

പെരിന്ചീരിമ്മല്‍: തിന്മയുടെ വിപാടനം നന്മയുടെ വീണ്ടെടുപ്പ് എന്ന പ്രമേയത്തില്‍ എസ്.വൈ .എസ്. സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ധര്മ്മച ബോധനം കാമ്പയിന്റെ ഭാഗമായി പെരിന്ചീരിമ്മല്‍ യൂണിറ്റ് പ്രഭാഷണം സംഘടിപ്പിച്ചു. പരിപാടിയില്‍ വിഷയമവതരിപ്പിച്ചു ഡോ: നാസര്‍ എടവണ്ണപ്പാറ, എല്ലാ മയക്കു മരുന്നും മനുഷ്യന്റെ ശരീരത്തിനു ഹാനികരമാണെന്ന് ജീവിക്കുന്ന ഉദാഹരണ സഹിതം സദസ്സിനെ ബോധ്യപ്പെടുത്തി .
മുഖ്യ പ്രഭാഷണം നടത്തിയ ബഹു: ശാഫി സഖാഫി മുണ്ടമ്പ്ര വിശ്വാസത്തിലെ വികലതയാണ് മുസ്ലിമിന്റെ ഏറ്റവും വലിയ തിന്മയെന്നും അത് വിപാടനം ചെയ്യുകയാണ് പ്രാഥമിക ദൌത്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.