ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Sunday, January 30, 2011

വിയോഗ വാര്‍ത്ത

പുളിക്കല്‍: കണ്ണംവെട്ടി ക്കാവ് സ്വദേശി നക്കോട്ടില്‍ മുഹമ്മദു കുട്ടി (70) എന്നവര്‍ നിര്യാതനായി. ഭാര്യ ഖദീജ മഞ്ചേരി മക്കള്‍ അബൂബക്കര്‍ സിദ്ധീഖ്‌ , കുഞ്ഞിമരക്കാര്‍ ,ആയിഷ . മയ്യിത്ത് നിസ്കാരത്തിനു സയ്യിദ്‌ . ശരഫുദ്ധീന്‍ ജലുല്ലൈലി നേത്രത്വം നല്‍കി.

പരേതന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാര്‍ത്ഥിക്കാനും വേണ്ടി കെ.വി. കാവ്‌ യൂനിറ്റ് എസ്. വൈ. എസ് സെക്രട്ടറി അലി അഫ്സല്‍ അഭ്യര്‍ഥിച്ചു

SBS സ്നേഹ വിചാരംഐക്കരപ്പടി സെക്ടര്‍ എസ്.എസ്. എഫ് കമ്മിറ്റിയുടെ കീഴില്‍ സുന്നി ബാല സംഘം പ്രവര്ത്തകര്‍ക്കായ്‌ കെ.വി. കാവില്‍ ജനുവരി 26 നു സ്നേഹ വിചാരം സന്ഘ്ടിപ്പിച്ചു. സെക്ടര്‍ പ്രസിഡന്റ് മന്‍സൂര്‍ സഖാഫി പൂച്ചാല്‍ അധ്യക്ഷനായ സംഗമത്തിന്റെ ഉത്ഘാടനം എന്‍. അബ്ദുല്‍ സലാം സഖാഫി നിര്‍വഹിച്ചു. റഫീഖ്‌ ബുഖാരി , ഫഹദ്‌ പുത്തൂപടം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഷഹൂദ്‌ ഐക്കര്പ്പടി ,സ്വാഗതവും നുഫൈല്‍ പറവൂര്‍ നന്ദിയും പറഞ്ഞു.

Saturday, January 29, 2011

SYS മദ്യ വിരുദ്ധ പ്രക്ഷോഭം : സായാഹ്ന ധര്‍ണയും റാലിയും.
ചെറുകാവ്: ഐക്കരപ്പടി , എസ്. വൈ .എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മദ്യ വിരുദ്ധ പ്രക്ഷോഭ പരിപാടികളോടനുബന്ധിച്ചു ചെറുകാവ് പഞ്ചായത്ത് എസ് .വൈ .എസ്. പെരിങ്ങാവ് അങ്ങാടിയില്‍ സായാഹ്ന ധര്‍ണയും റാലിയും നടത്തി . ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുല്‍ കരീം ഉത്ഘാടനം ചെയ്ത പരിപാടിയില്‍ എസ്. എസ് എഫു മലപ്പുറം ജില്ലാ സെക്രട്ടറി സകീര്‍ മാസ്റ്റര്‍ അരിമ്പ്ര വിഷയമവതരിപ്പിച്ചു. എ. അബൂബക്കര്‍ സഖാഫി പറവൂര്‍ അധ്യക്ഷനായിരുന്നു. ധര്‍ണ ക്ക് മോന്നോടിയായി നടന്ന റാലിക്ക് സിദ്ധീഖ്‌ സഖാഫി പുത്തൂപാടം ,എ.പി. അലി അഫ്സല്‍ , ബഷീര്‍ സഖാഫി പൂച്ചാല്‍ എന്നിവര്‍ നേത്രത്വം നല്‍കി. മദ്യ വിരുദ്ധ ഒപ്പ് ശേഖര മടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിടന്റിനു പി. വീരാന്‍ മുസ്ലിയാര്‍ സമര്‍പ്പിച്ചു.മുന്നറിയിപ്പായി ആദര്‍ശ സമ്മേളനം
കുറിയോടം: എസ് വൈ. എസ് , എസ് .എസ്. എഫ് യൂനിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജനുവരി 25 ചൊവ്വ വൈകീട്ട് കുറിയോടത്ത് വെച്ച് നടന്ന ആദര്‍ശ സമ്മേളനം ബിദഈ വിഭാഗങ്ങള്‍ ക്ക് ശക്തമായ താക്കീതായി. ഇസ്ലാമിക പാരമ്പര്യത്തെ ചോദ്യം ചെയ്യുകയും മുഹമ്മദ്‌ നബി (സ) തങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന വഹാബീ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖം എല്‍.സി. ഡി ക്ളിപിങ്ങുകളിലൂടെ സമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചു കൊണ്ട് ബഹു അബ്ദുല്‍ റഷീദ്‌ സഖാഫി പത്തപ്പിരിയം മുഖ്യ പ്രഭാഷണം നടത്തി.എസ്. വൈ. എസ് മേഖലാ പ്രസിഡന്റ് ഇ. കെ മുഹമ്മദ്‌ കോയ സഖാഫി അധ്യക്ഷം വഹിച്ച സമ്മേളനത്തിന്റെ ഉത്ഘാടനം മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ നിര്‍വഹിച്ചു. കാരന്തൂര്‍ മര്‍കസില്‍ നിന്നും ഈ വര്ഷം ബിരുദം നേടിയ കുരിയോടത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. മുഹ്യുദ്ധീന്‍ കോയ സഖാഫി വാഴയൂര്‍, ബഷീര്‍ സഖാഫി പൂച്ചാല്‍ എ. പി അലി അഫ്സല്‍ എന്നിവര്‍ സംബന്ധിച്ചു. മീരാന്‍ കോയ സഖാഫി സ്വാഗതവും ഇര്‍ഷാദ്‌ സഖാഫി നന്ദിയും പറഞ്ഞു.


