ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Sunday, October 30, 2016

SYS പുളിക്കല്‍ സോണ്‍ റണ്‍ വേ റാലി | SYS Airport March November 3

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല , പുളിക്കല്‍ സോണ്‍ എസ് വൈ എസ് നടത്തിയ റണ്‍ വേ റാലി യും മനുഷ്യ വിമാനവും . മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ സംസാരിക്കുന്നു .

https://youtu.be/h-m5M2hoatQ

 

https://youtu.be/h7aoKQSY04o


 

Friday, October 28, 2016

എസ് വൈ എസ് ജനകീയ പ്രതിരോധം - ചര്‍ച്ചാ സംഗമം നടത്തി

ഐക്കരപ്പടി : കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന പ്രമേയമുയര്ത്തി പിടിച്ചു എസ് വൈ എസ് മലപ്പുറം ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത എയര്‍പോര്‍ട്ട് മാര്‍ച്ചിന്റെ ഭാഗമായി ചെറു കാവ് സര്‍ക്കിള്‍ എസ് വൈ എസ് വൈ എസ്      ജനകീയ പ്രതിരോധം - ചര്‍ച്ചാ സംഗമം നടത്തി . ഇ കെ മുഹമ്മദ്‌ കോയ സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തൂ. ശമീര്‍ അഹ്സനി പപ്പിനിപ്പാറ .വിഷയാ വതരണം നടത്തി . മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബെര്‍ പി ആര്‍ രോഹത് നാഥ് , ചെറുകാവ് പഞ്ചായത്ത് മെമ്പര്‍ ഉണ്ണി മാസ്റ്റര്‍ , എയര്പോര്‍ട്ട്‌ കുടി ഒഴിപ്പിക്കല്‍ പ്രതിരോധ സമിതി കണ്‍വീനര്‍ ജാസിര്‍ കരിപ്പൂര്‍ , അലി അഫ്സല്‍ എ പി എന്നിവര്‍ സംസാരിച്ചു . അബൂബക്കര്‍ പി സ്വാഗതവും മൂസകുട്ടി സിയാംകണ്ടം നന്ദിയും പറഞ്ഞു .

സ്വഫ്വാ സംഗമം പത്തായ കണ്ടി സുനനുല്‍ ഹുദാ മദ്രസയില്‍ നടന്നു

ചെറുകാവ് സര്‍ക്കിള്‍ എസ് വൈ എസ് , സ്വഫ് വാ സംഗമം പത്തായ കണ്ടി സുനനുല്‍ ഹുദാ മദ്രസയില്‍ വെച്ച്  ഒക്റ്റോബര്‍  23 നു നടന്നു .  പുളിക്കല്‍ സോണ്‍ കാര്യ ദര്‍ശി ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് സംഗമം ഉദ്ഘാടനം ചെയ്തു .
  സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ദീഖ് സഖാഫി അധ്യക്ഷന്‍ വഹിച്ച സംഗമത്തില്‍ , ബഹു ഹാഫിള് അബ്ദുല്ക് മജീദ്‌  അഹ്സനി ക്ലാസെടുത്തു .
ചെറുകാവ് സര്‍ക്കിള്‍ സ്വഫ് വാ വിഭാഗ ത്തിന്റെ അമീറായി സ്വാലിഹ് ഇര്‍ഫാനി പുത്തൂപാട ത്തെയും , കെ സി അബ്ദുല്‍  ഹക്കീമിനെ അസിസ്റ്റണ്‍്റ്‌ അമീറുമായി തിരഞ്ഞെടുത്തു .

