ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Tuesday, December 21, 2010

തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെടുപ്പ് - പെരിന്ചീരിമ്മല്‍ യൂണിറ്റ്

പെരിന്ചീരിമ്മല്‍: തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെടുപ്പ് എന്ന പ്രമേയത്തില്‍ എസ്.വൈ .എസ്. സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ധര്മ്മച ബോധനം കാമ്പയിന്റെ ഭാഗമായി പെരിന്ചീരിമ്മല്‍ യൂണിറ്റ് പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയില്‍ വിഷയമവതരിപ്പിച്ചു ഡോ: നാസര്‍ എടവണ്ണപ്പാറ, എല്ലാ മയക്കു മരുന്നും മനുഷ്യന്റെ ശരീരത്തിനു ഹാനികരമാണെന്ന് ജീവിക്കുന്ന ഉദാഹരണ സഹിതം സദസ്സിനെ ബോധ്യപ്പെടുത്തി .
മുഖ്യ പ്രഭാഷണം നടത്തിയ ബഹു: ശാഫി സഖാഫി മുണ്ടമ്പ്ര വിശ്വാസത്തിലെ വികലതയാണ് മുസ്ലിമിന്റെ ഏറ്റവും വലിയ തിന്മയെന്നും അത് വിപാടനം ചെയ്യുകയാണ് പ്രാഥമിക ദൌത്യമെന്ന് അദ്ദേഹം ഓര്മിപ്പിച്ചു.

Monday, November 15, 2010

സുലൈഖ ഹജ്ജുമ്മ

ചരമം
ഐക്കരപ്പടി- കുറിയോടം : വെണ്ണായൂരില്‍ താമസിക്കുന്ന പി. കെ ഇബ്രാഹിം എന്നവരുടെ ഭാര്യ സുലൈഖ ഹജ്ജുമ്മ (48) എന്നവര്‍ മരണപ്പെട്ടു. പരേതയുടെ ജനാസ നിസ്കാരം ഇന്ന് നവംബര്‍ -15, തിങ്കള്‍ രണ്ടു മണിക്ക് പുത്തൂപാടം ജുമാ മസ്ജിദില്‍ വെച്ച് നടന്നു. എസ്. എസ്. എഫ് സംസ്ഥാന പ്രസിടന്റ്റ്‌ സാദിഖ്‌ സഖാഫി പെരിന്താറ്റിരി നിസ്കാരത്തിനു നേത്രത്വം നല്കിസ. നൌഷാദ് , ഇര്ഷാാദ്‌ ,റജീന , ഷമീന എന്നിവര്‍ മക്കളാണ് . പരേതക്ക് വേണ്ടി ജനാസ നിസ്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്ത്ഥിനക്കാനും വേണ്ടി എസ്.വൈ .എസ്. കുറിയോടം യൂനിറ്റ് പ്രസിടന്റ്റ്‌ പി. പോക്കരുട്ടി ഹാജി , സെക്രട്ടറി സി. കബീര്‍ എന്നിവര്‍ അഭ്യര്ഥിഥച്ചു.

മുശാഹദ ‘2010

പഞ്ചായത്ത് കര്മ സിമിതി അംഗങ്ങള്ക്കു ള്ള പഠന ക്യാമ്പ് മുശാഹദ’2010 ഐക്കരപ്പടി മര്ക സ്‌ പബ്ളിക് സ്കൂള്‍ ക്യാമ്പസില്‍ വെച്ച് നവംബര്‍ അഞ്ചിന് വെള്ളി ഉച്ചക്ക് മൂന്നു മണി മുതല്‍ നടന്നു.എസ്.വൈ .എസ് . മേഖലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ്‌ കോയ സഖാഫി ഉത്ഘാടനം നിര്വ ഹിച്ചു.പുതിയ കര്മി പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ട് മുഹമ്മദു പറവൂര്‍ സംസാരിച്ചു ,. സുന്നിവോയ്സ്‌ വരിക്കാരുടെ ലിസ്റ്റു , പഞ്ചായത്ത് റിലീഫ്‌ ഫണ്ട് എന്നിവയില്‍ ചര്ച്ചവ നടന്നു. പി.ലതീഫ്‌ മാസ്റ്റര്‍ അധ്യക്ഷനായ ക്യാമ്പില് അലി അഫ്സല്‍ സ്വാഗതവും സിദ്ധീഖ്‌ സഖാഫി നന്ദിയും പറഞ്ഞു.

Monday, October 11, 2010

ഹാജിമാര്ക്കു ള്ള യാത്രയയപ്പ്

എസ്.വൈ.എസ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള ഹാജിമാര്ക്ക് യാത്രയയപ്പ് നല്കി . പതിനൊന്നാം സുന്നി മ്സജിദില്‍ വെച്ച് ഒക്ടോബര്‍ 10 ഞായര്‍ വൈകിട്ട് നടന്ന സംഗമത്തില്‍ എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട്‌ അബ്ദുല്‍ ലത്വീഫ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. മൊയ്തീന്‍ കോയ സഖാഫി വാഴയൂര്‍ യാത്രയയപ്പ് പ്രഭാഷണം നടത്തി. പ്രാര്ത്ഥവനക്ക് ബഷീര്‍ സഖാഫി പൂച്ചാല്‍ നേത്രത്വം നല്കി്. അലി അഫ്സല്‍ സ്വാഗതവും സിദ്ധീഖ്‌ സഖാഫി നന്ദിയും പറഞ്ഞു.

Saturday, October 9, 2010

ഐക്കരപ്പടിയില്‍ ഇ.കെ .ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണവും മാസാന്ത ദിഖ് ര്‍ ഹല്‍ ഖ യും നടത്തി

ഐക്കരപ്പടി : എസ്.വൈ.എസ് യൂണിറ്റിന്റെയും,ഹസനിയാ മദ്രസ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ഐക്കരപ്പടി മര്കസ്‌ പബ്ളിക് സ്കൂള്‍ കാമ്പസില്‍ വെച്ച് ഒക്ടോബര്‍ 8 വെള്ളി ഇ.കെ .ഹസ്സന്‍ മുസ്ലിയാര്‍ അനുസ്മരണവും മാസാന്ത ദിഖ് ര്‍ ഹല്‍ ഖ യും നടത്തി . അബ്ദുസലാം സഖാഫി അധ്യക്ഷനായ സംഗമം മൂസ സഖാഫി ഉത്ഘാടനം ചെയ്തു. മൊയ്തീന്‍ കോയ സഖാഫി വാഴയൂര്‍ മര്ഹും : ഇ.കെ.ഉസ്താദ്‌ അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ്‌ സ്വലിഹ് തങ്ങള്‍ (ഖാദിസിയ്യ ) ആത്മീയ സദസ്സിനും പ്രാര്ത്ഥ നക്കും നേത്രത്വം നല്‍കി.അബ്ദുല്‍ ബഷീര്‍ അമ്പാഴത്തിങ്ങല്‍ സ്വാഗതവും മുഹമ്മദ്‌ സഊദ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.
SYS AIKKARAPPADY, E.K HASSAN MUSLIYAR, MARKAS PUBLIC SCHOOL AYIKKARAPPADI, ARAFA CAMPUS, MOOSA SAQAFI,HASANIYYA MADRASA AYIKKARAPPADI, BADARIYYA MASJID AYIKKRAPPADI

ഇ.കെ. ഹസന്‍ മുസ്ലിയാര്‍ അനുസ്മരണം


കുറിയോടം യൂണിറ്റ് എസ്.വൈ.എസ്. ( ഒക്ടോബര്‍ 7 വ്യാഴം) സംഘടിപ്പിച്ച ഇ.കെ. ഹസന്‍ മുസ്ലിയാര്‍ അനുസ്മരണ സംഗമത്തില്‍ നല്ലളം മുഹ് യുദ്ധീന്‍ ബാഖവി പ്രഭാഷണം നടത്തുന്നു

Friday, October 8, 2010

മൈലപറമ്പന്‍ മുഹമ്മദ്‌ കുറിയോടം

കുറിയോടം: മൈലപറമ്പന്‍ മുഹമ്മദ്‌ (87) എന്നവര്‍ ഇന്ന് (ഒക്ടോബര്‍ 8 വെള്ളി) രാവിലെ മരണപെട്ടു. ഭാര്യ ഫാതിമകുട്ടി .മമ്മദ്‌ കോയ , അബ്ദുല്‍ ഹമീദ്‌ ,മുഹമ്മദ് ബഷീര്‍ , അബ്ദുല്‍ ഗഫൂര്‍ ,ബീഫാത്തിമ,ഖദീജ എന്നിവര്‍ മക്കളാണ്.
വൈകുന്നേരം മൂന്നു മണിക്ക് പുത്തൂപാടം ജുമാമാസ്ജില്‍ പരേതന്റെ ജനാസ നിസ്കാരം നടന്നു.
പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഅ്ഫിറത്തിനായി പ്രാർത്ഥിക്കാനും കുറിയോടം എസ്.വൈ.എസ്. പ്രസിഡന്റും ജന.സെക്രട്ടറിയും അഭ്യർത്ഥിച്ചു.

Wednesday, October 6, 2010

പുത്തൂപാടം സാഹിത്യോത്സവ്‌ ‘2010, ലെ ജേതാക്കളായി.

