ചെറുകാവ് സര്‍ക്കിള്‍ എസ് വൈ എസ് നേതൃ ക്യാമ്പ് ഫെബ്രുവരി അഞ്ചു വെള്ളി ഉച്ചക്ക് രണ്ടു മണി മുതല്‍ സിയാം കണ്ടം ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്നു , യൂനിറ്റ് പുന സംഘടനാ പ്രവര്‍ത്തനങ്ങള്‍ ക്ക് ശേഷം , നേതൃ നിരയിലേക്ക് വന്ന യൂനിറ്റ് ഭാരവാഹികള്‍ക്കായുള്ള പഠന ക്യാമ്പ് കൂടിയാണ് , എക്സിക്യുട്ടീവ് ക്യാമ്പ് .
സര്‍ക്കിള്‍ വൈസ് പ്രസിഡന്റ് എന്‍ . അബ്ദു സലാം സഖാഫി (പുത്തൂപാടം)യുടെ പ്രാര്‍ത്ഥന യോടെ ആരംഭിച്ച ക്യാമ്പിനു , ചെറുകാവ് സര്‍ക്കിള്‍ പ്രസിഡന്റ് ,പി സിദ്ധീഖ് സഖാഫി അധ്യക്ഷത വഹിച്ചു . പുളിക്കല്‍ സോണ്‍ എസ് വൈ എസ് പ്രസിഡന്റ് അഷറഫ് മുസ്ലിയാര് ആലങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു .
കാരാട് അജ്മീര്‍ ഗേറ്റ് രണ്ടാം മുദരിസ് , ശമീര്‍ അഹ്സനി പാപ്പിനിപ്പാറ എക്സിക്യുട്ടീവ് ക്യാമ്പില്‍ , ക്ലാസ്സെടുത്തു . അലി അഫ് സല് കെ വി കാവ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .അബൂബക്കര്‍ പി കുറിയോടം സ്വാഗതവും മൂസ കുട്ടി സിയാം കണ്ടം നന്ദിയും പറഞ്ഞു .
 |
സലാം സഖാഫി പുത്തൂപാടം |
 |
സിദ്ധീഖ് സഖാഫി പുത്തൂപാടം |
 |
അഷറഫ് മുസ്ലിയാര് , പുളിക്കല്‍ സോണ്‍ പ്രസിഡന്റ് |
 |
ഷമീര്‍ അഹ്സനി പപ്പിനിപ്പാറ |
SYS Executive camp 2016 , SYS Cherukavu Circle Camp, SYS Photos