Tuesday, January 24, 2012
ചോലക്കോട് മഹല്ല് സമ്മേളനം
കണ്ണംവെട്ടി ക്കാവ് :കാന്തപുരത്തിന്റെ കേരളയത്രയോടനുബന്ധിച്ചു നടന്ന ചോലക്കോട് മഹല്ല് സമ്മേളനം ജനുവരി 22 ഞായര്‍ രാവിലെ നടന്ന പതാക ഉയര്‍ത്തലോടെ ആരംഭിച്ചു . രാവിലെ ഒന്‍പതു മണിക്ക് തുടങ്ങിയ വിദ്യാര്‍ഥി കണ് വെന്ഷനില് എസ് .എസ് .എഫ്.ജില്ലാ കാമ്പസ് സെക്രട്ടറി പികെ.എം ഫാറൂഖ് ക്ലാസ്സെടുത്തു . സലാം സഖാഫി പുത്തൂപാടം അധ്യക്ഷന്‍ ആയിരുന്നു . വൈകിട്ട് മൂന്നു മണിക്ക് നടന്ന മാനവിക സദസ്സ് ചെറുകാവ് ഗ്രമ പഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുല്‍ കരീം ഉത്ഘാടനം ചെയ്തു . വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രാദേശിക നേതാക്കള്‍ സംബന്ധിച്ചു . വൈകീട്ട് ഏഴു മണിക്ക് നടന്ന പൊതു സമ്മേളനം മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ ഉത്ഘാടനം ചെയ്തു . അബ്ദുറഹീം മാസ്റ്റര്‍ കരുവള്ളി പ്രമേയ പ്രഭാഷണം നടത്തി . പികെ.എം സഖാഫി മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളന ത്തില്‍ ഇ.കെ മുഹമ്മദ് കോയ സഖാഫി , ബഷീര്‍ സഖാഫി പൂച്ചാല്‍ , അലി അഫ്സല് എന്നിവര്‍ സംസാരിച്ചു .
ചോലക്കോട് നക്കൊട്ടില് അസൈന്‍ ഹാജി
പുളിക്കല്‍ : കണ്ണംവെട്ടിക്കാവ് ചോലക്കോട് താമസിക്കുന്ന നക്കൊട്ടില് അസൈന്‍ ഹാജി (75) നിര്യാതനായി . ചേലേമ്പ്ര എല്‍. പി സ്കൂള്‍ മുന്‍ അധ്യാപകന് ആയിരുന്നു .ചെറുകാവ് പഞ്ചായത്ത് എസ് .വൈ .എസ് കമ്മിറ്റി പ്രവര്ത്തകന് ആയിരുന്നു .പുളിക്കല്‍ മേഖലാ സുന്നി മാനജ്മെന്റ് അസോഷിയെഷന് അംഗം ആയിരുന്ന ഇദ്ദേഹം പുത്തൂപാടം മദ്രസ അധ്യാപകന് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് . സൈനബ ഹജ്ജുമ്മ യാണ് ഭാര്യ.ജനാസ നിസ്കാരം നാളെ (25/1/2012) രാവിലെ പത്ത് മണിക്ക് ചോലക്കോട് ജുമാ മസ്ജിദില്‍ നടക്കുന്നതാണ് .
Subscribe to:
Posts (Atom)
Featured Post
കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA
സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്കുന...