കൊടപ്പുറം; SSF സെക്ടര്‍ സാഹിത്യോത്സവ്‌ ‘2010,നു കൊടിയിറങ്ങിയപ്പോള്‍ പുത്തൂപാടം യൂണിറ്റ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പറവൂര്‍ രണ്ടാം സ്ഥാനവും ഐക്കരപ്പടി മൂന്നാം സ്ഥാനവും നേടി.സബ്ജൂനിയര്‍ ,ജൂനിയര്‍, സീനിയര്‍, ജനറല്‍ തലങ്ങളിലായി ഐക്കരപ്പടി സെക്ടരിനു കീഴിലെ പത്ത് യൂണിറ്റുകളിലെ കലാ പ്രതിഭകള്‍ മാറ്റുരച്ച സാഹിത്യോത്സവ് അക്ഷരാര്ത്ഥസത്തില്‍ നാടിനെ ആഘോഷ മുഖരിതമാക്കി. പരിപാടിയുടെ ഉത്ഘാടനം ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് നിര്വീഹിച്ചു. ടി.പി.എം. ബഷീര്‍ , മുസ്തഫ കൊടപ്പുറം എന്നിവര്‍ സമ്മാനദാനം നിര്വ്ഹിച്ചു. സീനിയര്‍ വിഭാഗത്തില്‍ ഷഫീഖ്‌ കെ. വി. കാവും, ജൂനിയര്‍ വിഭാഗത്തില്‍ നജ്മുദ്ദീന്‍ പുത്തൂപാടവും, സബ്ജൂനിയര്‍ വിഭാഗത്തില്‍ ശിബ്ലി കുറിയോടവും കലാപ്രതിഭകളായി.(program on october 2 satarday)

Wednesday, September 22, 2010

ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്ടുനേര്ച്ച യും സ്വലാത്ത് വാര്ഷികവും

പുത്തൂപാടം: മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്ഷംതോറും പുത്തൂപാടത്ത് വെച്ച് നടത്തിവരുന്ന മര്ഹുംം : ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍ ആണ്ടുനേര്ച്ച യും സ്വലാത്ത് വാര്ഷികവും ,ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ വിപുലമായ രൂപത്തില്‍ നടത്താന്‍ മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു.മൂന്നു നാലു തിയതികളില്‍ യഥാക്രമം ലുഖ്മാനുല്‍ ഹഖീം സഖാഫി പുല്ലാര , എ. പി. മുഹമ്മദ്‌ മുസ്ലിയാര്‍ കാന്തപുരം എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന ദിവസം മഹല്ല് ഖാളി:ബഹു കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബഹു : പി. എച്ച്. ബാപ്പുട്ടി ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും, സ്വലാത്തിനും പ്രാര്ത്ഥാനക്കും ബഹു;സയ്യിദ്‌ ഇബ്രഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ നേത്രത്വം നല്കും .
ആണ്ട് നേര്ച്ച യോടനുബന്ധിച്ചു അന്നദാനം , മഹല്ലിലെ വിവിധ ഭാഗങ്ങളില്‍ കുടുംബക്ളാസുകള്‍ നടത്താനും എന്നിവ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിടന്റ്റ്‌ ഇ.കെ മുഹമ്മദ്‌ കോയ സഖാഫി ആധ്യക്ഷ്യം വഹിച്ചു. ലതീഫ്‌ മാസ്റ്റര്‍ , ബഷീര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

SYS ചെറുകാവ്‌ റിലീഫ്‌ ഫണ്ട് സമാഹരണം ഉദ്ഘാടനം

ചെറുകാവ്‌ പഞ്ചായത്ത് എസ്. വൈ .എസ് റിലീഫ്‌ പ്രവര്ത്ത്ങ്ങള്‍ വിപുല പ്പെടുതുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മെമ്പര്മാചരില്‍ നിന്നുമായി ഒന്നര ലക്ഷം രൂപയുടെ ഫണ്ട് രൂപീകരണത്തിന്റെ സമാഹരണ ഉദ്ഘാടനം സെപ്തംബര്‍ 26 ഞായറാഴ്ച 7 pm നു കുറിയോടം സുന്നി മസ്ജിദില്‍ വെച്ച് നടക്കും.എസ്.വൈ.എസ്. സംസ്ഥാന സെക്രടറി മുഹമ്മദ്‌ മാസ്റര്‍ പറവൂര്‍ , പുളിക്കല്‍ മേഖലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ്‌ കോയ സഖാഫി എന്നിവര്‍ സംബന്ധിക്കും.

Saturday, September 18, 2010

വലിയുല്ലാഹി സി. എം. മടവൂര്‍ അനുസ്മരണം നടത്തി.

കുറിയോടം : ശൈഖുനാ വലിയുല്ലാഹി സി. എം. മടവൂര്‍ അനുസ്മരണവും മൌലിദ് പാരായണവും സെപ്തംബര്‍ 17 (വെള്ളി) നു കുറിയോടം ഹസനിയ്യ മസ്ജിദില്‍ വെച്ച് നടന്നു.ജുമുഅക്ക് സെസഷം നടന്ന പരിപാടിയില്‍ ബഹു.മുഹമ്മദ്‌ നജീബ് അംജദി അനുസ്മരണ പ്രഭാഷണം നടത്തി. മൗലിദ്‌ പാരായണത്തിനു ഇര്ഷാദദ്‌ സഖാഫി , മീരാന്‍ കോയ സഖാഫി എന്നിവര്‍ നേതൃത്വം നല്കി്. ബഹു.മുഹമ്മദ്‌ നജീബ് അംജദി പ്രാര്ത്ഥീന നടത്തി.പായസം വിതരണവും നടന്നു.

Sunday, September 12, 2010

ചോലക്കോട് മഹല്ല്

ചെറുകാവ്‌ പഞ്ചായത്തിലെ ഒരു ഉള്‍ഗ്രാമ മാണ് ചോലക്കോട് മഹല്ല്. വിശാലമായ പാട ശേഖരങ്ങള്ക്കും ക്വാറികള്‍ നിറഞ്ഞ കുന്നുകള്‍ ക്കുമിടയിലെ പ്രദേശം .കണ്ണംവെട്ടിക്കാവ് , ചോലക്കോട്, അമ്പലകണ്ടി , മേലെപറവൂരിന്റെ ചില ഭാഗങ്ങള്‍ ,കളരിയില്‍ എന്നിവ മഹല്ലില്‍ ഉള്പ്പെ്ടുന്നു.നാഷണല്‍ ഹൈവയില്‍ ഐക്കരപ്പടി യില്നിെന്നും അരൂര്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ ചോലക്കോട് മഹല്ലിലേക്ക് പ്രവേശിക്കാം. ഐക്കരപ്പടി യില്നിിന്നും പുത്തൂപാടം വഴിയുള്ള റോഡും പെരിയമ്പലത്ത് നിന്നും പറവൂര്‍ വഴിയുള്ള റോഡും മഹല്ലിലെ അങ്ങടിയായ കണ്ണംവെട്ടിക്കാവിലാണ് ചെന്നെത്തുക.
നിത്യ വരുമാനത്തിന് അന്നെ ദിവസത്തെ അധ്വാനം മാത്രം വഴിയാക്കിയ സാധാരണക്കാരായ ജനങ്ങളാണ് ഭൂരിഭാഗവും.കൃഷിയും മറ്റു സാധാരണ തൊഴിലുകളിലുംഏര്പ്പൊടുന്നവരാണ് ഭൂരിഭാഗവും .ഗള്ഫി ലേക്കുള്ള പ്രവേശമാണ് നാട്ടുകാരില്‍ ഒരുവിഭാഗത്തിന്റെയെന്കിലും സാമ്പത്തിക ഉന്നമനത്തിനു കാരണം.
നാട്ടിലെ വിദ്യാഭ്യാസ പ്രവര്ത്ത്നങ്ങള്‍ വളരെ നേരത്തെ തന്നെ ഇവിടെ ഉണ്ടായിടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്പ്് കാലത്ത് തന്നെ ഓത്തുപള്ളി യായി തുടങ്ങിയ ഇന്നത്തെ ചെറുകാവ് എ.എം.യു.പി. സ്കൂള്‍ കണ്ണംവെട്ടിക്കാവ് ,തന്നെയാണ് പ്രധാനമായും മുന്നില്‍ നില്ക്കു ന്നത്. ”വള്ളുവനാട് ഗേള്സ്്‌ റെയ്ഞ്ച്” എന്നാ പേരില്‍ 1944 ല്‍ ഈ വിദ്യാലയത്തിനു അംഗീകാരം ലഭിക്കുകയും 1958 ല്‍ എല്‍.പി. സ്ക്കൂള്‍ ആവുകയും 1982 ല്‍ യു.പി സ്കൂള്‍ ആയി ഉയരുകയും ചെയ്തു. ഭൌതിക വിദ്യാഭ്യാസ രംഗത്തെ മഹല്ലിലെ ഏക പ്രധാന സ്ഥാപനം ഈ സ്കൂള്‍ ആണ്.
ചോലക്കോട് മഹല്ല് നിലവില്‍ വരുന്നതിനു മുന്പ്വ‌ പ്രദേശം പെരിങ്ങാവ് മഹല്ലിന്റെ ഭാഗമായിരുന്നു. രണ്ടു നിസ്കാര പള്ളികള്‍ മാത്രമായിരുന്നു പ്രദേശത്തുണ്ടയിരുന്നത്.വളരെ കുറച്ചു പേര്‍ മാത്രമേ പഴയ കാലത്ത് മൂന്നു കിലോമീറ്ററുകള്‍ ക്കപ്പുറത്തു ള്ള പെരിങ്ങാവി ലേക്ക് ജുമുഅ ക്കായി പോവറുണ്ടായിരുന്നുള്ളൂ. മതപരമായി വിദ്യാഭ്യാസം വളരെ കുറഞ്ഞതിനാല്‍ നിസ്കാര പള്ളിയിലും വിരലിലെണ്ണാവുന്നവര്‍ മാത്രം.
പ്രദേശ വാസികളുടെ ഈ അവസ്ഥ കണ്ടറിഞ്ഞ പൌരപ്രധാനികളായ എ.പി. കുട്ടിയാലി സാഹിബ്, നക്കോട്ടില്‍ മരക്കാരുട്ടി സാഹിബ് ,എ.കെ മമ്മദ്‌ കുട്ടി സാഹിബ് എന്നിവരാണ് നാട്ടില്‍ ഒരു ജുമുഅത് പള്ളിക്കുള്ള ശ്രമങ്ങള്‍ ക്കു തുടക്കമിട്ടത്. നക്കോട്ടില്‍ മരക്കാരുട്ടി സാഹിബ് തന്റെ അധീനതയിലുള്ള കാവുള്ളകണ്ടി എന്ന സ്ഥലം പള്ളിക്കായ്‌ വഖഫ്‌ നല്കുുകയും അതില്‍ ,1951-ല്‍ ആണ് ചോലക്കോട് ജുമുഅത് പള്ളി സ്ഥാപിതമാകുന്നത്. യാത്ര-വാഹന സൌകര്യമില്ലാത്ത അക്കാലത്തു നാട്ടുകാര്‍ കിലോമീറ്ററുകളോളം തല ച്ചുമടായാണ് പള്ളി നിര്മാ്ണത്തിനുള്ള സാധനങ്ങള്‍ അവിടെ എത്തിച്ചത്. നിര്മാറണം പൂര്‍ ത്തി യായപ്പോള്‍ പ്രഗല്ഭത പണ്ഡിതനായ ബഹു മമ്മാലി കുട്ടി ഹാജി എന്നവരാണ് 1951 ജൂണ്‍ മാസത്തില്‍ പള്ളി ഉത്ഘാടനം ചെയ്തത്.
മഹല്ലിലെ മറ്റു നിസ്കാര പള്ളികള് -- മസ്ജിദു നൂര്‍ . കണ്ണം വെട്ടിക്കാവ്, കളരിയില്‍ നിസ്കാരപ്പള്ളി, മസ്ജിദുല്‍ ഹുദ – അമ്പലകണ്ടി , മസ്ജിദുല്‍ മുഹമ്മദിയ്യ. കണ്ണം വെട്ടിക്കാവ്, ചോലക്കോട് മദ്രസക്ക് സമീപമുള്ള നിസ്കാരപ്പള്ളി.
ബുസ്തനുല്‍ ഉലൂം മദ്രസ , ബഖിയാത് സ്വാലിഹ മദ്രസ, ഹസനിയ്യ സുന്നി മദ്രസ എന്നിവയാണ് മഹല്ലിലെ പ്രധാന മത വിജ്ഞാന കേന്ദ്രങ്ങള്‍.
സൂഫീ വര്യന്മാരും പണ്ഡിതന്മാരുമായ പ്രമുഖരായ വ്യക്തികള്‍ ചോലക്കോട് ജുമാ മസ്ജിദില്‍ ഖതീബ്, മുദരിസ് എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അവര്‍

