![]() |
സാദിഖ് സഖാഫി പെരിന്താറ്റിരി |
പുളിക്കല്‍ : മസ്ജിദു റഹ്മ
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ദഅവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പുതിയ ആയിരം സ്ഥിര സ്വഭാവമുള്ള ഖുര്‍ആന്‍- ഇസ്ലാമിക പഠന കേന്ദ്രങ്ങളുടെ (സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ) ഭാഗമായി പുളിക്കല്‍ സ്കൂള്‍ ഖുര്‍ആന്‍ പഠന ക്ലാസ്സിനു തുടക്കമായി . പുളിക്കല്‍ സോണ്‍ എസ് വൈ എസ് ദഅവാ വിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്ലാസ് ഉദ്ഘാടനം മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ നിര്‍വഹിച്ചു . ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷം വഹിച്ചു .ഖുര്‍ആനിന്റെ ആത്മീയ വശം ഉള്‍ക്കൊണ്ട് കൊണ്ടു ഖുര്‍ആന്‍ പഠിക്കണം എന്ന് ക്ലാസ് ആരംഭിച്ചു കൊണ്ട് ബഹു : സാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു
![]() |
മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ |
സോണ്‍ ജനറല്‍ സെക്രട്ടറി ഉസ്മാന് മാസ്റ്റര്‍ കക്കോവ് സ്വാഗതവും കരീം പറവൂര്‍ നന്ദിയും പറഞ്ഞു .