാഫികള്‍ ക്ക് ചടങ്ങില്‍ വെച്ച് പുത്തൂപാടം മഹല്ല് പ്രസിഡന്ടു ഇ.കെ മുഹമ്മദു കോയ സഖാഫി ഉപഹാരം നല്‍കും. മുഹമ്മദ്‌ നജീബ് അംജദി ചാലിയം, ബഷീര്‍ സഖാഫി പൂച്ചാല്‍ , എ.പി. അലി അഫ്സല്‍ , പി.കെ സൈനുദ്ധീന്‍ ഹാജി എന്നിവര്‍ സംബന്ധിക്കും.

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...