പുത്തലത്ത് അഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ - ചെറുവാടി
കുണ്ടേരി യൂസഫ്‌ മുസ്ലിയാര്‍ - ചക്കുപാറ
കുണ്ടേരി മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ - ചക്കുപാറ
ഹാജി കെ. വി ആലികുട്ടി മുസ്ലിയാര്‍ -എടപ്പാള്‍
ചെറുശ്ശോല മൊയ്തുട്ടി മുസ്ലിയാര്‍ - കോട്ടക്കല്‍
മുസ്ലിയാരകത്തു അബ്ദുല്‍ അസീസ്‌ മുസ്ലിയാര്‍ - കോഴിപ്പുറം
വി.ടി. കോമു മുസ്ല്യാര്‍ - കുറ്റൂര്‍
അബൂബക്കര്‍ മുസ്ലിയ്യര്‍ - അരിമ്പ്ര
കീടക്കാടന്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍
കിടങ്ങഴി അബ്ദുള്ള മുസ്ലിയാര്‍
കുമ്മാളി മുഹമ്മദ്‌ മുസ്ലിയാര്‍
എം.പി. മൂസ മുസ്ലിയാര്‍ - പേങ്ങാട്
കിഴക്കാടന്‍ സൈതലവി മുസ്ലിയാര്‍
ടി.പി. മുഹമ്മദ്‌ മുസ്ലിയാര്‍ -പെരുമുഖം
പാണാളി സൈതലവി മുസ്ലിയാര്‍ - മുണ്ടാക്കുളം
മുഹമ്മദു ദാരിമി മഞ്ചേരി
വടശ്ശേരി മുഹമ്മദു കുട്ടി ഫൈസി
ഉമര്‍ ദാരിമി ചെങ്ങര
അലവികുട്ടി മുസ്ലിയാര്‍ - പുല്പരറ്റ
അബ്ദുസ്സലാം ബാഖവി
ഹഖീം ബാഖവി – തിരൂര്‍
ബഷീര്‍ ദാരിമി - പന്തല്ലൂര്‍
ശിഹാബുദ്ധീന്‍ ഫൈസി - മണ്ണാര്ക്കാറട്‌
സക്കരിയ്യ ഫൈസി – പാണ്ടിക്കാട്
മായിന്‍ കുട്ടി ഫൈസി – കിഴിശ്ശേരി

Thursday, September 9, 2010

ഖത്തര്‍ കമ്മിറ്റിയുടെ റിലീഫ്‌ വിതരണം ചെയ്തു.കുറിയോടം: പുത്തൂപാടം മഹല്ലിലെ യൂണിറ്റു കളിലേക്കായി SYS പുത്തൂപാടം മഹല്ല് - ഖത്തര്‍ കമ്മിറ്റിയുടെ സഹായത്തോടെയുള്ള റിലീഫ്‌ സെപ്ത: 9 , വെള്ളി പള്ളിയില്‍ വെച്ച് വിതരണം ചെയ്തു. അസര്‍ നിസ്കരാനന്തരം നടന്ന പരിപാടി SYS സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ പറവൂര്‍ ഉത്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുലതീഫ്‌ മാസ്റ്റര്‍, കുറിയോടം പള്ളി ഖത്തീബ്‌ മുഹമ്മദ്‌ നജീബ് അംജദി ,SYS കുറിയോടം പ്രസിഡണ്ട് പി. പോക്കരുട്ടി ഹാജി, സെക്രട്ടറി സി. കബീര്‍ എന്നിവര്‍ പങ്കെടുത്തു.


തഫ്സീര്‍ അല്‍ കബീര്‍ വഖഫ് ചെയ്തു.

അബ്ദുറഹ്മാന്‍ പുത്തൂര്‍ പള്ളിക്കല്‍ എന്ന പ്രവാസി സുന്നി പ്രവര്ത്ത കന്‍ കുറിയോടം സുന്നി മസ്ജിദിലേക്ക് നല്കിറയ ബഹു ഇമാം റാസി(റ) വിന്റെ വിശുദ്ധ ഖുര്‍-ആന്റെ വ്യാഖ്യാനമായ പതിനാല് വാല്യങ്ങളിലുള്ള തഫ്സീര്‍ റാസി റമളാന്‍ ഇരുപത്തേഴാം രാവില്‍ പള്ളിയില്‍ വെച്ച് ബഹു ഉസ്താദ്‌ :മുഹമ്മദ്‌ നജീബ് അംജദി വഖഫ്‌ ചെയ്ത.പള്ളിയില്‍ വെച്ച് അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രത്യേക പ്രാര്ത്ഥ്നയും നടത്തി.

പെരിഞ്ചീരിമ്മല്‍ യൂനിറ്റ് റമളാന്‍ കാമ്പയിന്‍ സമാപിച്ചു.

പെരിഞ്ചീരിമ്മല്‍: വിശുദ്ധ റമളാന്നോടനുബന്ധിച്ചു യൂണിറ്റില്‍ വിവിധ പരിപാടികള്‍ നടത്തി. റമളാന്‍ ആരംഭത്തില്‍ യൂണിറ്റിലെ പാവപ്പെട്ടവ്ര്ക്കാ യ്‌ പതിനായിരത്തോളം രൂപയുടെ റിലീഫ്‌ നടത്തി, അരി, പഞ്ചസാര , ചായ, പാല്പ്പൊ ടി , ഈത്തപ്പഴം, റവ ,നെയ്യ്‌ എന്നിവ അടങ്ങുന്ന കിറ്റ് ആയിരുന്നു നല്കിായിരുന്നത്. വിതരണ ഉത്ഘാടനം അബ്ദുനാസര്‍ അഹ്സനി നടത്തി.
റമളാന്‍ 17നു പത്തായകണ്ടി, പെരിഞ്ചീരിമ്മല്‍ എന്നിവിടങ്ങളില്‍ വെച്ച് ബദര്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും നടത്തി. റഫീഖ്‌ മുസ്ലിയാര്‍, സി.കെ. മുഹമ്മദാലി സഖാഫി എന്നിവര്‍ യഥാക്രമം ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ റിലീഫ്‌ സെല്ലില്‍ നിന്നും ലഭിച്ച സഹായവും യൂണിറ്റില്‍ വിതരണം ചെയ്തു.
യൂണിറ്റില്‍ നടന്ന പതിനൊന്നു ദിവസത്തെ കുടുംബ ക്ളാസിനു അലി അബ്ദുന്നൂര്‍ മുസ്ലിയാര്‍ പൂക്കോട്ടൂര്‍ നേത്രത്വം നല്കി .
പുത്തൂപാടം മഹല്ല് SYS - ഖത്തര്‍ കമ്മിറ്റി യുടെ സഹായത്തോടെ 15,000രൂപയുടെ റിലീഫ്‌ റമളാന്‍ അവസാനത്തില്‍ നടത്തി. സെപ്ത;3 നു ( വെള്ളി) എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത റിലീഫ്‌ ഡേ യില്‍ ധന സമാഹരണം നടത്തി, മേഖലാ കമ്മിറ്റിയെ തുക ഏല്പ്പി ച്ചു.
SSFഐക്കരപ്പടി സെക്ടര്‍ കമ്മിറ്റിയുടെ ഇഅ്തികാഫ്‌ ജല്സമ, നോമ്പുതുറ, പഠന ക്ളാസ്സ് എന്നിവയ്ക്ക് വേണ്ട സജ്ജീകരണങ്ങളും യൂണിറ്റില്‍ ചെയ്തു കൊടുത്തു. പഞ്ചായത്ത് SYS തസ്കിയതു ക്യാമ്പിലേക്ക് പ്രവര്ത്ത കരെ പങ്കെടുപ്പിച്ചു.

Wednesday, September 8, 2010

SYS ഖത്തര്‍ കമ്മിറ്റിയുടെ റിലീഫ്‌ വിതരണം ഉത്ഘാടനം ചെയ്തു.

സെപ്ത: 3 , വെള്ളി -- പുത്തൂപാടം മഹല്ല് –ഖത്തര്‍ SYS കമ്മിറ്റിയുടെ റമദാന്‍ റിലീഫ്‌ പുത്തൂപാടം മഹല്ല് പള്ളിയില്‍ വെച്ച് ഖാളി .കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു.മഹല്ലിലെ അഞ്ചു യൂനിറ്റുകളായ പുത്തൂപാടം, പെരിഞ്ചീരിമ്മല്‍ , കുറിയോടം, ഐക്കരപ്പടി , പൂച്ചാല്‍ എന്നിവിടങ്ങളിലെ പാവപ്പെട്ടവര്ക്കാരണ് അന്പ‍തിനായിരം രൂപയുടെ റിലീഫ്‌ ഖത്തര്‍ കമ്മിറ്റിയുടെ സഹായമായി നല്കുപന്നത്. ഉത്ഘാടന സംഗമത്തില്‍ SYS പുളിക്കല്‍ മേഖലാ പ്രസിഡന്റ് ഇ.കെ. മുഹമ്മദു കോയ സഖാഫി അധ്യക്ഷനായിരുന്നു. മഹല്ല് സെക്രടറി പി. ലതീഫ്‌ മാസ്റ്റര്‍ , SYS ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് വീരാന്‍ മുസ്ലിയാര്‍, സിദ്ധീഖ് സഖാഫി എന്നിവര്‍ സംസാരിച്ചു.

Thursday, September 2, 2010

വിയോഗ വാര്‍ത്ത

പുത്തൂപാടം –ഇല്ലത്ത്പടി : സെപ്ത; 2 വ്യാഴം ;ഇല്ലത്തുപടിയില്‍ താമസിക്കുന്ന നീരുട്ടിക്കല്‍ മരക്കാര്‍ (50) എന്നവര്‍ മരണപ്പെട്ടു. പരേതന്റെ ജനാസ നിസ്കാരം ഇന്ന് മൂന്നു മണിക്ക് (സെപ്ത; 2 വ്യാഴം ) പുത്തൂപടം ജുമാ മസ്ജിദില്‍ ,പരേതനായ ഇല്ലത്ത് പടിയിലെ നീരുട്ടിക്കല്‍ ഇണ്ണീന്‍ കുട്ടിയുടെ മകനാണ് മരക്കാര്‍. സഹോദരങ്ങള്‍ ,കോയ ,മുഹമ്മദ്‌ (ബഹ്‌റൈന്‍)സൈതലവി , സലിം .