SYS പുളിക്കല്‍ സോണ്‍ സ്വഫ് വാ റാലിയും മനുഷ്യ വിമാനവും

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല , സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് നു മുന്നോടിയായി
പുളിക്കല്‍ സോണ്‍ എസ് വൈ എസ്   സോണില്‍ നിന്നുള്ള സ്വഫ് വാ അംഗങ്ങളുടെ    റണ്‍ വെ റാലി സംഘടിപ്പിച്ചു . ഐക്കരപ്പടി യില്‍ നിന്നാരംഭിച്ച റാലി ഇ കെ മുഹമ്മദ്‌ കോയ സഖാഫി ചെറുകാവ് സര്‍ക്കിള്‍ സ്വഫ് വാ അമീര്‍ സ്വാലിഹ് ഇര്ഫാനിക്ക് പതാക കൈമാറി .


  റണ്‍വേ റാലിക്ക് ശേഷം പുളിക്കലില്‍ , പ്രവര്‍ത്തകര്‍ മനുഷ്യ വിമാനം തീര്‍ത്തു . കരിപ്പൂര്‍ എയര്പോര്ട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തി യുക്തം എതിര്‍ക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഹമ്മദ്‌ പറവൂര്‍ പറഞ്ഞു .  ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് , അഷറഫ് മുസ്ലിയാര്‍ , അസീസ്‌ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു .







Sunday, April 17, 2016

സ്കൂള്‍ ഓഫ് ഖുര്‍ആന്‍ പുളിക്കലില്‍ ആരംഭിച്ചു .

സാദിഖ് സഖാഫി പെരിന്താറ്റിരി 

പുളിക്കല്‍ : മസ്ജിദു റഹ്മ  

എസ് വൈ എസ്  സംസ്ഥാന കമ്മിറ്റിയുടെ ദഅവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പുതിയ ആയിരം സ്ഥിര സ്വഭാവമുള്ള ഖുര്‍ആന്‍- ഇസ്ലാമിക പഠന കേന്ദ്രങ്ങളുടെ  (സ്കൂള്‍ ഓഫ് ഖുര്‍ആന്‍ )  ഭാഗമായി പുളിക്കല്‍ സ്കൂള്‍   ഖുര്‍ആന്‍ പഠന ക്ലാസ്സിനു തുടക്കമായി . പുളിക്കല്‍ സോണ്‍ എസ് വൈ എസ്  ദഅവാ വിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്ലാസ് ഉദ്ഘാടനം മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ നിര്‍വഹിച്ചു . ഇ കെ മുഹമ്മദ്‌ കോയ സഖാഫി അധ്യക്ഷം വഹിച്ചു .
ഖുര്‍ആനിന്റെ ആത്മീയ വശം ഉള്‍ക്കൊണ്ട്‌ കൊണ്ടു ഖുര്‍ആന്‍ പഠിക്കണം എന്ന് ക്ലാസ് ആരംഭിച്ചു  കൊണ്ട്  ബഹു : സാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു 
മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ 



സോണ്‍  ജനറല്‍ സെക്രട്ടറി ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് സ്വാഗതവും കരീം പറവൂര്‍ നന്ദിയും  പറഞ്ഞു . 

കേരള മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ്‌ ക്യാമ്പ്

സയ്യിദ് അലവി പൂക്കോയ തങ്ങള്‍

ഐക്കരപ്പടി :( പൂച്ചാല്‍ ഹസനിയ്യ സുന്നി സെന്റര്‍ ) കേരള മുസ്ലിം ജമാഅത്ത് ചെറുകാവ് സര്‍ക്കിള്‍ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷ മുള്ള ആദ്യത്തെ , മുസ്ലിം ജമാഅത്തിന്റെ ആദ്യ എക്സിക്യുട്ടീവ്‌ ക്യാമ്പ് പൂച്ചാല്‍ ഹസനിയ്യ സുന്നി സെന്ററില്‍ വെച്ച് ഏപ്രില്‍ 15 വെള്ളി മൂന്നു മണിക്ക്  നടന്നു  ,  കേരള മുസ്ലിം ജമാഅത്ത് ചെറുകാവ് സര്‍ക്കിള്‍  പ്രസിഡന്റ് സയ്യിദ് അലവി പൂക്കോയ തങ്ങളുടെ അധ്യക്ഷ തയില്‍ നടന്ന സംഗമത്തിനു ജനറല്‍ സെക്രട്ടറി അബ്ദുലത്വീഫ് മാസ്റ്റര്‍ പുത്തൂപാടം സ്വാഗതം പറഞ്ഞു . ഇ . കെ മുഹമ്മദ്‌ കോയ സഖാഫി ക്ലാസ്സെടുത്തു .



