ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Monday, October 11, 2010

ഹാജിമാര്ക്കു ള്ള യാത്രയയപ്പ്

എസ്.വൈ.എസ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള ഹാജിമാര്ക്ക് യാത്രയയപ്പ് നല്കി . പതിനൊന്നാം സുന്നി മ്സജിദില്‍ വെച്ച് ഒക്ടോബര്‍ 10 ഞായര്‍ വൈകിട്ട് നടന്ന സംഗമത്തില്‍ എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട്‌ അബ്ദുല്‍ ലത്വീഫ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. മൊയ്തീന്‍ കോയ സഖാഫി വാഴയൂര്‍ യാത്രയയപ്പ് പ്രഭാഷണം നടത്തി. പ്രാര്ത്ഥവനക്ക് ബഷീര്‍ സഖാഫി പൂച്ചാല്‍ നേത്രത്വം നല്കി്. അലി അഫ്സല്‍ സ്വാഗതവും സിദ്ധീഖ്‌ സഖാഫി നന്ദിയും പറഞ്ഞു.

Saturday, October 9, 2010

ഐക്കരപ്പടിയില്‍ ഇ.കെ .ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണവും മാസാന്ത ദിഖ് ര്‍ ഹല്‍ ഖ യും നടത്തി

ഐക്കരപ്പടി : എസ്.വൈ.എസ് യൂണിറ്റിന്റെയും,ഹസനിയാ മദ്രസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഐക്കരപ്പടി മര്കസ്‌ പബ്ളിക് സ്കൂള്‍ കാമ്പസില്‍ വെച്ച് ഒക്ടോബര്‍ 8 വെള്ളി ഇ.കെ .ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണവും മാസാന്ത ദിഖ് ര്‍ ഹല്‍ ഖ യും നടത്തി . അബ്ദുസലാം സഖാഫി അധ്യക്ഷനായ സംഗമം മൂസ സഖാഫി ഉത്ഘാടനം ചെയ്തു. മൊയ്തീന്‍ കോയ സഖാഫി വാഴയൂര്‍ മര്ഹും : ഇ.കെ.ഉസ്താദ്‌ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ്‌ സ്വലിഹ് തങ്ങള്‍ (ഖാദിസിയ്യ ) ആത്മീയ സദസ്സിനും പ്രാര്ത്ഥ നക്കും നേത്രത്വം നല്‍കി.അബ്ദുല്‍ ബഷീര്‍ അമ്പാഴത്തിങ്ങല്‍ സ്വാഗതവും മുഹമ്മദ്‌ സഊദ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.
SYS AIKKARAPPADY, E.K HASSAN MUSLIYAR, MARKAS PUBLIC SCHOOL AYIKKARAPPADI, ARAFA CAMPUS, MOOSA SAQAFI,HASANIYYA MADRASA AYIKKARAPPADI, BADARIYYA MASJID AYIKKRAPPADI

ഇ.കെ. ഹസന്‍ മുസ്ലിയാര്‍ അനുസ്മരണം


കുറിയോടം യൂണിറ്റ് എസ്.വൈ.എസ്. ( ഒക്ടോബര്‍ 7 വ്യാഴം) സംഘടിപ്പിച്ച ഇ.കെ. ഹസന്‍ മുസ്ലിയാര്‍ അനുസ്മരണ സംഗമത്തില്‍ നല്ലളം മുഹ് യുദ്ധീന്‍ ബാഖവി പ്രഭാഷണം നടത്തുന്നു

Friday, October 8, 2010

മൈലപറമ്പന്‍ മുഹമ്മദ്‌ കുറിയോടം

കുറിയോടം: മൈലപറമ്പന്‍ മുഹമ്മദ്‌ (87) എന്നവര്‍ ഇന്ന് (ഒക്ടോബര്‍ 8 വെള്ളി) രാവിലെ മരണപെട്ടു. ഭാര്യ ഫാതിമകുട്ടി .മമ്മദ്‌ കോയ , അബ്ദുല്‍ ഹമീദ്‌ ,മുഹമ്മദ് ബഷീര്‍ , അബ്ദുല്‍ ഗഫൂര്‍ ,ബീഫാത്തിമ,ഖദീജ എന്നിവര്‍ മക്കളാണ്.
വൈകുന്നേരം മൂന്നു മണിക്ക് പുത്തൂപാടം ജുമാമാസ്ജില്‍ പരേതന്റെ ജനാസ നിസ്കാരം നടന്നു.
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഅ്ഫിറത്തിനായി പ്രാർത്ഥിക്കാനും കുറിയോടം എസ്.വൈ.എസ്. പ്രസിഡന്റും ജന.സെക്രട്ടറിയും അഭ്യർത്ഥിച്ചു.

Wednesday, October 6, 2010

പുത്തൂപാടം സാഹിത്യോത്സവ്‌ ‘2010, ലെ ജേതാക്കളായി.

കൊടപ്പുറം; SSF സെക്ടര്‍ സാഹിത്യോത്സവ്‌ ‘2010,നു കൊടിയിറങ്ങിയപ്പോള്‍ പുത്തൂപാടം യൂണിറ്റ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പറവൂര്‍ രണ്ടാം സ്ഥാനവും ഐക്കരപ്പടി മൂന്നാം സ്ഥാനവും നേടി.സബ്ജൂനിയര്‍ ,ജൂനിയര്‍, സീനിയര്‍, ജനറല്‍ തലങ്ങളിലായി ഐക്കരപ്പടി സെക്ടരിനു കീഴിലെ പത്ത് യൂണിറ്റുകളിലെ കലാ പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോത്സവ് അക്ഷരാര്ത്ഥസത്തില്‍ നാടിനെ ആഘോഷ മുഖരിതമാക്കി. പരിപാടിയുടെ ഉത്ഘാടനം ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് നിര്വീഹിച്ചു. ടി.പി.എം. ബഷീര്‍ , മുസ്തഫ കൊടപ്പുറം എന്നിവര്‍ സമ്മാനദാനം നിര്വ്ഹിച്ചു. സീനിയര്‍ വിഭാഗത്തില്‍ ഷഫീഖ്‌ കെ. വി. കാവും, ജൂനിയര്‍ വിഭാഗത്തില്‍ നജ്മുദ്ദീന്‍ പുത്തൂപാടവും, സബ്ജൂനിയര്‍ വിഭാഗത്തില്‍ ശിബ്ലി കുറിയോടവും കലാപ്രതിഭകളായി.(program on october 2 satarday)

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...