Wednesday, September 1, 2010

സാഹിത്യോത്സവ്‌ ‘ 2010 കൊടപ്പുറത്ത്

SSF ഐക്കരപ്പടി സെക്ടര്‍ : സാഹിത്യോത്സവ്‌ ‘ 2010 കൊടപ്പുറത്ത് വെച്ച് ഒക്ടോബര്‍ രണ്ടിന് നടത്താന്‍ തീരുമാനിച്ചു. റമളാന്‍ പരിപാടികളുടെ ഭാഗമായി നടത്തുന്ന ‘ഇഅ്തികാഫ്‌ ജല്സ’പത്തായ കണ്ടി സുന്നി മസ്ജിദില്‍ സെപ്തംബര്‍ നാലിന് നടക്കും.സെക്ടരിലെ ‘അല്‍- ഇസ്വാബ’ മീറ്റും അന്നേദിവസം നടക്കുന്നതാണ്.
ഐക്കരപ്പടി സെക്ടര്‍ ഓഫീസില്‍ ചേര്ന്നത യോഗത്തില്‍ ഉമറലി സഖാഫി പറവൂര്‍, മന്സൂുര്‍ സഖാഫി പൂച്ചാല്‍, അന്വവര്‍ കെ. വി. കാവ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

പഞ്ചായത്ത് തസ്കിയത് ക്യാമ്പും ഇഫ്താര്‍ മീറ്റും

SYS റമളാന്‍ കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി തസ്കിയത് ക്യാമ്പും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു .ആഗസ്റ്റ് 29 ഞായര്‍ കുറിയോടം സുന്നി മസ്ജിദില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ യൂനിറ്റുകളില്‍ നിന്നും പ്രധിനിധികളായെത്തിയവര്‍ പങ്കെടുത്തു. പഠന ക്ലാസ്സിനു കെ . അബ്ദുനാസ്വിര്‍ അഹ്സനി നേതൃത്വം നല്കിു. അബ്ദുലതീഫ്‌ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. അലി അഫ്സല്‍ സ്വാഗതവും സിദ്ദീക്ക് സഖാഫി നന്ദി യും പറഞ്ഞു. വിപുലമായ നോമ്പ് തുറയോടെ ക്യാമ്പ് സമാപിച്ചു.

ബദര്‍ ദിനം ആഘോഷിച്ചു

പുത്തൂപാടം: തഅലീമുല്‍ ഇസ്ലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബദര് ദിനം ആഘോഷിച്ചു. തബര്രൂിക് വിതരണവും മൌലിദ് പാരായണവും നടന്നു.. ഇ കെ . മുഹമ്മദ്‌ കോയ സഖാഫി, ലതീഫ്‌ മാസ്റര്‍ എനിവര്‍ നേത്രത്വം നല്കി .


കുറിയോടം: SYS കുറിയോടം യൂണിറ്റിന്റെയും ഹസനിയ്യ മസ്ജിദ്‌ കമ്മിറ്റി യുടെയും കീഴില്‍ റമളാന്‍ പതിനേഴിന് ബദര് ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ ഇരുന്നൂറോളം വീടുക്ളിലേക്ക് മാംസ വിതരണവും ,വൈകീട്ട് ബഹു അഷ്‌റഫ്‌ പെരുമുഖതിന്റെ നേത്രത്വത്തില്‍ മൗലിദ്‌ പാരായണവും നടന്നു. പ്രാര്ത്ഥഴനക്ക് ബഹു ഉസ്താദ്‌ നജീബ് അംജദി ചാലിയം നേത്രത്വം നല്കിറ. ശേഷം നടന്ന ഇഫ്താര്‍ സംഗമത്തില്‍ നിരവധിയാളുകള്‍ സംബന്ധിച്ചു.


കെ.വി.കാവ് : റമളാന്‍ കാമ്പയിന്റെ ഭാഗമായി SYS യൂനിറ്റ് കമ്മിറ്റി യുടെ കീഴില്‍ ഇഫ്താര്‍ സംഗമവും പഠന ക്ളാസും നടന്നു. സ്ത്രീകള്ക്കാ യ്‌ പ്രത്യേക പഠന ക്ളാസും നടന്നു.യൂണിറ്റില്‍ ബദര്‍ ദിനം സമുചിതമായി ആഘോഷിച്ചു.പാവപ്പെട്ടവര്ക്കു ള്ള റിലീഫ്‌ വിതരണം അലി അഫസ്ലിന്റെ നേത്രത്വത്തില്‍ നടന്നു.K.V.KAVU , PUTHOOPADAM, AYIKKARAPPDY, KURIYODAM, POOCHAL, PULIKKAL, PARAVOOR, PERINCHEERIMMAL, SYS CHERUKAVU, SYS AYIKKARAPPDY, SSF AYIKKARAPPDY SECTOR, SIYAMKANDAM, PARAVOOR MAHALLU, PUTHOOPADAM MAHALLU, E.K.HASANMUSLIYAR, E.K. MUHAMMAD KOYA SAQAFI, K.K ABDURAHMAN MUSLIYAR, ABOOBACKER SAQAFI PARAVOOR, MUHAMMD MASTER PARAVOOR,

സ്ത്രീകള്‍ ക്കുള്ള പഠന ക്ലാസ്സ്

SYS ഐക്കരപ്പടി യൂനിറ്റ് : റമളാന്‍ കാമ്പയിന്റെ ഭാഗമായി സ്ത്രീകള്ക്ക് പഠന കളാസ്സുകള്‍ നടത്തി. ബഷീര്‍ സഖാഫി പൂച്ചാല്‍ ,നജീബ് അംജദി ചാലിയം, മൂസ സഖാഫി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു .

കുറിയോടം : SYS റമളാന്‍ കാമ്പയിന്റെ ഭാഗമായി യൂനിറ്റ് എസ്. വൈ. എസ്. സ്ത്രീകള്ക്കാ യി അഗസ്റ്റു 16 മുതല്‍ 26 വരെ ,പത്ത് ദിവസത്തെ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിലായി ബഹു; ഉസ്താദ്‌ നജീബ് അംജദി ചാലിയം ക്ലാസ്സെടുത്തു. സമാപന ദിവസം പ്രാര്ത്ഥപനക്ക് ബഹു സയ്യിദു ഹബീബു തുറാബു തങ്ങള്‍ നേത്രത്വം നല്കി .

Thursday, August 19, 2010

പറവൂര്‍ മഹല്ല്

പറവൂര്‍

ചെറുകാവ് പഞ്ചായത്തിന്റെ കിഴക്കേ അതിര്ത്തി ഗ്രാമമാണ്‌ പറവൂര്‍.വടക്ക് നാട്ട്കുന്നു (വടക്കന്‍ മല) തെക്ക് മംഗളാരി ക്കുന്നു,കിഴക്ക് കീരിക്കുന്നും പടിഞ്ഞാറ് കോല്വള്ളിത്തോടും അതിരിട്ടു കിടക്കുന്ന പറവൂര്‍ വശ്യ സുന്ദരമായ ഗ്രാമമാണ്.വയലുകളും കുന്നുകളും തോടുകളും നാടിനു പ്രകൃതിയാലെ ഉള്ള പ്രത്യേകതകളാണ്.ചേവായൂര്‍,പുത്തൂപാടം,ചെറുകാവ്,ആന്തിയൂര്‍ കുന്നു ദേശങ്ങളാണ് നാലതിരുകളില്‍ സ്ഥിതി ചെയ്യുന്നത്.പെരിയമ്പലമാണ് ദേശത്ത്തുകാരുടെ അങ്ങാടി.1978 ല് പൂര്ത്തീ്കരിച്ച പെരിയമ്പലം - പറവൂര്‍ -കെ.വി.കാവ്‌ റോഡാണ് പറവൂരിലേക്ക് പുറം നാടുകളില്‍ നിന്നുള്ള പ്രധാന യാത്രാ മാര്ഗ്ഗം .കൂടാതെ അടുത്ത കാലത്തായി നിര്മിംക്കപ്പെട്ട പറവൂര്‍-പുത്തൂപാടം,ചക്കുപാറ,സ്വഫാനഗര്‍-കൊല്ലത്തടായി,മേലെപറവൂര്‍- കൊല്ലത്തടായി റോഡുകളും ഉള്ഗ്രാമമായ പറവൂരിനെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു.