sys kuriyodam, Muhamamd Master Paravoor, Abdul Rasheed Saqafi Pathapiram, E.K Muhamamd Koya saqafi

Monday, January 24, 2011

എസ്. വൈ .എസ് മദ്യ വിരുദ്ധ പ്രക്ഷോഭം , സായാഹ്ന ധര്‍ണ

ഐക്കരപ്പടി : എസ്. വൈ .എസ് ധര്‍മ ബോധനം കര്‍മ പദ്ധതികളുടെ ഭാഗമായി ചെറുകാവ് പഞ്ചായത്ത് എസ്.വൈ. എസ് കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന സായാഹ്ന ധര്‍ണ ജനുവരി 28 വെള്ളി പെരിങ്ങാവില്‍ വെച്ച് നടക്കും. ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എ.അബ്ദുല്‍ കരീം ധര്‍ണ ഉത്ഘാടനം ചെയ്യും.എസ്. എസ് എഫ്. ജില്ല സെക്രട്ടറി സക്കീര്‍ മാസ്റര്‍ അരിമ്പ്ര പ്രസംഗിക്കും. പെരിങ്ങാവ് വാര്‍ഡ്‌ മെമ്പര്‍ സുശീല്‍ കുമാര്‍ , അബ്ദുലതീഫ്‌ മാസ്റര്‍ , ബഷീര്‍ സഖാഫി പൂച്ചാല്‍, വീരാന്‍ മുസ്ലിയാര്‍, എ.പി അലി അഫ്സല്‍ എന്നിവര്‍ സംബന്ധിക്കും

സുന്നി ആദര്‍ശ സമ്മേളനവും സഖാഫികള്‍ക്ക് സ്വീകരണവും

ചെറുകാവ്‌ : ഐക്കരപ്പടി , സുന്നി വിരുദ്ധ കുപ്രചര ണങ്ങള്‍ ക്കെതിരെ കുറിയോടം എസ്.വൈ .എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ കുറിയോടത്തു വെച്ച് നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം മുഖ്യപ്രഭാഷണം നടത്തും. എസ് .വൈ.എസ്. സംസ്ഥാന സെക്രടറി മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ വൈകിട്ട് ആറു മണിക്ക് സമ്മേളനം ഉത്ഘാടനം ചെയ്യും.ഈ വര്ഷം മര്‍കസില്‍ നിന്നും ബിരുദം നേടിയ കുറിയോടത്തെ സഖാഫികള്‍ ക്ക് ചടങ്ങില്‍ വെച്ച് പുത്തൂപാടം മഹല്ല് പ്രസിഡന്ടു ഇ.കെ മുഹമ്മദു കോയ സഖാഫി ഉപഹാരം നല്‍കും. മുഹമ്മദ്‌ നജീബ് അംജദി ചാലിയം, ബഷീര്‍ സഖാഫി പൂച്ചാല്‍ , എ.പി. അലി അഫ്സല്‍ , പി.കെ സൈനുദ്ധീന്‍ ഹാജി എന്നിവര്‍ സംബന്ധിക്കും.

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...