Kerala Muslim Jamaath, Cherukavu Circle Muslim Jamaath, , E K Muhammad Koya saqafi , SYS Poochal Center, 

Wednesday, April 13, 2016

കേരള മുസ്ലിം ജമാഅത്ത് ,കുറിയോടം യൂണിറ്റ് മെമ്പര്‍ഷിപ്പ്

SYS - Kerala Muslim Jamaath Membership card 


കേരള മുസ്ലിം ജമാഅത്ത് ,കുറിയോടം യൂണിറ്റ് മെമ്പര്‍ഷിപ്പ് (2016- 2018 )ഐ ഡി കാര്‍ഡ് വിതരണ ഉദ്ഘാടനം , ഇ കെ മുഹമ്മദ്‌ കോയ സഖാഫി നിര്‍വഹിക്കുന്നു .

Kerala Muslim Jamaath , SYS membership 2016- 2018 ID Card 

Friday, March 25, 2016

ഫാസിസം തകര്‍ത്താടുമ്പോള്‍ സ്വന്തം നട്ടെല്ലുകള്‍ തിരഞ്ഞു നടക്കുന്നവര്‍

     

  സോഷ്യല്‍ മീഡിയയില്‍ കാന്തപുരം വിരോധം പ്രഖ്യാപിച്ചു കൊണ്ട് അലമുറ യിട്ട് നടക്കുന്നവരെ നമ്മള്‍ എതിര്‍ക്കേണ്ടതില്ല എന്നും അവരോടു സഹതാപമോ അനുഭാവമോ ആണ് നമുക്ക് വേണ്ടത് എന്നുമാണ് എന്റെ പുതിയ കണ്ടെത്തല്‍ .
ഏതൊരു സംഘടനയുടെയും അനുയായികള്‍ക്കും ഉണ്ടാകും അവരെ സ്വന്തം നേതാക്കളെ കുറിച്ച് ഒരു കാഴ്ചപ്പാട് . കഴിവും തന്റേടവും ഉള്ളവര്‍ നേതൃത്വത്തില്‍ ഉണ്ടാകണം എന്നാഗ്രഹിക്കുന്നത് ഒരു തെറ്റാണോ . മുജാഹിദ് ആയാലും ജമാഅത്തെ ഇസ്ലാമി ക്കാര്‍ ആയാലും ഇനി ചേളാരി സമസ്ത ആയാലും അതിന്റെയൊക്കെ നേതാക്കളില്‍ ഒരു പ്രതീക്ഷ അനുയായികള്‍ ക്ക് സ്വാഭാവികമാണ് . പ്രതീക്ഷ ക്കനുസരിച്ച് സ്വന്തം നേതാക്കള്‍ ഉയരുന്നത് കാണാതാകുമ്പോള്‍ അനുയായി വൃന്ദത്തിനു മാനസികമായി അത് വളരെ പ്രയാസം ഉണ്ടാക്കുമെന്ന കാര്യം ആരോടും പറയേണ്ടതില്ലല്ലോ .
ശ്രീ നരേന്ദ്രമോഡിയുടെ ഈ ഭരണ കാലത്ത് ന്യൂന പക്ഷം വിശേഷിച്ചു ഇന്ത്യന്‍ മുസ്ലിംകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനകള്‍ കാണുമ്പോള്‍ സമുദായത്തെ സ്നേഹിക്കുന്ന ഏതൊരാള്‍ക്കും വേദന ഉണ്ടാകും ,അതിനു സുന്നി എന്നോ വഹ്ഹാബി എന്നോ ജമാഅത്തെ ഇസ്ലാമി എന്നോ വിത്യാസമില്ല . ബീഫ് കഴിക്കുന്നതിന്റെ പേരിലും കന്നുകാലികളെ വളര്‍ത്തുന്നതിന്റെ പേരിലും മുസ്ലിം വേട്ടയാട പ്പെടുമ്പോള്‍ , ഫാസിസത്തോടു വിയോജിക്കുന്ന മനസ്സാകാനെ എല്ലാവര്ക്കും കഴിയൂ. മുസ്ലിം വിരുദ്ധ നടപടി ക്രമങ്ങളുമായി സംഘ പരിവാര്‍ ശക്തികള്‍ മുന്നോട്ട് പോകുമ്പോള്‍ തങ്ങളുടെ നേതാക്കള്‍ നട്ടെല്ല് വളക്കാതെ ഒരു പ്രതിഷേധത്തിന്റെയെങ്കിലും സ്വരം ഉയര്‍ത്തും എന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണോ ...? തൊഗാഡിയ യും സുബ്രഹ്മണ്യ സ്വാമിയും പോലോത്ത വര്‍ഗീയ വാദികള്‍ മുസ്ലിനോട് പാക്കിസ്ഥാനി ലേക്ക് പോകാന്‍ പറയുമ്പോള്‍ നെഞ്ചു വിരിച്ചു , പോകേണ്ടവര്‍ ഞങ്ങളല്ല എന്ന് സ്വന്തം നേതാക്കള്‍ പറയും എന്ന് പ്രതീക്ഷിക്കുന്നതും തെറ്റല്ലല്ലോ ...
ഇനി നിങ്ങള്‍ മോഡി അധികാരത്തില്‍ വന്നതിനു ശേഷമുള്ള , കാലവും ഞാന്‍ മുകളില്‍ പറഞ്ഞ കേരളത്തിലെ മഹാ പ്രസ്ഥാനങ്ങളെയും ഒന്ന് പരിശോധിക്കൂ , മുസ്ലിം സമുദായം രൂക്ഷമായ പ്രതിസന്ധി യിലൂടെ കടന്നു പോകുന്ന ഈ വേളയില്‍ ഒരു പ്രതിഷേധം എങ്കിലും ഈ പ്രസ്ഥാന ങ്ങളില്‍ നിന്നോ അല്ലെങ്കില്‍ അവരുടെ നേതാക്കളില്‍ നിന്നോ കണ്ടവര്‍ ഉണ്ടോ ., എത്ര സമ്മേളനങ്ങള്‍ ഈ അടുത്തതായി നാം കണ്ടു . മൊത്തം മഹല്ലുകളുടെയും പതിനായിരം മദ്രസകളുടെയും കുത്തക അവകാശ പ്പെടുന്നവര്‍ , ആലുവയില്‍ വെച്ച് നയന്റി ആഘോഷിച്ചല്ലോ .കാന്തപുരം ഉസ്താദിനെതിരെ വരെ പ്രമേയംപാസ്സാക്കാന്‍ സമയം കണ്ടെത്തിയവര്‍ , കേന്ദ്ര സര്‍ക്കാറിന്റെ മുസ്ലിം വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടിയോ ..? മൂന്നാല് ദിവസം ക്യാമ്പില്‍ ഇറച്ചി ബിരിയാണി തിന്നുമ്പോള്‍ ഇറച്ചി സൂക്ഷിതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ആ മുസ്ലിം സഹോദരനെ കണ്ടില്ലേ ..? അതോടൊപ്പം തന്നെ നടന്നു കോഴിക്കോട്ടൊരു മുജാഹിദ് സമ്മേളനവും , ഏതെങ്കിലും ഒരു നേതാവ് ഫാസിസത്തിനെതിരെ ഒരക്ഷരം മിണ്ടിയോ .. ചാനലില്‍ ഇരുന്നു കവാത്ത് നടത്തുന്ന ഫസല്‍ ഗഫൂറും ഒരു ജനറല്‍ ബോഡി നടത്തിയല്ലോ ,, ഒരു പ്രമേയ മെങ്കിലും പാസ്സാക്കിയോ ..? കഴിഞ്ഞ വര്ഷം കേരളത്തില്‍ വന്നു തൊഗാടിയ വിഷം ചര്‍ദ്ദിച്ചു പോയപ്പോള്‍ എവിടെ ആയിരുന്നു കേരളത്തിലെ ആധികാരിക വും - പുരോഗമനവും മൊക്കെ യായ പ്രസ്ഥാനങ്ങളും അവരുടെ നായകരു മൊക്കെ ..? ഇവിടെയോക്കെ നിക്ഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ ഒരാളുടെ മുഖം തെളിഞ്ഞു കാണും .. ശൈഖുനാ കാന്തപുരം , വളയാത്ത നട്ടെല്ലുമായി ആര്‍ജ്ജവത്തോടെ നെഞ്ചൂക്കോടെ സമുദായത്തിനു വേണ്ടി ഗര്‍ജ്ജിക്കാന്‍ . ഇന്നാ ശബ്ദം സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ കാതുകളില്‍ വരെ എത്തി നില്‍ക്കുന്നു .
കാന്തപുരത്തെ കണ്ണടച്ചു വിമര്‍ശിക്കാന്‍ വേണ്ടി ജനിച്ച വരോട് ..എവിടെ നിങ്ങളുടെ സ്വന്തം നേതാക്കള്‍ ..? ആര്‍ക്കാണ്‌ അവര്‍ നട്ടെല്ല് പണയം വച്ചതെന്നു ചോദിക്ക് .. പ്രസ്ഥാനങ്ങളുടെയും സ്വന്തം നേതാക്കളുടെയും അസ്ഥിത്വം നഷ്ടപ്പെടുമ്പോള്‍ ഉടലെടുക്കുന്നതാണ് അസൂയ . അസൂയ ഒടുവില്‍ വിദ്വേഷ മായി മാറ് ന്നു . സ്വന്തം ബാപ്പക്ക് നട്ടെല്ല് ഇല്ലാതെ പോയതിനു അയലത്തെ മക്കളെ ബാപ്പാന്റെ നെഞ്ച്ചത്തേക്ക് കേറിയിട്ടു കാര്യമില്ല. അതാണിപ്പോള്‍ സോഷ്യല്‍ മീഡിയ യിലൂടെ വഹാബികളും ജമാഅത്തെ ഇസ്ലാമി ക്കാരും ചെയ്തു കൊണ്ടിരിക്കുന്നത് . ആര്‍ജജ്വമുള്ള നേതാവിനെ കിട്ടാനും വേണം ഒരു ഭാഗ്യം . സോഷ്യല്‍ മീഡിയ യില്‍ കിടന്നു അലമുറ ഇട്ടു നടക്കാനും അങ്ങാടികളിലെ മതിലുകളില്‍ പോസ്റ്റര്‍ വിപ്ലവം നടത്താനും ഏതു സുടാപ്പിക്കും കഴിയും . മോഡി ജനിച്ച ഗുജറാത്തിലും ഭരണ കേന്ദ്രമായ ദല്‍ഹിയിലും ചെന്ന് ശബ്ദിക്കാന്‍ കാന്തപുരത്തിനെ കഴിഞ്ഞിട്ടുള്ളൂ . സ്വന്തം നേതാക്കള്‍ക്ക് കഴിയാത്തത് കാന്തപുരം നേടുമ്പോള്‍ സ്വന്തം നേതാക്കള്‍ നട്ടെല്ല് നഷ്ട പ്പെട്ടവര്‍ ആയി പോയതിന്റെ മൂച്ചി പിരാന്താണ് ഇന്നും ഇന്നലെയുമായി ജമ -മുജാ -സുടാപി കളാദികള്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന നാണം കെട്ട പുയ്യാരം പറച്ചില്‍.