പറവൂര്‍ മഹല്ല്

വിശാല പുളിക്കല്‍ മഹല്ലിന്റെ ഭാഗമായിരുന്നു പറവൂര്‍,പറവൂരിന്റെ ചരിത്രം പൂര്ത്തി യവണമെങ്കില്‍ പുളിക്കല്‍ മഹല്ല് ചരിത്രം സ്പര്ശിയക്കേണ്ടിയിരിക്കുന്നു.പറവൂരിലെ പൂര്വീളകര്‍ ആരാധനകള്ക്കു ആശ്രയിച്ചി രുന്നതും അന്ത്യ വിശ്രമം കൊള്ളൂന്നതും പുളിക്കല്‍ പള്ളിയിലും പരിസരത്തുമാണ്.ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്നവരിലധികവും പുളിക്കല്‍ പള്ളിയില്‍ ജുമുഅ ക്കു പോയവരാണ്. ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഇന്ന് മുജാഹിദുകളുടെ കൈവശമിരിക്കുന്ന പുളിക്കല്‍ ജുമുഅത് പള്ളിക്ക്.ആരാധനകള്ക്കാ യി ദൂര സ്ഥലങ്ങളില്‍ പോയിരുന്ന പൂര്വീ‍കരില്‍ പുളിക്കലില്‍ ഒരു പള്ളി നിര്‍മിക്കണമെന്ന ആവശ്യമുയര്‍ ന്നപ്പോള്‍ അനുമതി തേടി പൊന്നാനി മഖ്ദൂമിനെ (ശൈഖ് സൈനുദ്ധീന്‍ അഖീര്‍)സന്ദര്ശി ക്കുകയും അത് പ്രകാരം മര്ഹുംി പെവുംകാട്ടില്‍ കോയകുട്ടി മുസ്ലിയാരുടെ നേതൃത്വത്തിലാണ് പുളിക്കല്‍ പള്ളി നിര്‍മിക്കപെട്ടത്‌.ആഗോള പ്രശസ്തനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ആദ്യ കാല മുശാവറ മെമ്പര്മാിരില്‍ അഗ്രേസരനയിരുന്ന കൊല്ലോളി അഹമ്മദ്‌ കുട്ടി മുസ്ലിയാരന് പള്ളിയുടെ ശില്പികളില്‍ പ്രധാനി.1929 ള്‍ ആണ് അദ്ദേഹം വിട പറഞ്ഞത്.
മുപ്പതുകളുടെ തുടക്കത്തില്‍ പുളിക്കല്‍ പ്രദേശത്ത് വഹാബിസം ചേക്കേറുകയും നാട്ടില്‍ നില നിന്ന് പോന്നിരുന്ന ഇസ്ലാമിക വിശ്വാസ –ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും കൈ കടത്തുകയും മാറ്റി മറിക്കുകയും ചെയ്തു. അറബിയില്‍ നടത്തിപോന്നിരുന്ന ഖുതുബ ഒരു വെള്ളിയാഴ്ച മലയാളത്തിലാവുകയും തുടര്ന്ന് നാട്ടുകാര്ക്കി്ടയിലുണ്ടായ അങ്കലാപ്പും പലരും ഇന്നും അയവിറക്കുന്നു.ക്രമേണ പുളിക്കല്‍ പള്ളി മുജാഹിദു വല്ക്കരിക്കുകയായിരുന്നു.ദര്സ്ണ‌ നടത്താനും മറ്റും ഒട്ടേറെ വഖ്ഫുകള്‍ പുളിക്കല്‍ പള്ളിക്കുണ്ടായിരുന്നു.ചെറുത്‌ നില്പ് പ്രയാസമായതിനാല്‍ ബദല്‍ സംവിധാനത്തിലേക്ക് മുസ്ലിംകള്‍ ചിന്തിച്ചു തുടങ്ങി .
ഒരു വെള്ളിയാഴ്ച ജുമുഅക്ക് പുളിക്കല്‍ പള്ളിയില്‍ ഇസ്ലാമിക പാരമ്പര്യത്തെയും അതിന്റെ വക്തക്കളെയും അസഹ്യമാംവിധം അധിക്ഷേപിച്ചപ്പോള്‍ സുന്നികള്‍ ഒന്നടങ്കം ഇറങ്ങി നേരെ കൊട്ടപുറത്തു ജുമുഅക്ക് പോയി. വൈകിയാണ് എത്തിയത്, അവിടെ സംസാരമായി.പോയവര്‍ കൊട്ടപുറം പള്ളി കാരണവന്മാരെ (കാട്ടിപരുത്തി കുടുംബം ) കാര്യം ധരിപ്പിക്കുകയും തൊട്ടടുത്ത്‌ പള്ളി നിര്മിാക്കാന്‍ സ്ഥലം ആവശ്യപെടുകയും ചെയ്തു. അതനുസരിച്ച് കുറിയോടത്തിന്റെയും സിയാംകണ്ടത്തിന്റെയും മധ്യ ഭാഗത്ത് ഏകദേശം അഞ്ചു ഏക്കര്‍ സ്ഥലം (ഇപ്പോള്‍ തൊട്ടിയന്പാറ -പുത്തലം പള്ളി നില നില്ക്കു ന്ന സ്ഥലം )പള്ളിക്ക് വേണ്ടി ലഭ്യമായതു.പുളിയാലി പോക്കര്‍ ഹാജിയുടെ പേരില്‍ ജന്മമായി രജി; ചെയ്ത സ്ഥലം പിന്നീട് അബ്ദുല്കാപദര്‍ മുസ്ലിയരുഇടെ പേരില്‍ വഖഫ്‌ ചെയ്തു നല്കു കയായിരുന്നു.മര്ഹുംപ കൊല്ലോളി അഹമദു കുട്ടി മുസ്ലിയാരുടെ മകന്‍ അബ്ദുല്ഖാംദര മുസ്ലിയാരും,കൊല്ലോളി അഹമ്മദ്‌ ഹാജി, ബിച്ചുട്ടി ഹാജി,അത്യോളി സീതി ഹാജി തുടങ്ങിയ കാരണവന്മാരും ചേര്ന്ന് നാട്ടുകാരുടെ സഹകരണത്തോടെ പള്ളി നിര്‍മിക്കുകയും ജുമുഅ തുടങ്ങുകയും ചെയ്തു.ഇപ്പോഴത്തെ പറവൂര്‍ ,ചാമപറമ്പു മഹല്ലുകള്‍ കൂടി ഉള്പ്പെ ട്ട മഹല്ലായിരുന്നു 1937 ല്‍ രൂപീകരിക്കപെട്ട പുത്തലം മഹല്ല്.
1954 - ല്‍ കൊല്ലോളി അഹമ്മദ്‌ ഹാജി, ബിച്ചുട്ടി ഹാജി,അത്യോളി സീതി ഹാജി എന്നിവര്‍ പള്ളിയുടെ നടത്തിപ്പ് നേത്രത്വം അബ്ദുള്ഖാ്ദര്‍ മുസ്ലിയാരെ ഏല്പ്പിിച്ചു ,ഹജ്ജിനു പോവുകയും ചെയ്തു. ഹജ്ജു യാത്രയില്‍ ബിച്ചുട്ടി ഹാജി മരണപ്പെടുകയും ചെയ്തു. ഇതോടെ പള്ളിയുടെ മുതവല്ലിയും ഖാസിയും തുടങ്ങി സമ്പൂര്ണി നിയന്ത്രണം മുസ്ലിയാരുടെ കൈകളിലെത്തി.അവരുടെ സുതാര്യമല്ലാത്ത ഏകപക്ഷീയ ഭരണം നാട്ടില്‍ മുറുമുറുപ്പുണ്ടാവുകയും നാട്ടുകാര്‍ ചേര്ന്ന് പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.കമ്മിറ്റിയുടെ നിയന്ത്രണവും പ്രതികരണവും ആരംഭിച്ചതോടെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഒറ്റപ്പെട്ടു പള്ളിയുമായി അകന്നു.
ഈ അവസരം മുജാഹിദുകള്‍ നന്നായി ചൂഷണം ചെയ്തു.അബ്ദുല്‍ കാദര്‍ മുസ്ലിയാരുടെ പിന്നില്‍ കൂടി ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞു.മുതവല്ലിയായ അബ്ദുള്ഖാ ദര്‍ മുസ്ലിയാരെ സ്വാധീനിച്ചു പള്ളിയടക്കമുള്ള വഖഫ്‌ സ്വത്തുക്കള്‍ മുജാഹിദുകള്‍ അവരുടെ വരുതിയിലാക്കി.
1967-ല്‍ ഒരു വെള്ളിയാഴ്ച മുജാഹിദുകള്‍ മുതവല്ലിയുടെ പക്ഷം ചേര്ന്ള്ഖ പള്ളി പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സുന്നികളുടെ പ്രധിരോധം കാരണം പദ്ധതി പൊളിഞ്ഞു.എന്നാല്‍ പിന്നീട ഭരണ സ്വാധീനം ഉപയോഗിച്ച് മുജാഹിദുകള്‍ പള്ളി കയ്യേറ്റ ശ്രമം നടത്തി. നേരത്തെ തയ്യാറായി വന്ന പോലീസ് പള്ളി പൂട്ടി സീല്‍ വെക്കുകയും ചെയ്തു.എന്നാല്‍ കമ്മിറ്റിയും മുതവല്ലി യുമായുള്ള അവകാശ തര്ക്കം യാണ് കേസ് നടന്നത്.പാവപ്പെട്ട സുന്നികള്‍ ചില്ലിക്കശുകള്‍ സ്വരൂപിച്ചു കേസ് നടത്തുകയും അതോടൊപ്പം തന്നെ ആരാധനകള്ക്കാളയി ഇപ്പോള്‍ സുന്നി പള്ളി നില നില്ക്കുോന്ന സ്ഥലത് ഓല ഷെഡ് നിര്മി ച്ചു.അവിടെ ജുമുഅ ആരംഭിക്കാന്‍ ചിന്തിച്ചു തുടങ്ങിയെങ്കിലും കേസിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ആ ശ്രമം ഒഴിവാക്കി.
1982-ല്‍ അനുകൂലമായി കേസ് വിധിയാവുമ്പോള്‍ അന്നൊരു ചെറിയ പെരുന്നാള്‍ ദിനമായിരുന്നു.കമ്മിറ്റി ഭാഗത്ത് നിന്നാരും വിധി കേള്ക്കാ നുണ്ടയിരുന്നില്ല. ഗൂഡ തന്ത്രം കൂടെപ്പിറപ്പായ മുജാഹിദുകള്‍ ഈ അവസരവും മുതലാക്കി. അവര്‍ പള്ളിയുടെ തക്കോല്‍ സൂക്ഷിച്ചിരുന്ന വില്ലേജ് ഓഫീസറെ സമീപിച്ചു തങ്ങള്‍ കമ്മിറ്റി വിഭാഗമാണെന്ന് തെറ്റി ധരിപ്പിച്ചു തക്കോല്‍ സ്വന്തമാക്കി പള്ളി കയ്യേറുകയായിരുന്നു.
ഒന്നര പതിറ്റാണ്ട് കാലത്തോളം പൂട്ടികിടന്ന പള്ളി വീണ്ടും ആ അവസ്ഥയിലേക്ക് വരാതിരിക്കാന്‍ പിന്നീട് നാട്ടു മധ്യസ്തന്മാര്‍ ഇടപെട്ടു പള്ളിക്ക് പകരം 50,000 രൂപ സുന്നി പക്ഷത്തിന് വാങ്ങികൊടുക്കുകയും ചെയ്തു.പള്ളി പറമ്പ് ഇരു വിഭാഗതിനുംമുള്ളതാണെന്നും മറ്റുമുള്ള തീരുമാനങ്ങളെടുത്തു പ്രശ്നം ഒത്തു തീര്ക്കു കയും ചെയ്യുകയായിരുന്നു.ഫലത്തില്‍ പുളിക്കലില്‍ നിന്നും പിരിഞ്ഞു പോന്നു സുന്നികള്ക്ക് ആരാധിക്കാനായി നിര്മി.ച്ച പള്ളിയും മുജാഹിദുകളുടെ അധീനതയിലായി.തുടര്ന്ി 1984-ല്‍ നിര്മിെക്കപെട്ടതാണ് ഇപ്പോഴത്തെ സിയാംകണ്ടം മസ്ജിദു സുന്നിയ്യീന്‍.പുത്തലം പള്ളി യുടെ യഥാര്ത്ഥല അവകാശികള്‍ സുന്നികളാണെന്ന് സ്വകാര്യമായെങ്കിലും സമ്മതിക്കുന്ന മുജാഹിദുകള്‍ കുറിയോടത്തും പരിസരത്തും ഉണ്ടെന്നതാണ് രസകരം.

പറവൂര്‍ മഹല്ല് രൂപപ്പെടുന്നു.

കേസും ഷെഡിലെ ജുമുഅയും തുടരവേ പറവൂരുകാര്‍ നാട്ടില്‍ ജുമുഅയെ കുറിച്ചും പള്ളിയെ കുറിച്ചും ചിന്തിച്ചു.കൂടിയാലോചനകള്‍ പലതവണ നടന്നു. ഇ.സതുട്ടി ഹാജി ,കെ.അലി ഹസ്സന്‍ മുസ്ലിയാര്‍ എന്നിവര്‍ സാദാ സമയവും ഇരു മദ്രസകളും (മുഹമ്മദിയ്യ ,ചക്കുപാറ ഇലാഹിയ്യ മദ്രസ ) ഒരുമിപ്പിച്ചു ജുമുആയും പള്ളിയും തുടങ്ങാനുള്ള ചിന്തയിലും ചര്ച്ചചയിലും മുഴുകി. പല്ത്തവന്‍ ഇ.കെ ഹസന്‍ മുസ്ലിയാരെ സമീപിച്ചു.ഇതിനെ തുടര്ന്നാുണ് ജുമുഅ ക്കു അനുകൂല നീക്കങ്ങളുണ്ടായത്.1978-ല്‍ ചക്കു പാറ മദ്രസയില്‍ പരിപാടി നടത്തി ആധിപത്യ മുറപ്പിക്കാന്‍ മുജാഹിദുകള്‍ നടത്തിയ നിക്കമാണ് പറവൂരില്‍ ജുമുഅ തുടങ്ങാനുള്ള ചര്ച്ച്കള്ക്ക്വ ആക്കം പകര്ന്ന ത്.
പള്ളി നിര്മിനച്ചു പിരിഞ്ഞു പോരുന്നത് (പുത്തലം മഹല്ലില്‍ നിന്നും,)കേസിനെ ബാധിക്കുമെന്നതിനാല്‍ മദ്രസയില്‍ വെച്ചായിരുന്നു ആദ്യത്തെ ജുമുഅ.1980-ല്‍ കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയരയിരുന്നു ആദ്യ ജുമുഅ ക്കു നേത്രത്വം നല്കിുയത്.
ഇപ്പോള്‍ ബദരിയ്യ ജുമുഅത് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പൂര്വീംക കാലത്തെ ഓലമേഞ്ഞ നിസ്കാരപള്ളിയുണ്ടായിരുന്നു.1963-64 കാലങ്ങളില്‍ ഇത് പുതുക്കി പണിതിരുന്നു. 80-ല്‍ ജുമുഅ തുടങ്ങിയതോടെ നിസ്കാരപള്ളി വിപുലീകരിച്ചു ജുമുഅത് പള്ളി സ്ഥാപിക്കാനുള്ള പ്രവര്ത്ത ങ്ങള്‍ നടന്നു.ഹസ്സന്‍ മുസ്ലിയാരും കടലുണ്ടി തങ്ങള്പാപ്പയും ചേര്ന്ന് കുറ്റിയടിക്കല്‍ ,കാട്ടില വെക്കല്‍ കര്‍മങ്ങള്‍ നടത്തി.ഹസന്‍ മുസ്ലിയരാണ് –ബദരിയ്യ- എന്ന് പേര്‍ നല്കിസയത്.1982 ഏപ്രില്‍ 22 നു പള്ളിയുടെ ഉത്ഘാടനത്തിനു ബഹു പാണക്കാട് സയ്യിദു മുഹമ്മദലി ശിഹാബു തങ്ങള്‍ നേത്രത്വം നല്കിട.
തുടര്ന്ന് വന്ന ആദ്യത്തെ വെള്ളിയാഴ്ച ജുമുഅ ക്കു നേതൃത്വം നല്കിനയത് കല്ലൂര്‍ മൊയ്തീന്‍ കുട്ടി മുസ്ലിയാരാന്.ശേഷം നിയമിക്കപ്പെട്ട എ.കെ .വീരന്‍ കുട്ടി മുസ്ലിയാര്‍ ചോലക്കോട് ആണ് 1985-ല്‍ ദര്സ്ച ആരംഭിക്കുന്നത് വരെ പള്ളിയിലെ ഖത്വീബ്.
മഹല്ല് ഖാസി കെ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാരാണ്.എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി ആയ മുഹമ്മദ്‌ മാസ്റ്റര്‍ , എസ്.വൈ. എസ്. സംസ്ഥാന ഓഫീസ്‌ സെക്രട്ടറി അബൂബക്കര്‍ സഖാഫി എന്നിവര്‍ പറവൂരില്‍ നിന്നുള്ളവരാണ്.

പള്ളിയിലെ മുദരിസുമാര്‍.

ടി. മുഹമ്മദ്‌ ദാരിമി അരിമ്പ്ര.
മൂസക്കോയ അഹ്സനി പരപ്പങ്ങാടി
സയ്യിദു ഹുസൈന്‍ കോയ സഖാഫി കടലുണ്ടി
അബ്ദുള്ള സഖാഫി കൊല്ലംചിന
ഹൈദര്‍ അഹ്സനി പടിക്കല്‍
അലി ഹസന്‍ അഹ്സനി മാണൂര്‍
ഷാജഹാന്‍ സഖാഫി പന്തല്ലൂര്‍
മുഹമ്മദ്‌ കുട്ടി സഖാഫി പാലോട്‌
മുഹമ്മദ്‌ കോയ അഹ്സനി വി.കെ.പടി.
--------------------------------------------------
--------------------------------------------------Muhammad Master Paraoor,Aboobacker Saqafi Paravoor, SYS ,SSF Paravoor, PUlikkal Juma Masjid, EK Hasan Musliyar,KK Abdu rahiman Musliyara, Cherukavu Panjayathu, Pulikkal Periyambalam,Badariyya Masjid Paravoor,SYS state Secretary,

Wednesday, August 18, 2010

വിയോഗ വാര്‍ത്ത

പറവൂര്‍: പറവൂരിലെ പരേതനായ അത്യോളി പുല്കണ്ടിയില്‍ കുഞ്ഞിമരക്കാരുടെ ഭാര്യ ബീ ഫാത്വിമ (65) മരണപ്പെട്ടു. സജീവ സുന്നി പ്രവര്ത്തകരായ ഉണ്ണിമോയിന്‍ ,സീതി, അസൈനാര്‍ ,മുഹമ്മദ്‌, അഷ്‌റഫ്‌, അബ്ദുല്‍ മുനീര്‍, മുജീബു റഹ്മാന്‍ (എല്ലാവരും സൌദി അറേബ്യ )എന്നിവര്‍ മക്കളാണ്. മയ്യിത്തു നിസ്കാരം പറവൂര്‍ ബദരിയ്യ മസ്ജിദില്‍ വെച്ച് നടന്നു.

റിലീഫ്‌ വിതരണം നടത്തി.

കുറിയോടം : എസ്.വൈ.എസ് റംസാന്‍ കാമ്പയിന്റെ ഭാഗമായി കുറിയോടം യൂണിറ്റ് എസ്.വൈ. എസ്. പതിനാറായിരം രൂപയുടെ റിലീഫ്‌ വിതരണം നടത്തി ,അഗസ്റ്റ് 1 6 തിങ്കള്‍ ,കുറിയോടത് വെച്ച് നടന്ന പരിപാടി നജീബു അംജദി ഉത്‌ഘാടനം ചെയ്തു.ചടങ്ങില്‍ പി കെ.സൈനുദ്ധീന്‍ ഹാജി ,പി .പോക്കരുട്ടി ഹാജി .സി.കബീര്‍ , വെള്ളരതൊടി മുഹമ്മദ്‌ കോയ എന്നിവര്‍ പങ്കെടുത്തു.

Monday, August 16, 2010

പുത്തൂപാടം മഹല്ല് .

