
ഐക്കരപ്പടി :ചെറുകാവ് പഞ്ചായത്ത് എസ് .വൈ .എസ് സാന്ത്വനം
മെഡിക്കല്‍ ക്യാമ്പ് കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍ .എ. ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് എസ്.വൈ .എസ് പ്രസിഡന്റ് പി.വീരാന്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ , മേഖല പ്രസിഡന്റ് ഇ.കെ .മുഹമ്മദ് കോയ സഖാഫി , പി.വി .അബ്ദുല്‍ ജലീല്‍ , പി.പി. ഉസ്മാന് മാസ്റ്റര്‍ , ഡോ.ഷബീര്‍ , എ. കമ്മദു ,പി.സിദ്ധീഖ് സഖാഫി , ടി.പി എം ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു .
ജനറല്‍, ഡന്റല്‍ വിഭാഗങ്ങളിലായി മുന്നൂറോളം പേര് രോഗ നിര്‍ണയം നടത്തി മരുന്നുകള്‍ നല്കി.അനുബന്ധമായി രക്ത ഗ്രൂപ് നിര്‍ണയവും സംഘടിപ്പിച്ചു .