ദല്‍ഹിയിലെ സൂഫി സമ്മേളനം , കേരളത്തിലെ കാന്തപുരം ഉസ്താദ് നേത്രത്വം നല്‍കുന്ന സുന്നീ നേതൃത്വമോ അനുയായികളോ തലയില്‍ കേറ്റി വെച്ചു ഇറക്കാതെ കൊണ്ട് നടക്കുന്ന ഒന്നല്ല . കാന്തപുരം ഉസ്താദിനേയും , സയ്യിദ് ഖലീല്‍ തങ്ങളെയും അവര്‍ ക്ഷണിച്ചു , ക്ഷണിച്ചത് സുന്നികള്‍ ആയതു കൊണ്ട് , അവര്‍ രണ്ടു പേരും പങ്കെടുത്തു . ചിലര്‍ പറയുമ്പോലെ പണ്ട് ശരീഅത്ത് വിവാദ വേളയില്‍ സ്റ്റേജ് പങ്കിടാന്‍ വിസമ്മതിച്ച കാന്തപുരം , എന്തെ ഇവടെ പങ്കെടുത്തു എന്ന് .. ശരീഅത്ത് വിവാദ കാലത്ത് വേദി പങ്കിടാന്‍ കാത്തു നിന്ന മുജയും - ജമയും പോലോത്ത സുന്നികളുമായി ആശയ പരമായി വിയോജിപ്പുള്ളവിഭാഗമായി അറിയപ്പെടുന്ന ആരാണ് അവിടെ ഉണ്ടായിരുന്നത് . ഇനി അഥവാ അവിടെ ഉണ്ടായാല്‍ തന്നെ ശരീയത്തിനു വേണ്ടി സ്വീകരിച്ച നിലപാട് പോലെ , നില്‍ക്കേണ്ട ഒരു വിഷയമോ പ്രശ്നമോ ഇവിടെ ഇല്ല .
ഇന്ത്യ യില്‍ ഇതാദ്യ മായി ഒരു ലോക സൂഫി സമ്മേളനം സംഘടിപ്പിക്ക പെട്ടപ്പോള്‍, അതില്‍ സൂഫി വിരുദ്ധമായി വല്ലതും ഉണ്ടെങ്കില്‍ എന്താണ് സൂഫിസം എന്നും ആരാണ് സൂഫി എന്നും ഇസ്ലാമിലെ തസവ്വുഫ് എന്താണ് എന്നും പറഞ്ഞു കൊണ്ട് കാന്തപുരം ഉസ്താദ് തന്റെ പണ്ഡിതോചിത കടമ നിര്‍വഹിച്ചിട്ടുണ്ട് . സൂഫി സമ്മേളനം എന്ന് പറഞ്ഞാല്‍ സമ്മേളന ത്തിനു കൊടി കെട്ടുന്നവര്‍ മുതല്‍ സൌണ്ട് ഓപ്പറേറ്റര്‍ വരെ , ഔലിയാക്കളില്‍ പെട്ടവര്‍ ആകണം എന്നു വാശിപിടിക്കുന്ന നവ ജാഹിലുകളോട് സംസാരിച്ചിട്ടു കാര്യമില്ല .മോഡി ഉദ്ഘാടനം ചെയ്തതോ , പങ്കെടുത്ത വരുടെ വലിപ്പ ചെറുപ്പമോ അല്ലല്ലോ പ്രധാനം , ആ സമ്മേളനം ഉയര്‍ത്തി പിടിച്ച അജണ്ടകള്‍ , ലോകത്തോട്‌ എന്താണാ സമ്മേളനം വിളിച്ചു പറഞ്ഞത് എന്നിവയ്ക്കല്ലേ പ്രാധാന്യം നല്‍കേണ്ടത് . അതിനു നിങ്ങള്ക്ക് സൂഫി സമ്മേളനത്തോടല്ലല്ലോ എതിര്‍പ്പ് ...കാന്തപുരത്തിനോടാണല്ലോ ,അദ്ദേഹത്തിലാണല്ലോ നിങ്ങള്‍ തിരയുന്ന നട്ടെല്ലും നെഞ്ചുറപ്പും ഉള്ളത് .
വാല്‍ : കോഴിക്കോട്ടു തിയൊരു മതം രൂപീകൃത മായിട്ടുണ്ട് . ഡിങ്ക മതം , ഹിറയില്‍ നിന്നും മുജാഹിദ് സെന്ററില്‍ നിന്നും പങ്കിമല കാട്ടിലേക്ക് ഒരു ഇടനാഴി തുറന്നാല്‍ , കാന്തപുരം വിരോധത്തില്‍ ഐക്യ പ്പെടാന്‍ പറ്റിയ പുതിയ സ്നേഹിതരെ കണ്ടെത്താം ..