ചെറുകാവ്‌ പഞ്ചായത്തിലെ പ്രധാന മഹല്ലാണ് പുത്തൂപാടം.പഞ്ചായത്തിന്റെ ഏതാണ്ടു മധ്യഭാഗത്ത് ആയി രാമനാട്ടുകരപഞ്ചായത്തിനോട് ചേര്ന്ന്ത സ്ഥിതി ചെയ്യുന്നു.നാഷണല്‍ ഹൈവേയിലെ കുറിയോടം, ഐക്കരപ്പടി ,കൈതകുണ്ട പതിനൊന്നാംമയില്‍ , എന്നിവ മഹല്ലില്‍ ഉള്പ്പെരടുന്നു. കല്ലറ കുന്നിന്റെ കിഴക്ക് ഭാഗത്ത് കോഴിക്കാട്ടു കുന്നിനു അഭിമുഖമായി മഹല്ല് മസ്ജിദും ഖബര്സ്ഥാനൂം മദ്രസയും നിലകൊള്ളുന്നു. പരിസരത്ത് തന്നെയാണ് എ.എം എല്‍. പി . സ്കൂളും സ്ഥിതി ചെയ്യുന്നത്.
പൂച്ചാല്‍ ,ചെറാപാടം,കളരി, നെച്ചി,കണ്ണം വെട്ടിക്കവിന്റെ ചില ഭാഗങ്ങള്‍ -- പുല്കണ്ടി, അനക്കോട്, കോട്ടംതെരു,പരവൂരിന്റെ കുറച്ചു ഭാഗം – കുണ്ടെരിയാല്‍,വാളന്നിമൂല,പുത്തൂപാടം ,പത്തായകുന്നിനിരുവശം ,ചെറകൊട്ടയുടെ ഇരുവശം,കല്ലറ കുന്നിന്റെ ഇരുവശം,തൊട്ടിയന്‍ പാറ ,കുറിയോടം,മുളിയോളില്‍ ,ഒട്ടുപാറ,വെണ്ണായൂര്‍, ഐക്കരപ്പടി ,ചക്കംമാട്ടു കുന്നു,പടിഞ്ഞാറ്റും പൈ,കൈതകുണ്ട്, നീലങ്ങോത്ത്,പതിനൊന്നാംമയില്‍ ,പട്ടായ്‌കുളം,വൈദ്യാരങ്ങാടിയുടെ ചിലഭാഗങ്ങള്‍ , എന്നിവയാണ് മഹല്ലിലെ പ്രധാന സ്ഥലങ്ങള്‍.
ചരിത്രം
പത്തൊമ്പാതാം നൂററാണ്ടിന്റെ അവസാനത്തില്‍ തന്നെ മഹല്ലില്‍ വിദ്യാഭ്യാസ പ്രവര്ത്ത ങ്ങള്‍ ആരംഭിച്ചതായി കാണുന്നുണ്ട്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ ചുവടു പിടിച്ചു എഴുത്താണി ഉപയോഗിച്ചും,മണലിലെഴുതിയും മത ഭൌതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുള്ള ഓത്തുപള്ളിക്കൂടങ്ങളില്ലോടെയുള്ള വിദ്യാഭ്യാസവും തുടക്കമായിരുന്നു, ആക്കോട്ടു നിന്നും കുടിയേറി വന്ന കൊന്നക്കോടന്‍ അഹ്മദ്‌ മൊല്ലാക്ക എന്നവര്‍ സ്വന്തം വീടിനു മുകളില്‍ വെച്ചു നടത്തിയിരുന്ന എഴുത്തു പള്ളികൂടത്തില്‍ പോയവരില്‍ ചിലര്‍ ഇപ്പോഴും നാട്ടിലുണ്ട്. പ്രസ്തുത സ്ഥാപനത്തില്‍ ഒരേ സമയം എണ്പതിലധികംവിദ്യാര്ഥിയകളുണ്ടായിരുന്നു.ഇന്നത്തെ പതിനൊന്നാം മയിലില്‍ കുഞ്ഞാലന്‍ മൊല്ലാക്ക കരോത്ത് സ്കൂള്‍ എന്നപേരില്‍ ഒരു സ്ഥാപനവും ഇതേ കാലയളവില്‍ നടത്തിയിരുന്നു.അന്നത്തെ ജീവിത ചുറ്റുപാടില്‍ (ദാരിദ്ര്യം മൂലം ) പഠിക്കാന്‍ കുട്ടികളെ കിട്ടാതെ കാരോത്ത് സ്കൂള്‍ പൂച്ചാലിലേക്ക് മാറ്റുകയും പിന്നീട് അവിടെ നിന്നും കോലാട വഴിയിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. നേരത്തെ പറഞ്ഞ അഹമദ്‌ മൊല്ലാക്കയുടെ സ്ഥാപനത്തില്‍ നിന്നും കുട്ടികളെ ഇവിടേക്ക് മാറ്റി സ്കൂള്‍ പൂട്ടി പോകുന്ന അവസ്ഥയില്‍ നില ഭദ്രമാക്കിയിരുന്നു.പിന്നീട് മുടങ്ങി പോയ ഈ സ്കൂളിന്റെ പിന്ബലത്തിലാണ് ഇന്നത്തെ പേങ്ങാട്ടെ സ്കൂള്‍ കെട്ടി പടുത്തത്.
മറ്റൊരു ഭാഗത്ത് മങ്കടയില്‍ നിന്നും വന്ന അയ്യപ്പനെഴുത്തച്ഛന്‍ വെണ്ണായൂര്‍ നടുത്തൊടിക യില്‍ തുടങ്ങിയ എഴുത്ത് പള്ളിക്കൂടം വളരെ പ്രസിദ്ധമായി.അതിന്റെ തുടര്ച്ച പിന്നീട് ഐക്കരപ്പടി വാക്കയില്‍ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു, ഇത് എല്ലാ സൌകര്യങ്ങളോടും കൂടിയ യു .പി. സ്കൂള്‍ ആണ് ഇന്ന്. അത് പോലെ തന്നെ വാരിയന്‍ തൊടി പള്ളിയാലിലും അടുമാറി മമ്മദ്‌ മുസ്ലിയാരുടെ കീഴില്‍ കിഴക്കുങ്ങര പൊറ്റയിലും മദ്രസകള്‍ നടന്നിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാന്‍ ഈ നാട്ടുകാര്ക്ക് ‌ കഴിഞ്ഞിട്ടുണ്ട്.ബ്രിട്ടീഷുകാരുടെ വെടിയേറ്റ്‌ മരിച്ച ആറ് രക്ത സാക്ഷികളുടെ മഖ് ബറകള്‍ പുത്തൂപാടതുണ്ട്.ഭര്ത്താ്വിനെ വെടിവെച്ച പട്ടാളക്കരനോട് തന്റെ നെഞ്ചിലേക്ക് വെടിവെക്കാന്‍ ആക്രോശിച്ച ഉമ്മാച്ചുമ്മ എന്നധീര വനിതയുടെ സ്മരണകള്‍ പലരിലും ഇന്നും കാണാം.
മഹല്ല് നിലവില്‍ വരുന്നതിനു മുന്പേറ ജുമുഅ, പെരുന്നാള്‍ നിസ്കാരം, മയ്യിത്ത് സംസ്കരണം എന്നിവക്കായ കിലോമീറ്ററുകള്‍ താണ്ടി പനയ്പ്പുറം ,ആക്കോട് ,കൊണ്ടോട്ടി പഴയങ്ങാടി ,രാമനാട്ടുകര ചെമ്മല്‍ എന്നീ മഹല്ലുകളായിരുന്നു ആശ്രയിക്കപെട്ടിരുന്നത് .പിന്നീട് നിലവില്‍ വന്ന പുളിക്കല്‍ പള്ളിയിലും ഇവിടത്തെ പൂര്വീുകര്‍ ആരാധനാ കര്മ്മനങ്ങള്ക്കാ യി പോയിട്ടുണ്ട്. പുത്തൂപാടം കേന്ദ്രീകരിച്ചു മഹല്ലും പള്ളിയും ഖബര്‍ സ്ഥാനും രൂപ പ്പെടുന്നത് ബഹു കുറ്റിത്തൊടി കുഞ്ഞിമുട്ടി മുസ്ലിയാരുടെ നേതൃത്വ ത്തിലാണ് . 1903 - ല്‍ പുഴുത്തിനിപ്പറ കുഞ്ഞാച്ചു എന്നവര്‍ വഖഫ്‌ ചെയ്ത ഭൂമിയില്‍ പള്ളിയും ഖബര്സ്താനും സ്ഥാപിക്കപെടുകയും ചെയ്തു. സമീപത്ത് നിര്മി്ക്കപ്പെട്ട മദ്രസയിലാരംഭിച്ച സ്കൂള്‍ 1926 ല്‍ ബ്രിട്ടീഷ്‌ സര്ക്കാിര്‍ മാപ്പിള സ്കൂള്‍ ആയി അംഗീകാരം നല്കിക.
പള്ളിയില്‍ തുടക്കത്തില്‍ കാര്യങ്ങള്ക്കെ ല്ലാം നേത്രത്വം ന്ല്കിയത് ബഹു കുഞ്ഞിമുട്ടി മുസ്ല്യാര്‍ ആയിരുന്നു. പണ്ഡിതനും സൂഫീ വര്യ്നുമാ യിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ഖത്തീബിന്റെ ചുമതലകള്‍ മകനായ മുഹമ്മദ്‌ മുസ്ലിയാരും, പി.കെ മൂസ മൌലവിയും(ഇദ്ദേഹം പിന്നീട ഐക്യ സംഘത്തിന്റെ ആളായി മാറി )നിര്വഅഹിച്ചു പോന്നു. ഖതീബ് സ്ഥാനത്തേക്ക് സേവനടിസ്ഥാനത്തില്‍ പലരെയും ഇക്കാലയളവില്‍ കൊണ്ട് വന്നിരുന്നു.അവരില്‍ ചിലര്‍ ഖുതുബ പരിഭാഷക്ക് ശ്രമിച്ചെങ്കിലും സുന്നികളായ നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കാരണം അതില്ലാതവുകയായിരുന്നു. ഇങ്ങിനെയുള്ള ആളുകളെ പള്ളി ഖതീബ്‌ സ്ഥാനത്തേക്ക് കൊണ്ട് വരാനായി പള്ളി കമ്മിറ്റിയിലെ പുരോഗമന ചിന്താഗതിക്കാര്‍ ശ്രമിച്ചിരുന്നു.മുഹമ്മദ്‌ മുസ്ലിയാര്‍ ഇവരുടെ വലയില്‍ പെടുകയും ചെയ്തു.അനിവാര്യമായ സാഹചര്യത്തില്‍ മുഹമ്മദു മുസ്ല്യാര്‍ സ്ഥാനം ഒഴിയുകയും പകരം പണ്ടികശാല യൂസുഫ്‌ മുസ്ലിയാര്‍ ഖുതുബ നിര്വുഹിക്കയും ചെയ്തു.
പിന്നീട് വര്ഷ ങ്ങള്ക്കുു ശേഷം 1954 - ല്‍ പള്ളിയുടെ അത് വരെയുണ്ടായിരുന്ന കാരണവ ഭരണം മാറുകയും പകരം ജനകീയ കമ്മിറ്റി നിലവില്‍ വരികയും ചെയ്തു.ആ കാലയളവില്‍ മറ്റു പല സ്ഥലങ്ങളിലും മുജാഹിദ്‌ -ജമാഅത്ത് വിഭാഗങ്ങള്‍ മഹല്ലും പള്ളിയും കൈവശപെടുത്തിയ പോലെ പുത്തൂപാടം മഹല്ലും കൈവശപെടുത്താന്‍ കുതന്ത്രങ്ങള്‍ നടത്തിയിരുന്നു.പരിസരത്തുള്ള പുളിക്കല്‍ മഹല്ല് , പുത്തലം പള്ളി എന്നിവ സുന്നികളില്‍ നിന്നും ഗൂഡ ശ്രമത്തിലൂടെ മുജാഹിദുകള്‍ അവരുടേതാക്കി മാറ്റിയിരുന്നു.പുത്തൂപാടത്ത് ഈ കുതന്ത്രങ്ങള്‍ ശക്തിയായ അവസരത്തിലായിരുന്നു 1960 –ല്‍ പുത്തൂപാടത്ത് ഇ.കെ ഹസന്‍ മുസ്ല്യാര്‍ നിയമിതനാകുന്നത്. ഹസന്‍ മുസ്ലിയാരുടെ വരവോടെ പുത്തൂപാടം മാത്രമല്ല നവീന വാദികളുടെ കരങ്ങളില്‍ നിന്നും രക്ഷപെട്ടത്. പുളിക്കല്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന ബിദഈ വല്കരനത്ത്തിനു ശക്തമായ തടയിട്ടത് ഹസ്സന്‍ മുസ്ലിയാര്‍ ആയിരുന്നു.
ഹസ്സന്‍ മുസ്ലിയാര്‍ ദര്സ്ച‌ നടത്തിയിരുന്ന കാലം പുത്തൂപാടതിന്റെ സുവര്ന്ന കാലമായിരുന്നു. ജോലി ആവശ്യാര്ത്ഥ വും സംഘടനാ പ്രവര്ത്തനങ്ങളാലും മറ്റു സ്ഥലങ്ങളിലേക്ക് മാറിയെങ്കിലും അദ്ദേഹം പുത്തൂപാടത് താമസമാക്കുകയും മരണം വരെ മഹല്ലിലെ ഖാളി സ്ഥാനത് തുടരുകയും ചെയ്തു.അദ്ദേഹത്തിന്റെ വിയോഗ ശേഷം ശംസുല്‍ ഉലമ അബൂബക്കര്‍ മുസ്ലിയാര ഖാളി യവുകയും അതിനു ശേഷം നിയമിതനായ ഹസ്സന്‍ മുസ്ലിയാരുടെ മരുമകന്‍ കൂടിയായ കെ.കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഇന്നും തുടരുന്നു.ഹസ്സന്‍ മുസ്ലിയാര്ടെ മകനും ബഹു കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മരുമകനും കൂടിയായ ഇ.കെ മുഹമ്മദ്‌ കോയ സഖാഫി ആണ് ഇപ്പോള്‍ മഹല്ല് പ്രസിഡന്ട് .
മഹല്ല് പള്ളിയിലെ മുദരിസുമാര്‍
മുഹമ്മദിശ്ശ മുസ്ലിയാര്‍ .
തേനുട്ടിക്കല്‍ മുഹമ്മദ്‌ മുസ്ലിയാര്‍
മുഹമ്മദ്‌ മുസ്ലിയാര്‍ ചെറുവാടി
അലവികുട്ടി മുസ്ലിയാര്‍ മോങ്ങം.
മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ കോട്ടക്കല്‍
മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ കരിഞ്ചാപാടി
ഇ.കെ ഹസ്സന്‍ മുസ്ലിയാര്‍.
ടി.സി. മുഹമ്മദ്‌ മുസ്ലിയാര്‍ ചാവക്കാട്.
മര്ഹൂംു ഇമ്പിച്ചാലി മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍
കുഞ്ഞിക്കോയ മുസ്ലിയാര്‍ പൂനൂര്‍
മുഹമ്മദ്‌ മുസ്ലിയാര്‍ പാറന്നൂര്‍
എ.കെ അബ്ദുറഹ്മാന്‍ മുസ്ലിയാര അണ്ടി ക്കാടന്‍ കുഴി
മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ മുതുവല്ലൂര്‍
മുഹ് യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ നല്ലളം
എം.കെ മുഹമ്മദ്‌ ദാരിമി.
മിഖ് ദാദ്‌ ബാഖവി
സൈതലവി ഫൈസി കിഴിശ്ശേരി

