ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Monday, September 21, 2015

എസ് വൈ എസ് പഠന മുറി


കുറിയോടം:എസ് വൈ എസ് മെമ്പര്‍ ഷിപ്പ് കാമ്പയിന്റെ ഭാഗമായി യൂനിറ്റ് എസ് വൈ എസ് പഠന മുറി സംഘടിപ്പിച്ചു . ഇ കെ മുഹമ്മദ്‌ കോയ സഖാഫി വിഷയാ വതരണം നടത്തി സംസാരിച്ചു . അബൂബക്കര്‍ പി കുറിയോടം , മജീദ്‌ അമ്പാഴത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു .

SYS സാന്ത്വനം ചികിത്സാ സഹായങ്ങള്‍


കുറിയോടം യൂണിറ്റ്  SYS സാന്ത്വനം ,  ചികിത്സാ സഹായങ്ങള്‍ ( 20 -9-2015 )
--------------------------------------------------------------------


ഇരു വൃക്കകളും തകര്‍ന്നു ,
ആഴ്ചയില്‍  മൂന്നു പ്രാവശ്യം ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന ശിഹാബുദ്ധീന്‍ എം കെ യുടെ  2015 സെപ്തംബര്‍ 20 മുതലുള്ള പതിനഞ്ചു ഡയാലിസിസിന്റെ ചിലവ് ഏറ്റെടുക്കാനും  മരുന്നിനു ആവശ്യമായ തുക നല്‍കാനും യൂണിറ്റ് എസ് വൈ എസ് തീരുമാനിച്ചു.  ശിഹാബുദ്ധീന്റെ കിഡ്നി മാറ്റി വെക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി , നാട്ടിലെ പൌര സിമിതി വിളിച്ചു ചേര്‍ക്കാന്‍ ബന്ധപ്പെട്ടവരെ സമീപിക്കാനും , എസ് വൈ എസിന്റെ പങ്കാളിത്തം ഈ വിഷയത്തില്‍ ഉറപ്പു വരുത്താനും , തീരു മാനിച്ചു . അതനുസരിച്ച് സെപ്തമ്പര്‍ 22 ചൊവ്വ വൈകീട്ട് എട്ടു മണിക്ക് പൌര സിമിതി വിളിച്ചു ചേര്‍ക്കുമെന്ന് അവരില്‍ നിന്നും അറിയിപ്പ് കിട്ടിയിട്ടുണ്ട് .

--------------------------------------------------

Septamber 18  നു ചേര്‍ന്ന യോഗത്തില്‍ വെച്ച് നാസര്‍ പലോത്തിനു ചികിത്സാ സഹായ മായി ഏഴായിരം രൂപ നല്‍കാന്‍ തീരുമാനിക്കുകയും , അന്ന് തന്നെ യൂനിറ്റ്  സെക്രട്ടറി അബ്ദുല്‍ മജീദ്‌  ഖജാന്‍ജി സി കബീര്‍ , കോയ വെള്ളാരത്തൊടി എന്നിവര്‍ , അവരുടെ വീട് സന്ദര്‍ശിക്കുകയും തുക കൈമാറുകയും ചെയ്തു . 

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...