https://web.facebook.com/aboobacker.kuriyedam/posts/1093392764057822

സാന്ത്വനം സഹായം

 ഐക്കരപ്പടി : പുളിക്കല്‍ സോണില്‍ പെട്ട തോണിക്കല്ല് യൂണിറ്റി ലേക്കുള്ള SYS മലപ്പുറം ജില്ലാ കമ്മിറ്റിയുടെ  , സാന്ത്വനം സഹായം , സോണ്‍ മീറ്റിങ്ങില്‍ വെച്ച് , പ്രസിഡന്റ് അഷറഫ് മുസ്ലിയാര്‍ , സര്‍ക്കിള്‍ സെക്രട്ടറി പോക്കരുട്ടി മുസ്ലിയാര്‍ ക്ക് കൈ  മാറുന്നു . പുളിക്കല്‍ സോണ്‍ എസ് വൈ എസ് സെക്രട്ടറി ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് , ഫിനാന്‍സ് സെക്രട്ടറി അലി അഫ്സല്‍ കണ്ണംവെട്ടിക്കാവ്  എന്നിവര്‍ സമീപം . 

SYS Cherukavu Circle executive camp | ചെറുകാവ് സര്‍കിള്‍ എക്സിക്യുട്ടീവ്‌ ക്യാമ്പ്

ചെറുകാവ്  സര്‍കിള്‍ എക്സിക്യുട്ടീവ്‌ ക്യാമ്പ് : കൊടപ്പുറം    

കൊടപ്പുറം : ചെറുകാവ് സര്‍കിള്‍ SYS പ്രവര്‍ത്തക ക്യാമ്പ് 2016 മാര്‍ച്ച് 13 കൊടപ്പുറം സുന്നി മദ്രസയില്‍ വെച്ച് നടന്നു .സര്കിളിലെ പതിനാലു യൂണിറ്റുകളിലെ പ്രധാന ഭാരവാഹികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്തു കൊണ്ടായിരുന്നു ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.

സര്കിള്‍ പ്രസിഡന്റ് സിദ്ധീഖ് സഖാഫി പുത്തൂപാടം അധ്യക്ഷത വഹിച്ച ക്യാമ്പ് എസ് വൈ എസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇ .കെ മുഹമ്മദ്‌ കോയ സഖാഫി ഉദ്ഘടാനം ചെയ്തു . സംഘടന മുന്നോട്ടു വെക്കുന്ന  പുതിയ കാല ത്തിലെ പ്രബോധന ദൌത്യം കുറിച്ച് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു .


പ്രവര്‍ത്തകന്റെ സംസ്കാരം എന്ന വിഷയത്തില്‍ , മലപ്പുറം ജില്ലാ എസ് വൈ എസ് , ദഅവാ വിഭാഗം കാര്യദര്‍ശി റഹീം മാസ്റ്റര്‍ കരുവള്ളി ക്ലാസെടുത്തു . ആത്മ സംസ്കരണത്തിലൂടെ സ്വയം മാതൃകാ ജീവിതം നയിച്ച്‌ , പ്രവര്‍ത്തകന്‍ സ്വയം പ്രബോധകനായി മാറണം എന്ന് അദ്ദേഹം പറഞ്ഞു . 