Monday, August 2, 2010

എസ്.വൈ.എസ് ചെറുകാവ്‌ പഞ്ചായത്ത് ചര്‍ച്ചാ സമ്മേളനം

ആഗസ്റ്റ്‌ ഒന്ന് ഞായര്‍

പേങ്ങാട്:
സ്നേഹ സമൂഹം സുരക്ഷിത നാട് എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എസ്.വൈ.എസ്. സംസ്ഥാന വ്യാപകമായി നടത്തുന്ന സൌഹൃദ ഗ്രാമം കര്മ് പദ്ധതി കളുടെ ഭാഗമായി ചെറുകാവ്‌ പഞ്ചായത്ത് എസ്.വൈ.എസ്. പേങ്ങാട്ടു ചര്ച്ചാ സമ്മേളനം സംഘടിപ്പിച്ചു.ജില്ലാ നിര്വാ്ഹക സിമിതി അംഗം കരുവള്ളി അബ്ദുറഹീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ പറവൂര്‍ ചര്ച്ച നിയന്ത്രിച്ചു.
പി.വി.ജലീല്‍ (മുസ്ലിം ലീഗ്)കെ.അപ്പുട്ടി (സി.പി.ഐ.എം)എന്‍. കുട്ട്യാലി (കോണ്.ഐ)കെ .രാമചന്ദ്രന്‍ (ബി.ജെ.പി.) ചര്ച്ച്യില്‍ പങ്കെടുത്തു.അഷ്‌റഫ്‌ ഒളവട്ടൂര്‍,കെ.ടി.മൊയ്തീന്‍ ഹാജി,കെ.ടി.സൈനുദ്ധീന്‍ ഹാജി,കെ.ടി. ഗഫൂര്‍ പ്രസംഗിച്ചു.എ .പി. അലി അഫ്സല്‍ സ്വാഗതവും പി.സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു.Cherukavu Panjayath,Pengadu, SYS,SSF,Muhammad Paravoor,Raheem Master Karuvally

എസ്.വൈ.എസ് ചെറുകാവ്‌ പഞ്ചായത്ത് ചര്‍ച്ചാ സമ്മേളനം ഫോട്ടോ
പൂച്ചാല്‍ സുന്നി മസ്ജിദ് ഉദ്ഘാടനം കഴിഞ്ഞു.
ഐക്കരപ്പടി : പൂച്ചാല്‍ ഹസനിയ്യ ദര്‍സ്‌ ആന്‍റ് അഗതി മന്ദിരത്തിന്റെ
കീഴില്‍ നിര്‍മിക്കപ്പെട്ട ഹസനിയ്യ മസ്ജിദ്‌ ഉത്ഘാടനം ബഹു കാന്തപുരം AP
അബൂബക്കര്‍ മുസ്ലിയാര്‍ ഇന്നലെ(ജൂലായ്‌ 27 ചൊവ്വ) അസര്‍ നിസ്കാരത്തിനു നേതൃത്വം നല്‍കി
നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മഹല്ല് ഖാളി കെ കെ
അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അധ്യക്ഷം വഹിച്ചു. സയ്യിദു തുറാബ് തങ്ങള്‍ ,ഇ
കെ മുഹമ്മദ്‌ കോയ സഖാഫി , മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ , ബഷീര്‍ സഖാഫി
പൂച്ചാല്‍ ,അത്യോളി മുഹമ്മദ്‌ മൂലയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Sunday, August 1, 2010

ആദര്ശ സമ്മേളനം 2009

ചെറുകാവിലെ കുറിയെടം വാദീബദറില്‍ നടന്ന ദ്വിദ്വിന (ഏപ്രില്‍ 15,16)ആദര്ശ സമ്മേളനം ഉജ്ജല പ്രകടനത്തോടെ സമാപിച്ചു .ഇ.കെ മുഹമ്മദ്‌ കോയ സഖാഫി യുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ പറവൂര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.കെ .സൈനുദ്ധീന്‍ ഹാജി പതാക ഉയര്ത്തിഞ .ഇബ്രാഹിം ബാഖവി മേല്‍മുറി,നജ് മുദ്ധീന്‍ സഖാഫി പൂക്കോട്ടൂര്‍ , എം .അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിവിധ സെഷനുകള്ക്ക്മ നേതൃത്വം നല്കിപ .ആദര്ശി പവലിയനും പുസ്തക മേളയും എന്‍.കുട്ട്യാലി ഉദ്ഘാടനം ചെയ്തു.
പുളിക്കല്‍ ടൌണില്‍ നിന്നാരംഭിച്ചു ഐക്കരപ്പടി ചുറ്റി കുറിയോടത്ത് സമാപിച്ച പ്രകടനത്തിന് പി.വീരാന്‍ മുസ്ലിയാര്‍ ,എ.പി. അലി അഫ്സല്‍ ,പി.എ. ലതീഫ്‌ മാസ്റ്റര്‍ ,എ.അബൂബക്കര്‍ സഖാഫി,കെ.എം .ബഷീര്‍ സഖാഫി ,പി.സിദ്ധീഖ്‌ സഖാഫി ,കെ .അഷ്‌റഫ്‌ നേത്രത്വം നല്കിം.പതാക വാഹകരായ എസ്.വൈ.എസ്‌. കര്‍മ സിമിതി അംഗങ്ങളും എസ്‌.എസ്‌.എഫ്. അല ഇസ്വാബ അംഗങ്ങളും അകമ്പടിയേകി.
സമാപന സമ്മേളനം സമസ്ത ഉപാധ്യക്ഷന് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.പി.വീരാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റുകള്‍ കേന്ദ്രീകരിച്ചു നടന്ന ആദര്ശു ക്വിസ്‌ വിജയികള്ക്കു ള്ള അവാര്ഡു്കള്‍ കേന്ദ്ര ഹജ്ജു കമ്മിറ്റി അംഗം പ്രൊഫസര്‍ :എ.കെ അബ്ദുല്‍ ഹമീദ്‌ വിതരണം ചെയ്തു.നൌഷാദ് അഹ്സനി ഒതുക്കുങ്ങല്‍ പ്രമേയ പ്രഭാഷണം നടത്തി. .ഇ.കെ മുഹമ്മദ്‌ കോയ സഖാഫി,സി.കെ.യു. മൌലവി. ഇ.ഉമറലി സഖാഫി ,എം.മൊയ്തീന്‍ കോയ സഖാഫി ,കെ.എം അഷ്‌റഫ്‌ മുസ്ലിയാര്‍ ,ഇ.കോയ ഹാജി, കെ മൊയ്തീന്‍ കുട്ടി പ്രസംഗിച്ചു.എ.പി അലി അഫ്സല്‍ സ്വാഗതവും കെ. മുസ്തഫ നന്ദിയും പറഞ്ഞു.


ആദര്ശ സമ്മേളനം ഫോട്ടോ കള്ക്ക്വ ഇവിടെ ക്ളിക്ക് ചെയ്യുക

sys ആദര്ശ സമ്മേളനം’ 2009 ഫോട്ടോ ഗാലറികോണ്ടാക്റ്റ്‌

SYS CHERUKAVU PANJAYATHU COMMITTEE
AYIKKARAPPADY PO
67 36 37 PIN
MALAPPURAM


നിങ്ങള്ക്ക് പറയാനുള്ളത് ഇ മെയില്‍ അഡ്രെസ്സില്‍ അയക്കുക .
bavas4ads@gmail.com

ചെറുകാവില്‍ നിന്നുള്ള പ്രവാസികള്‍ ബന്ധപ്പെടുക .മരണവിവരങ്ങളും വാര്ത്തകളും അറിയിക്കുക .

പ്രവാസി

ഫോട്ടോസ്

ആദര്ശ സമ്മേളനം 2009

വാര്ത്തകള്‍

SYS ആദര്ശ് സമ്മേളനം കുറിയേടത് സമാപിച്ചു .

ചരമം

പറവൂര്‍: ബീ ഫാത്വിമ (65) ---2010/ ആഗസ്റ്റ് 17
പുത്തൂപാടം –ഇല്ലത്ത്പടി: നീരുട്ടിക്കല്‍ മരക്കാര്‍ (50)---2010/ സെപ്ത; 2 വ്യാഴം

Saturday, July 31, 2010

sys ആദര്ശ സമ്മേളനം ‘2009

ചെറുകാവ് പഞ്ചായത്ത്

പെരിങ്ങാവ്

പൂച്ചാല്‍

പേങ്ങാട്

പതിനൊന്നാം മൈല്‍

പെരിഞ്ചീരിമ്മല്‍

കൊടപ്പുറം

കെ വി കാവ്‌

പുത്തൂപാടം

ചാമപറമ്പ്

സിയാംകണ്ടം

പറവൂര്‍

കുറിയോടം

പ്രസിഡന്റ് : പി.പോക്കരുട്ടി ഹാജി
ജനറല്‍ സെക്രട്ടറി: സി. കബീര്‍

ഐക്കരപ്പടി

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...