ചെറുകാവ് സര്‍കിളില്‍ സുന്നി വോയ്സ് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത , പുത്തൂപാടം , പറവൂര്‍ , പെരിന്ജീരിമ്മല്‍ യൂണിറ്റുകള്‍ ക്കുള്ള അവാര്‍ഡ് വിതരണം ക്യാമ്പില്‍ വെച്ച് നടന്നു . 



Tags : SYS Cherukavu Circle , SYS Cherukavu  Circle executive camp | E.K Muhammad Koya Saqafi , Raheem Master Karuvally. SYS Pulikkal Zone 

Sunday, February 7, 2016

SYS Executive Camp ചെറുകാവ് സര്കിള്‍ എസ് വൈ എസ് , എക്സിക്യുട്ടീവ്‌ ക്യാമ്പ്

  ചെറുകാവ് സര്‍ക്കിള്‍ എസ് വൈ എസ് നേതൃ ക്യാമ്പ് ഫെബ്രുവരി അഞ്ചു വെള്ളി ഉച്ചക്ക് രണ്ടു മണി മുതല്‍ സിയാം കണ്ടം ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്നു , യൂനിറ്റ് പുന സംഘടനാ പ്രവര്‍ത്തനങ്ങള്‍ ക്ക് ശേഷം , നേതൃ നിരയിലേക്ക് വന്ന യൂനിറ്റ് ഭാരവാഹികള്‍ക്കായുള്ള പഠന ക്യാമ്പ് കൂടിയാണ് , എക്സിക്യുട്ടീവ്‌ ക്യാമ്പ് .

        സര്‍ക്കിള്‍ വൈസ് പ്രസിഡന്‍റ് എന്‍ . അബ്ദു സലാം സഖാഫി (പുത്തൂപാടം)യുടെ പ്രാര്‍ത്ഥന യോടെ ആരംഭിച്ച ക്യാമ്പിനു , ചെറുകാവ് സര്‍ക്കിള്‍  പ്രസിഡന്റ് ,പി സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു . പുളിക്കല്‍ സോണ്‍ എസ് വൈ എസ് പ്രസിഡന്റ് അഷറഫ് മുസ്ലിയാര്‍ ആലങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു .

    കാരാട് അജ്മീര്‍ ഗേറ്റ്‌ രണ്ടാം മുദരിസ് , ശമീര്‍ അഹ്സനി പാപ്പിനിപ്പാറ എക്സിക്യുട്ടീവ്‌ ക്യാമ്പില്‍ , ക്ലാസ്സെടുത്തു . അലി അഫ് സല്‍ കെ വി കാവ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .അബൂബക്കര്‍ പി കുറിയോടം സ്വാഗതവും  മൂസ കുട്ടി സിയാം കണ്ടം നന്ദിയും  പറഞ്ഞു .


സലാം സഖാഫി പുത്തൂപാടം
സിദ്ധീഖ് സഖാഫി പുത്തൂപാടം
അഷറഫ് മുസ്ലിയാര്‍ , പുളിക്കല്‍ സോണ്‍  പ്രസിഡന്റ്
ഷമീര്‍ അഹ്സനി പപ്പിനിപ്പാറ
SYS Executive camp 2016 , SYS Cherukavu Circle Camp, SYS Photos

Monday, January 18, 2016

എസ് വൈ എസ് സാന്ത്വനം



Cherukavu SYS  - January 2016 - 
  എം കെ ശിഹാബുദ്ധീന്‍ ,( കുറിയോടം ) കിഡ്നി മാറ്റി വെക്കല്‍ ചികിത്സാ സഹായ ഫണ്ടിലേക്ക്
ജിദ്ദ - പുത്തൂപാടം SYS പ്രവര്‍ത്തകര്‍ സമാഹരിച്ച തുക , പി ലത്ത്വീഫ് മാസ്റ്റര്‍ ചെറുകാവ് സര്‍കിള്‍ SYS പ്രസിഡന്റ് സിദ്ധീഖ് സഖാഫി ക്ക് കൈമാറുന്നു .

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...